ബംഗാളിൽ പട്ടാപ്പകൽ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു; പിന്നിൽ തൃണമൂലെന്ന് ആരോപണം; ബന്ദിന് ആഹ്വാനം
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി. ടീടാഗഢ് മുനിസിപ്പല്‍ കൗണ്‍സില്‍ കൂടിയായ മനീഷ് ശുക്ല.ാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. നോര്‍ത്ത് കൊല്‍ക്കത്തയിലെ ഒരു പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് ബിജെപി പ്രവര്‍ത്തകരമായി സംസാരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ബരാക്പൂര്‍ മേഖലയില്‍ ഇന്ന് 12 മണിക്കൂര്‍ ബന്ദിന് ബിജെപി ആഹ്വാനം ചെയ്തു. വിശദാംശങ്ങളിലേക്ക്..

ബിജെപി ആരോപണം
കൊലപാതകത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാല്‍ ഈ ആരോപണം തള്ളിയ തൃണമൂല്‍ ബിജെപിക്കുള്ളിലെ ആഭ്യന്തരപ്രശ്നമാണ് കൊലയ്ക്ക് കാരണമെന്ന് പറയുന്നു. അതേസമയം, സംഭവത്തെ അപലപിച്ച ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍ ഇന്ന് രാവിലെ 10 മണിക്ക് ഡിജിപിയെയും ആഭ്യന്ത സെക്രട്ടറിയെയും രാജഭവനിലേക്ക് വിളിപ്പിച്ചു.

ദൃക്സാക്ഷികള്‍ പറയുന്നത്
സംഭവത്തില്‍ ദൃക്സാക്ഷികള്‍ പറയുന്നത് ഇങ്ങനെ, ബിജെപി പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മനീഷ് ശുക്ലയുടെ സമീപത്തേക്ക് കുറച്ച് പേര് ബൈക്കിലെത്തി. ഇവരില്‍ ഒരാള്‍ തോക്കെടുത്തി വെടിവയ്ക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ബിജെപിയുടെ ബാരക്പൂര്‍ സംഘടനാ ജില്ലാ കമ്മിറ്റി മെമ്പര്‍ കൂടിയാണ് കൊല്ലപ്പെട്ട മനീഷ് ശുക്ല.

വെടിയേറ്റത് തലയ്ക്ക്
മനീഷ് ശുക്ലയുടെ തലയ്ക്കും, നെഞ്ചിലും പുറകിലും വെടിയേറ്റെന്ന് ദൃകസാക്ഷികള്‍ പറയുന്നു. ആക്രമണത്തിന് പിന്നാലെ സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കൊല്‍ക്കത്തയിലേക്ക മാറ്റിയെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. തൃണമൂല്‍ കോണ്‍ഗ്രസ് ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണെന്നാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്.

പ്രതിഷേധം
അതേസമയം, ബി.ജെ.പി അനുയായികള്‍ ബരാക്പൂര്‍ പോലീസ് കമ്മീഷണര്‍ മനോജ് വര്‍മയെയും അഡീഷണല്‍ കമ്മീഷണര്‍ അജയ് താക്കൂറിന്റെയും അടുത്തേക്ക് പ്രതിഷേധവുമായി എത്തി. കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

12 മണിക്കൂര്‍ ബന്ദ്
കൊലയ്ക്ക് പിന്നാലെ സ്ഥലത്തെത്തിയ ബിജെപി നേതാക്കള്‍ 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തു. ബിജെപിയുടെ ബാരക്പൂര്‍ എംപി അര്ജുന് സിങ്ങിന്റെ അടുത്ത അനുയായി എന്നാണ് മനീഷ് ശുക്ലയെ ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്‍ഖെ കൊലപാതകത്തിന് ഉത്തരവാദി മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്നും അദ്ദേഹം ആരോപിച്ചു.

പൊലീസില്‍ വിശ്വസമില്ല
സംസ്ഥാനത്തെ പൊലീസില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല. പൊലീസ് സ്റ്റേഷന്റെ മുന്നില്‍ വച്ചാണ് കൊലപാതകം നടന്നത്. ഇതില്‍ എന്തോ ബന്ധമുണ്ട്. കൊലപാതകത്തില്‍ സിബിഐ അന്വേഷിക്കണമെന്ന് കൈലാഷ് വിജയവര്‍ഗിയ ആവശ്യപ്പെട്ടു. മനീഷ് ശുക്ലയുടെ ജീവന് ഭീഷണിയുണ്ടെന്ന് തന്നോട് അര്ജുന് സിംഗ് ഇതിന് മുമ്പ് പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
മോദിയെ കടത്തിവെട്ടി രാഹുൽ ഗാന്ധിയുടെ വൻ കുതിപ്പ്; പിന്തുണയേറുന്നു.. 7 ദിവസത്തിനിടെ 40% വര്‍ധന
കൊവിഡ് പ്രവർത്തനങ്ങൾക്ക് സിഎംആർഎഫിൽ നിന്ന് ചെലവാക്കിയത് 472 കോടി, കണക്ക് പുറത്തുവിട്ട് ഒഡിഷ സർക്കാർ
ഹത്രസ് കൊലപാതകം;പൊലീസ് വാദത്തെ പിന്തുണക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട്; ചില സൂചനകള്‍
ഡികെ ശിവകുമാറിന് കുരുക്കുമായി സിബിഐ; വീട്ടിലും ഓഫീസിലും ഒരേ സമയം റെയ്ഡ്, അഴിമതിക്കേസ്