കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ശക്തന്‍, ബിജെപി നേതാവും സമ്മതിച്ചു!! പരിഹസിച്ചവര്‍ തിരുത്തിപ്പറയുന്നു, പക്വതയുള്ള നീക്കം

Google Oneindia Malayalam News

ഡെറാഡൂണ്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മാറ്റം വളരെ പെട്ടെന്നായിരുന്നു. പക്വതയില്ലാത്തവനെന്ന് കളിയാക്കിയവരാണ് മിക്ക നേതാക്കളും. ചിലര്‍ പരസ്യമായും മറ്റു ചിലര്‍ രഹസ്യമായും ഇക്കാര്യം ആവര്‍ത്തിച്ചു. നരേന്ദ്ര മോദിയെ ബിജെപി മുന്നില്‍ നിര്‍ത്തുമ്പോള്‍ കോണ്‍ഗ്രസിന് പകരം വയ്ക്കാന്‍ ശക്തനായ ഒരു നേതാവില്ലെന്നും കുറ്റപ്പെടുത്തിയവര്‍ ഒട്ടേറെ.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുന്നു. സ്വദേശത്തും വിദേശത്തും രാഹുല്‍ ഗാന്ധി പൊതുജനങ്ങളുമായും മാധ്യമങ്ങളുമായും സംവദിക്കുന്നതും ചോദ്യങ്ങള്‍ക്ക് നല്‍കുന്ന മറുപടിയും അദ്ദേഹത്തിന്റെ വളര്‍ച്ച എടുത്തുകാട്ടുന്നു. ഒടുവില്‍ ബിജെപി നേതാക്കള്‍ വരെ പറയുന്നു. രാഹുല്‍ ഗാന്ധി ശക്തന്‍ തന്നെ എന്ന്....

 പാടേ തകര്‍ന്നടിഞ്ഞപ്പോള്‍

പാടേ തകര്‍ന്നടിഞ്ഞപ്പോള്‍

2014ല്‍ മോദി തരംഗം ആഞ്ഞടിച്ച വേളയില്‍ കോണ്‍ഗ്രസ് പാടേ തകര്‍ന്നടിയുകയായിരുന്നു. മോദി തരംഗത്തേക്കാള്‍ ഉപരി രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭരണത്തിലെ വീഴ്ചകളാണ് ബിജെപിക്ക് വഴിയൊരുക്കിയത് എന്നതാണ് സത്യം. ആ വേളയില്‍ നടന്ന ഒട്ടേറെ ജനകീയ പ്രതിഷേധങ്ങളും കോടതി വിധികളും യുപിഎ സര്‍ക്കാരിനെ വീഴ്ച എളുപ്പമാക്കുകയായിരുന്നു.

ശക്തനായ നേതാവ് എവിടെ

ശക്തനായ നേതാവ് എവിടെ

ഒരു ശക്തനായ പ്രതിപക്ഷ നേതാവ് ഇല്ലാത്ത അവസ്ഥയായിരുന്നു പിന്നീട്. കോണ്‍ഗ്രസിന് എടുത്തുകാണിക്കാന്‍ ഒരു നേതാവില്ല. എന്നാല്‍ ഒട്ടേറെ നേതാക്കളുണ്ടുതാനും. ഈ പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധിയെ നിയമിക്കുന്നത്.

 മിക്ക രാഷ്ട്രീയ നേതാക്കളും

മിക്ക രാഷ്ട്രീയ നേതാക്കളും

രാഹുലിന്റെ നിയമനത്തെ കളിയാക്കിയവരാണ് മിക്ക രാഷ്ട്രീയ നേതാക്കളും. എന്നാല്‍ ചുമതല ഏറ്റെടുത്ത് ഒരു വര്‍ഷം പിന്നിടുമ്പോള്‍ രാഹുല്‍ ഗാന്ധി അടിമുടി മാറി. അദ്ദേഹത്തിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ ജനം സ്വീകരിച്ചുവെന്നതിന്റെ തെളിവാണ് ഏറ്റവും ഒടുവില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയം.

