ഹനുമാന്‍ ചാലിസ ആലപിക്കുക, പ്രകൃതി ദുരന്തങ്ങള്‍ തടയാം, തലതിരിഞ്ഞ പ്രസ്താവനയുമായി ബിജെപി നേതാവ്

  • Written By: Vaisakhan
Subscribe to Oneindia Malayalam

ഭോപ്പാല്‍: പ്രകൃതി ദുരന്തങ്ങള്‍ വരുമ്പോള്‍ നമ്മള്‍ പലപ്പോഴും എന്ത് ചെയ്യണമെന്ന് ആലോചിക്കാറുണ്ട്. ചിലപ്പോള്‍ നമുക്ക് ആലോചിക്കാന്‍ പോലും സമയം കിട്ടാറുമില്ല. എന്നാല്‍ മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി നേതാവ് രമേശ് സക്‌സേനയ്ക്ക് ഇപ്പറഞ്ഞ ആലോചനയുടെ ആവശ്യമൊന്നും ഇല്ല. അദ്ദേഹം പറഞ്ഞിരിക്കുന്നത് പ്രകൃതിദുരന്തങ്ങള്‍ തടയാന്‍ ഹനുമാന്‍ ചാലിസ ആലപിക്കണമെന്നാണ്. ഹിന്ദു ഭക്തിഗാനമായതിനാല്‍ ഇത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും രമേശ് പറയുന്നു.

1

ബിജെപിയുടെ മുന്‍ എംഎല്‍എയാണ് രമേശ് സക്‌സേന. പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാനാവുമെന്ന് ഉറപ്പ് എനിക്കുണ്ട്. ഓരോ ഗ്രാമത്തിലും നിത്യേന ഒരുമണിക്കൂര്‍ വീതം ഹനുമാന്‍ ചാലിസ ആലപിക്കുകയാണെങ്കില്‍ നമുക്ക് ദുരന്തത്തെ മറികടക്കാന്‍ സാധിക്കും. യുവാക്കളും ഈ രീതി പിന്തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത അഞ്ച് ദിവസം യുവാക്കള്‍ ഇത് പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2

അതേസമയം രമേശ് സ്‌കസേനയ്ക്ക് ശേഷം സംസാരിച്ച സംസ്ഥാന കൃഷി മന്ത്രി ബാലകൃഷ്ണ പാട്ടിദാര്‍ പ്രസ്താവനയെ പിന്തുണച്ചു. ആര്‍ക്കെങ്കിലും ഹനുമാന്‍ ചാലിസ ആലപിക്കണമെങ്കില്‍ അതില്‍ യാതൊരു തെറ്റുമില്ല. എല്ലാം മതവിശ്വാസത്തിന്റെ ഭാഗമാണെന്നായിരുന്നു പാട്ടിദാര്‍ പറഞ്ഞത്. നേരത്തെ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മധ്യപ്രദേശിലും സമീപ സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് പ്രവച്ചിച്ചിരുന്നു. ഇതാണ് മന്ത്രിയുടെ തലതിരിഞ്ഞ പ്രസ്താവനയ്ക്ക് കാരണമായത്.

English summary
bjp leader tells hanuman chalisa to prevent natural calamitise

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്