കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിജി പാകിസ്താന്റെ രാഷ്ട്രപിതാവ്, വിവാദം കത്തിച്ച് ബിജെപി നേതാവ്, അനില്‍ സൗമിത്രയെ പുറത്താക്കി!

Google Oneindia Malayalam News

ദില്ലി: കമല്‍ ഹാസന്‍ തുടങ്ങി വെച്ച ഗോഡ്‌സെ വിവാദം ബിജെപിയെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഗോഡ്‌സെയെ അനുകൂലിക്കുന്ന തരത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യ സിംഗ് ടാക്കൂറും കേന്ദ്ര മന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെ അടക്കമുളളവരും രംഗത്ത് വന്നതോടെ ബിജെപി കുരുക്കിലായി. ഇത്തരം നിലപാടുകളോട് പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയത്. ഗോഡ്‌സെയെ ദേശസ്‌നേഹിയെന്ന് വിളിച്ച പ്രഗ്യയെ പ്രധാനമന്ത്രി നരേന്ദ്ര മോദി തളളിപ്പറഞ്ഞു.

വിവാദം കത്തുന്നതിനിടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ച ബിജെപി മധ്യപ്രദേശ് വക്താവ് അനില്‍ സൗമിത്രയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഏഴ് ദിവസത്തിനകം വിവാദ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കാനാണ് അനില്‍ സൗമിത്രയോട് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.

bjp

നിലവില്‍ പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും അനില്‍ സൗമിത്രയെ നീക്കിയതായി ബിജെപി നേതൃത്വം അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് കഴിഞ്ഞ ദിവസം അനില്‍ സൗമിത്ര രാഷ്ട്രപിതാവിനെ അധിക്ഷേപിച്ച് രംഗത്ത് വന്നത്. ഗാന്ധിജി പാകിസ്താന്റെ രാഷ്ട്രപിതാവാണ് എന്നാണ് അനില്‍ പോസ്റ്റിട്ടത്. ഗാന്ധിയെ രാഷ്ട്രപിതാവായാണ് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ പിതാവ് പളളിയില്‍ ആണെന്നും മകന്‍ ഒരു രാജ്യത്തിന്റെ പിതാവ് ആകില്ലെന്നും അനില്‍ സൗമിത്ര ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഗാന്ധിജിയെ പോലെ ലക്ഷക്കണക്കിന് ആണ്‍മക്കള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നുവെന്നും അനില്‍ സൗമിത്രയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പാകിസ്താന്‍ ഉണ്ടായത് ഗാന്ധിജി കാരണമാണ്. ജിന്നയുടേയും നെഹ്രുവിന്റെയും സ്വപ്‌നങ്ങള്‍ അവര്‍ തിരിച്ചറിഞ്ഞുവെന്നും പോസ്റ്റില്‍ പറയുന്നു. ഗാന്ധിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് ആര്‍എസ്എസുകാരാണ് എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇത് വിവാദമായതോടെയാണ് ബിജെപി അനില്‍ സൗമിത്രയ്ക്ക് എതിരെ നടപടിയെടുത്തിരിക്കുന്നത്.

English summary
BJP leader suspended for calling Mahatma Gandhi 'Father of Pakistan'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X