കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിന്ന ആദ്യ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ ഇന്ത്യ വിഭജിക്കില്ലായിരുന്നു; ബിജെപി നേതാവ് വിവാദത്തില്‍

Google Oneindia Malayalam News

ഭോപ്പാല്‍: പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദലി ജിന്നയെ പ്രകീര്‍ത്തിച്ച് ബിജെപി സ്ഥാനാര്‍ഥി വിവാദത്തില്‍. മധ്യപ്രദേശിലെ രത്‌ലം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കൂടിയായ ഗുമന്‍ സിങ് ദാമോര്‍ ആണ് ജിന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആകേണ്ടിയിരുന്നുവെന്ന് സൂചിപ്പിച്ചത്. ജിന്ന ആദ്യ പ്രധാനമന്ത്രി ആയിരുന്നുവെങ്കില്‍ ഇന്ത്യ വിഭജിക്കില്ലായിരുന്നുവെന്ന് ദാമര്‍ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്രു പ്രധാനമന്ത്രിയാകാന്‍ വാശിപിടിച്ചതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

15

ഇന്ത്യ സ്വാതന്ത്ര്യമാകുന്ന വേളയില്‍ നെഹ്രു പ്രധാനമന്ത്രിയാകാന്‍ നിര്‍ബന്ധം പിടിച്ചു. അങ്ങനെ നിര്‍ബന്ധം പിടിച്ചില്ലായിരുന്നുവെങ്കില്‍ രാജ്യം രണ്ടാകില്ലായിരുന്നു. ജിന്ന അഭിഭാഷകനായിരുന്നു. ഏറെ പഠിച്ച വ്യക്തിയുമാണ്- തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കവെ ദാമര്‍ പറഞ്ഞു.

രാജ്യം വിഭജിക്കാന്‍ പ്രധാന കാരണം കോണ്‍ഗ്രസാണ്. ജിന്ന പ്രധാനമന്ത്രിയായിരുന്നുവെങ്കില്‍ വിഭജിക്കില്ലായിരുന്നു. കോണ്‍ഗ്രസിന്റെ പിടിവാശിയാണ് എല്ലാ പ്രശ്‌നത്തിനും കാരണമെന്നും ദാമര്‍ പറഞ്ഞു.

അന്തിമഘട്ടത്തില്‍ ബിജെപിക്ക് ഉഗ്രന്‍ ഷോക്ക്; പണി കൊടുത്ത് സഖ്യകക്ഷി, 18 ലക്ഷം വോട്ടുകള്‍ ചിതറും!!അന്തിമഘട്ടത്തില്‍ ബിജെപിക്ക് ഉഗ്രന്‍ ഷോക്ക്; പണി കൊടുത്ത് സഖ്യകക്ഷി, 18 ലക്ഷം വോട്ടുകള്‍ ചിതറും!!

ദേശീയ സുരക്ഷയും പാകിസ്താന്‍ വിരുദ്ധ പ്രസ്താവനകളുമായി ബിജെപിയുടെ ഉന്നത നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കവെയാണ് ദാമര്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസിനെ വിമര്‍ശിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ ജിന്നയെ പുകഴ്ത്തിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചു ഘട്ടം പൂര്‍ത്തിയായി. ആറാം ഘട്ടം ഇന്ന് നടക്കുകയാണ്. മെയ് 19ന് അവസാനഘട്ടം നടക്കും. 23ന് വോട്ടെണ്ണും.

English summary
BJP leader supports Jinnah for Attack Congress, Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X