ബിഹാറിൽ പ്രാദേശിക ബിജെപി നേതാവ് വെടിയേറ്റു മരിച്ചു
മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ ബിജെപി പ്രദേശിക നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ബുധനാഴ്ചയാണ് സംഭവം. ബൈജു പ്രസാദ് ഗുപ്തയാണ് വെടിയേറ്റ് മരിച്ചത്.
സംഭവ സമയം തന്റെ മെഡിക്കൽ ഷോപ്പിൽ നിൽക്കുകയായിരുന്നു ബൈജു പ്രസാദ് ഗുപ്ത. മരുന്ന് വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ അക്രമി ബിജെപി നേതാവിന് നേരെ വെടിയുതിർക്കുകയായിരുന്നു. ബൈജുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോലീസ് ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തിയെങ്കിലും ആക്രമി രക്ഷപെട്ടിരുന്നു.
വെടി വെച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബൈജു പ്രദാസിനെ കൊലപ്പെടുത്താനുള്ള കാരണം അന്വേഷിച്ച് വരികയാണെന്ന് പോലീസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഗുജറാത്തിലെ മുൻ ബിജെപി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായിരുന്ന ജയന്തി ഭാനുശാലി ട്രെയിൻ യാത്രക്കിടെ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചിരുന്നു. മാനഭംഗ ആരോപണത്തെ തുടർന്ന് പാർട്ടി പദവിയൊഴിഞ്ഞ ജയന്തിയെ പരാതിക്കാരി കേസ് പിൻവലിച്ചതിനെ തുടർന്ന് കോടതി വെറുതെ വിട്ടിരുന്നു.












Click it and Unblock the Notifications