കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ജില്ലാ നേതാവിനെ വെടിവച്ച് കൊന്നു; ക്രൂരമെന്ന് മോദി, അപലപിച്ച് പിഡിപിയും ഉമര്‍ അബ്ദുല്ലയും

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരിലെ ബിജെപി നേതാവും അനന്ത്‌നാഗ് ജില്ലാ വൈസ് പ്രസിഡന്റുമായ ഗുല്‍ മുഹമ്മദ് മിറിനെ അജ്ഞാത സംഘം വെടിവച്ചു കൊന്നു. ദക്ഷിണ കശ്മീരിലെ വെരിനാഗ് മേഖലയിലാണ് സംഭവം. കശ്മീരി സായുധ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു. 60കാരനായ ഗുല്‍ മുഹമ്മദിന് നേരെ ശനിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. നെഞ്ചിലും അടിവയറ്റിലുമേറ്റ വെടിയുണ്ടകളാണ് മരണ കാരണം.

Gul

ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അഞ്ച് ബുള്ളറ്റുകളാണ് ഇദ്ദേഹത്തിന്റെ ശരീരത്തില്‍ തുളച്ചുകയറിയിരുന്നത്. മൂന്നെണ്ണം നെഞ്ചിലായിരുന്നു. രണ്ടെണ്ണം അടിവയറ്റിലും. ഇദ്ദേഹത്തിന് അടുത്ത കാലം വരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാലവുണ്ടായിരുന്നു. സംസ്ഥാന ഭരണകൂടമാണ് അടുത്തിടെ സുരക്ഷ പിന്‍വലിച്ചത്. ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ കീഴിലാണ് കശ്മീര്‍ ഭരണം നടക്കുന്നത്.

രാത്രി പത്തുമണിയോടെ മൂന്ന് ഭീകരര്‍ വീട്ടിലേക്ക് ഇരച്ചുകയറി വെടിവക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാറിന്റെ താക്കോല്‍ ബലമായി പിടിച്ചുവാങ്ങിയ ശേഷം കാറില്‍ അക്രമികള്‍ രക്ഷപ്പെടുകയും ചെയ്തു. കാറില്‍ രക്ഷപ്പെടുന്ന വേളയിലാണ് വെടിവച്ചത്. അക്രമികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. കൂടുതല്‍ പോലീസുകാരെ മേഖലയില്‍ വിന്യസിച്ചു.

യുപിയില്‍ വന്‍ ട്വിസ്റ്റ്; കോണ്‍ഗ്രസിന് വോട്ട് ചോദിച്ച് മായാവതി, നിലപാട് വ്യക്തം, അന്തംവിട്ട് ബിജെപിയുപിയില്‍ വന്‍ ട്വിസ്റ്റ്; കോണ്‍ഗ്രസിന് വോട്ട് ചോദിച്ച് മായാവതി, നിലപാട് വ്യക്തം, അന്തംവിട്ട് ബിജെപി

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല, പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ സംഭവത്തില്‍ അപലപിച്ചു. കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന് മെഹ്ബൂബ പറഞ്ഞു. ക്രൂരമായ സംഭവമാണ് കശ്മീരിലുണ്ടായിരിക്കുന്നതെന്ന് മോദി പറഞ്ഞു. കശ്മീരില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയെ ആണ് നഷ്ടമായിരിക്കുന്നത്. ഇത്തരം ആക്രമങ്ങള്‍ക്ക് രാജ്യത്ത് സ്ഥാനമുണ്ടാകില്ലെന്നും മോദി പറഞ്ഞു.

English summary
BJP Leader Shot Dead In Jammu And Kashmir By Suspected Terrorists: Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X