Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഫ് തിന്നാല്‍ മുഖ്യമന്ത്രിയുടെ കഴുത്തറുക്കുമെന്ന് ബിജെപി നേതാവ്

ബെംഗളുരു: സിദ്ധരാമയ്യ ബീഫ് കഴിച്ചാല്‍ കഴുത്തറുക്കുമെന്ന് ബി ജെ പി നേതാവിന്റെ ഭീഷണി. ബി ജെ പിയുടെ പ്രാദേശികനേതാവായ ചന്നബാസപ്പയാണ് മുഖ്യമന്ത്രിക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. മുന്‍പ് ശിവമോഗ മുന്‍സിപ്പല്‍ കൌണ്‍സിലിലെ അംഗമായിരുന്നു ഇയാള്‍. ശിവമോഗയിലെ ഗോപി സര്‍ക്കിളില്‍ വന്ന് അദ്ദേഹം ബീഫ് കഴിച്ചാല്‍ സിദ്ധരാമയ്യയുടെ കഴുത്തറുക്കും. ഇക്കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ല - ചന്നബാസപ്പ പറഞ്ഞു.

നേരത്തെ സംഘപരിവാറിന്റെ ബീഫ് വിരുദ്ധ ക്യാംപെയ്‌നുകള്‍ക്കെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി രംഗത്ത് വന്നിരുന്നു. ഞാന്‍ ബീഫ് കഴിക്കുമെന്നും നിങ്ങളാരാണ് ചോദിക്കാന്‍ എന്നുമായിരുന്നു സിദ്ധരാമയ്യ പ്രതികരിച്ചത്. ബീഫ് കഴിക്കുന്നത് എന്റെ അവകാശമാണ്. അത് തടയാന്‍ ആര്‍ക്കും സാധ്യമല്ല. ഇന്നേവരെ താന്‍ ബീഫ് കഴിച്ചിട്ടില്ല. എന്നാല്‍, ഇനിമുതല്‍ കഴിക്കാന്‍ പോവുകയാണ് - കര്‍ണാടക മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു.

siddu

ബി ജെ പി സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ബീഫ് നിരോധന ബില്ലും സിദ്ധരാമയ്യ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ഉത്തരേന്ത്യയിലെ പലഭാഗങ്ങളിലും ഹിന്ദു വര്‍ഗീയ സംഘടനകള്‍ ബീഫിനെതിരെ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം. ബീഫിന്റെ പ്രശ്‌നത്തില്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളും കൊലപാതകങ്ങളും ബി ജെ പിയുടെയും ആര്‍ എസ് എസ്സിന്റെയും അജണ്ടയാണ് എന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+