ബിജെപി പ്രതിരോധത്തില്‍

ബിജെപി പ്രതിരോധത്തില്‍

മാധ്യമങ്ങളെ കാണുമ്പോഴും പ്രസംഗ പീഠത്തിലും രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ഇപ്പോള്‍ മൂര്‍ച്ചയേറിയതാണ്. റാഫേല്‍ വിമാന ഇടപാട്, സിബിഐയിലെ പോര്, മോദിസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ എന്നിവയെല്ലാം രാഹുല്‍ പതിവായി ജനങ്ങള്‍ക്ക് മുമ്പില്‍ വയ്ക്കുന്നു. എന്നാല്‍ കൃത്യമായ പ്രതിരോധിക്കാന്‍ ബിജെപി പക്ഷത്തിന് സാധിക്കുന്നുമില്ല.

ജനപ്രീതി വര്‍ധിച്ചെന്ന് സര്‍വ്വെ

ജനപ്രീതി വര്‍ധിച്ചെന്ന് സര്‍വ്വെ

ആഴ്ചകള്‍ക്ക് മുമ്പ് യുഎഇയില്‍ പോയ വേളയില്‍ അദ്ദേഹം പൊതുജനങ്ങളുമായി സംവദിച്ച രംഗം സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. കുട്ടികളുടെയും യുവാക്കളുടെയും ചോദ്യങ്ങള്‍ കൃത്യമായ മറുപടിയാണ് രാഹുല്‍ ഗാന്ധി നല്‍കുന്നത്. രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വര്‍ധിച്ചുവെന്ന സര്‍വേ ഫലങ്ങളും വന്നു.

 ബിജെപിക്ക് സീറ്റ് കുറയും

ബിജെപിക്ക് സീറ്റ് കുറയും

ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിക്ക് സീറ്റ് കുറയുമെന്ന സര്‍വ്വെ ഫലങ്ങളും കഴിഞ്ഞാഴ്ച പുറത്തുവന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ തരംഗമാകുമോ എന്ന ആശങ്ക ബിജെപി പാളയത്തിലുണ്ട്. ചില ബിജെപി നേതാക്കളുടെ പ്രതികരണം ഇതാണ് തെളിയിക്കുന്നത്. രാഹുല്‍ ശക്തനാണെന്ന് ബിജെപി നേതാക്കള്‍ തന്നെ ഇപ്പോള്‍ സമ്മതിക്കുന്നു.

രാഹുല്‍ ശക്തനായ നേതാവ്

രാഹുല്‍ ശക്തനായ നേതാവ്

ഉത്തരാഖണ്ഡിലെ ബിജെപി ജനറല്‍ സെക്രട്ടറിയും പാര്‍ലമെന്റ് അംഗവുമായ സരോജ് പാണ്ഡെ പറയുന്നു രാഹുല്‍ ശക്തനായ നേതാവാണെന്ന്. മുമ്പുള്ളതിനേക്കാള്‍ രാഹുല്‍ ശക്തനായിട്ടുണ്ടെന്നും അവര്‍ പറയുന്നു. അടുത്തിടെ രാഹുല്‍ ഗാന്ധി നടത്തുന്ന നീക്കങ്ങള്‍ രാഷ്ട്രീയ പക്വതയുള്ളതാണെന്നും സരോജ് പാണ്ഡെ പറയുന്നു.

ഒഡീഷ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മുന്‍ കേന്ദ്രമന്ത്രിയെയും എംഎല്‍എയെയും പുറത്താക്കി, പ്രതിഷേധംഒഡീഷ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മുന്‍ കേന്ദ്രമന്ത്രിയെയും എംഎല്‍എയെയും പുറത്താക്കി, പ്രതിഷേധം

English summary
BJP Leader Showers Praises on Rahul Gandhi, Calls His Actions 'Mature'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X