കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ കൗണ്‍സിലറെ കയ്യേറ്റം ചെയ്ത ബിജെപി നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

  • By Muralidharan
Google Oneindia Malayalam News

ദാമന്‍: ദാമന്‍ - ദിയുവിലെ ബി ജെ പി മെമ്പര്‍ഷിപ്പ് കാംപെയ്ന്‍ ഇന്‍ ചാര്‍ജ്ജ് നവീന്‍ പട്ടേലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ദാമന്‍ മുനിസിപ്പാലിറ്റിയിലെ വനിതാ കൗണ്‍സിലറായ സിംപിള്‍ ടണ്ടേലിനെ കയ്യേറ്റം ചെയ്തു എന്ന പരാതിയെ തുടര്‍ന്നാണ് നടപടി. സംഭവം നവീന്‍ പട്ടേലിന്റെ വ്യക്തിപരമായ കാര്യമാണ് എന്നും ഇതില്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല എന്നും ദാമന്‍ - ദിയു ബി ജെ പി തലവന്‍ വസുഭായ് പട്ടേല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഒരു ഹോട്ടല്‍ ലോബിയില്‍ വെച്ചാണ് ബി ജെ പി നേതാവായ നവീന്‍ പട്ടേല്‍ സിംപിള്‍ ടണ്ടേലിനെ കയ്യേറ്റം ചെയ്തത്. ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ആദ്യം സിംപിള്‍ ടണ്ടേലുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട നവീന്‍ പട്ടേല്‍ പിന്നീട് അവരെ നിലത്തേക്ക് തള്ളി വീഴത്തുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് ഓണ്‍ലൈനില്‍ വൈറലായി.

bjp6

സംഭവം വിവാദമായതിനെ തുടര്‍ന്ന് നവീന്‍ പട്ടേലിനെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി താന്‍ ഈ സംഭവം നിരീക്ഷിച്ചുവരികയാണ് എന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ലെന്നും വസുഭായ് പട്ടേല്‍ പറഞ്ഞു. എന്ത് തന്നെയായാലും ഒരു സ്ത്രീയോട് ഇത്തരത്തില്‍ പെരുമാറിയ ഒരാളെ പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കില്ല - പട്ടേല്‍ ഒരു മാധ്യമക്കുറിപ്പില്‍ വ്യക്തമാക്കി.

English summary
Local BJP leader Navin Patel, accused of assaulting a woman councillor here, was suspended today from the party. The accused, who had been arrested yesterday in connection with the case, was suspended from the party by BJP chief of Union Territory of Daman and Diu Vasubhai Patel today, a press release said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X