കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവിടെ ഇനിയും അച്ഛാദിന്‍ വന്നിട്ടില്ല; ട്രെയിനിലെ ശോചനീയാവസ്ഥയില്‍ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്‌

Google Oneindia Malayalam News

Recommended Video

cmsvideo
രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്‌ | Oneindia Malayalam

ഇന്ത്യന്‍ റെയില്‍വേയുടെ ശോചനീയമായ അവസ്ഥ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മോദിക്കും റെയില്‍വേ മന്ത്രി പൂയുഷ് ഗോഷലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവും പഞ്ചാബ് മുന്‍ ആരോഗ്യ മന്ത്രിയുമായ ലക്ഷ്മി കാന്ത ചൗള രംഗത്ത്. അമൃത്സറില്‍ നിന്ന് അയോധ്യയിലേക്ക് സരയു-യമുന എക്‌സപ്രസില്‍ യാത്ര ചെയ്യുകയായിരുന്ന ചൗള ട്രെയിനിന്റെ അകത്ത് നിന്നും ചിത്രീകരിച്ച് വീഡിയോയിലാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്.

ഇവിടെ ഇനിയും അച്ഛാദിന്‍ വന്നിട്ടില്ല. ബുള്ളറ്റ് ട്രെയിനിനെ പറ്റി ആലോചിക്കുന്നത് നിര്‍ത്തി നിലവില്‍ ഉള്ളതിനെ കൃത്യമായി നടത്താനും ചൗള വീഡിയോയില്‍ ആവശ്യപ്പെടുന്നു. ഡിസംബര്‍ 22 ന് സരയൂ-യമുന ട്രെയിനിലെ തേഡ് ക്ലാസ് എസിയില്‍ യാത്ര ചെയ്യുകയായിരുന്നു ലക്ഷ്മി.

123

അമൃത്സരില്‍ നിന്ന് അയോദ്ധ്യയിലേക്കുള്ള ട്രെയിന്‍ പത്ത് മണിക്കൂറോളം വൈകിയതോടെയാണ് ബിജെപി നേതാവിന്റെ ക്ഷമ നശിച്ചത്. റെയില്‍വേയുടെ ലഭ്യമായ എല്ലാ എമര്‍ജന്‍സി നമ്പറുകളില്‍ വിളിക്കുകയും റെയില്‍വേ മന്ത്രിക്ക് മെയില്‍ അയക്കുകയും ചെയ്തിട്ടും ഫലമുണ്ടായില്ലെന്നും ലക്ഷ്മി വീഡിയോയില്‍ വ്യക്തമാക്കുന്നു.

120-200 കിലോമീറ്റര്‍ സ്പീഡില്‍ ഓടുന്ന ബുള്ളറ്റ് ട്രെയിനുകളെ മറന്നേക്ക്. ആളുകള്‍ പാതയോരത്താണ്. പല റെയില്‍വേ സ്റ്റേഷനുകളിലും വെയിറ്റിങ് റൂമുകള്‍ ഇല്ലാത്തതിനാല്‍ ആളുകള്‍ കൊടും തണുപ്പത്ത് പുറത്ത് കിടന്നുറങ്ങുകയാണെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നു.

English summary
bjp leader takes a train from amritsar to ayodhya says no achhe din in railways
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X