Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിജാബ്: ആ പെൺകുട്ടികൾ ദേശവിരുദ്ധരും ഭീകരസംഘടനയിലെ അംഗങ്ങളും: അധിക്ഷേപിച്ച് ബിജെപി നേതാവ്

ബെംഗളൂരു: ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി രംഗത്ത് വന്ന വിദ്യാർത്ഥികള്‍ക്കെതിരെ അധിക്ഷേപവുമായ മുതിർന്ന ബി ജെ പി നേതാവും ഉഡുപ്പി ഗവൺമെന്റ് പ്രീ-യൂണിവേഴ്‌സിറ്റി കോളേജ് വികസന സമിതി വൈസ് പ്രസിഡന്റുമായ യശ്പാൽ സുവർണ. ഹിജാബ് നിരോധനത്തിനെതിരെ കർണാടക ഹൈക്കോടതിയെ സമീപിച്ച പെൺകുട്ടികൾ ദേശവിരുദ്ധരും ഭീകരസംഘടനയിലെ അംഗങ്ങളുമാണെന്നാണ് യശ്പാൽ സുവർണ അഭിപ്രായപ്പെട്ടത്.

"തങ്ങൾ വിദ്യാർത്ഥികളല്ലെന്നും തീവ്രവാദ സംഘടനയിലെ അംഗങ്ങളാണെന്നും പെൺകുട്ടികൾ വീണ്ടും തെളിയിച്ചു. ഹൈക്കോടതി വിധിക്കെതിരെ രംഗത്ത വന്നതോടെ അവർ പണ്ഡിതരായ ജഡ്ജിമാരെ അവഗണിച്ചു. അവരുടെ പ്രസ്താവന കോടതിയലക്ഷ്യത്തിന് തുല്യമാണ്, "ബി ജെ പി ഒബിസി മോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ സുവർണ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 hijab-

വിദ്യാഭ്യാസമുള്ള ജഡ്ജിമാർ പുറപ്പെടുവിച്ച വിധി രാഷ്ട്രീയ പ്രേരിതവും നിയമവിരുദ്ധവുമാണെന്ന് ഈ വിദ്യാർത്ഥികൾ പ്രഖ്യാപിക്കുമ്പോള്‍ അവരിൽ നിന്ന് രാജ്യത്തിനായി എന്താണ് പ്രതീക്ഷിക്കേണ്ടത്? അവർ ദേശവിരുദ്ധരാണെന്ന് തെളിയിക്കുക മാത്രമാണ് ചെയ്തതെന്നും സുവർണ പറഞ്ഞു.

"വിദ്യാഭ്യാസമുള്ള ജഡ്ജിമാർ നൽകിയ വിധി രാഷ്ട്രീയ പ്രേരിതവും നിയമവിരുദ്ധവുമാണെന്ന് ഈ വിദ്യാർത്ഥികൾ വിളിക്കുമ്പോൾ അവരിൽ നിന്ന് രാജ്യത്തിനായി എന്താണ് പ്രതീക്ഷിക്കേണ്ടത്? അവർ ദേശവിരുദ്ധരാണെന്ന് തെളിയിക്കുക മാത്രമാണ് ചെയ്തതെന്നും സുവർണ പറഞ്ഞു.

അതേസമയം, ഹിജാബിലെ കോടതി വിധിയില്‍ പ്രതിഷേധിച്ച് കർണ്ണാടകയില്‍ ഇന്ന് ബന്ദ് നടക്കുകയാണ്. വിവിധ സംഘടനകള്‍ സംയുക്തമായാണ് ബന്ദ് പ്രക്യാപിച്ചത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. കര്‍ണ്ണാടകയിലെ പ്രധാന പത്ത് സംഘടനകളാണ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ബന്ദിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു നഗരത്തിലുള്‍പ്പടെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഹിജാബ് വിലക്ക് ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധി മൗലികാവകാശ ലംഘനമെന്നതിലുപരി ശരീഅത്ത് വിരുദ്ധമാണെന്നാണ് മുസ്ലിം സംഘടനകള്‍ വ്യക്തമാക്കുന്നത്. ഹൈക്കോടതി വിധിക്കെതിരേ വിദ്യാര്‍ഥിനികള്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ ഹർജി നല്‍കുകയും ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+