കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയിൽ പ്രഭാത സവാരിക്കിറങ്ങിയ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു, അന്വേഷണത്തിന് ഉത്തരവിട്ട് യോഗി

Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രഭാത സവാരിക്കിറങ്ങിയ ബിജെപി നേതാവിനെ അജ്ഞാതര്‍ വെചിവച്ച് കൊന്നു. വീടിന് സമീപത്ത് രാവിലെ നടക്കാനിറങ്ങിയ ബിജെപി മുന്‍ ജില്ലാ പ്രസിഡന്റായ സഞ്ജയ് കോക്കരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചായാണ് പൊലീസ് ഇക്കാര്യം അറിയിക്കുന്നത്. പഞ്ചിമ ഉത്തര്‍പ്രദേശിലെ ഭാഗ്പതില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം.

bjp

സംഭവത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സഞ്ജയ് കോക്കറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തൂടെ നടന്നു പോകുമ്പോഴായിരുന്നു ആക്രമിക്കപ്പെട്ടത്. അദ്ദേഹത്തെ അക്രമികള്‍ നിരവധി തവണ വെടിവച്ചെന്ന് പൊലീസ് അറിയിച്ചു. വീടിന് സമീപത്തെ കരിമ്പിന്‍തോട്ടത്തില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു സഞ്ജയ് കോക്കറിന്റെ മൃതദേഹം കിടന്നിരുന്നത്.

Recommended Video

cmsvideo
Kerala Rain Fury: 4 Dead | Oneindia Malayalam

ബിജെപി നേതാവിന്റെ മരണ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് നിരവധി പേരാണ് പ്രദേശത്ത് തടിച്ചുകൂടിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക അന്വേഷണത്തില്‍ മൂന്ന് പേരാണ് കൊലപാതകത്തിന് പിന്നിലുള്ളതെന്നാണ് സൂചന. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലുള്ള കാരണമെന്ന് സംശയിക്കുന്നു. അന്വേഷണം ശക്തമായി മുന്നോട്ടുപോകുകയാണെന്നും പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുമെന്നും പൊലീസ് മേധാവി അജയ് കുമാര്‍ ഭഗ്പത് പറഞ്ഞു. സംഭവത്തില്‍ സാക്ഷികള്‍ ആരും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പെട്ടിമുടിയില്‍ അഞ്ചാം ദിവസവും തെരച്ചില്‍ തുടരുന്നു; കൊവിഡ് വ്യാപനത്തിനുള്ള സാധ്യതയെന്ന് മന്ത്രിപെട്ടിമുടിയില്‍ അഞ്ചാം ദിവസവും തെരച്ചില്‍ തുടരുന്നു; കൊവിഡ് വ്യാപനത്തിനുള്ള സാധ്യതയെന്ന് മന്ത്രി

 കോൺഗ്രസിന് ഗുജറാത്തിൽ വൻ ബൂസ്റ്റ്; ബിജെപിയുടെ ആദ്യ വിക്കറ്റ് വീഴ്ത്തി!! നേതാവ് കോൺഗ്രസിൽ ചേർന്നു കോൺഗ്രസിന് ഗുജറാത്തിൽ വൻ ബൂസ്റ്റ്; ബിജെപിയുടെ ആദ്യ വിക്കറ്റ് വീഴ്ത്തി!! നേതാവ് കോൺഗ്രസിൽ ചേർന്നു

English summary
BJP leader shot dead while on morning walk in UP, CM Yogi Adityanath orders probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X