ബിജെപി മന്ത്രിസഭയിൽ ജി സുധാകരൻ മന്ത്രി, ടിജി മോഹൻദാസിന് ചുട്ട മറുപടി നൽകി മന്ത്രിയുടെ മകൻ!
കോഴിക്കോട്: മഹാരാഷ്ട്രയില്‍ ഒറ്റ രാത്രി കൊണ്ടുണ്ടായ അധികാര അട്ടിമറി രാജ്യത്തെ അപ്പാടെ അമ്പരപ്പിച്ചിരിക്കുകയാണ്. ജനാധിപത്യത്തെ ബിജെപി കശാപ്പ് ചെയ്‌തെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍ ചാണക്യ തന്ത്രമെന്നാണ് മഹാരാഷ്ട്രയില്‍ ഭരണം പിടിച്ചതിനെ ബിജെപി കേന്ദ്രങ്ങള്‍ ആഘോഷിക്കുന്നത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങള്‍ കേരള രാഷ്ട്രീയത്തിലും അതിന്റെ അനുരണനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലേത് പോലൊരു സര്‍ക്കാരുണ്ടാക്കല്‍ കേരളത്തിലും ബിജെപി നടത്തുമെന്ന മുന്നറിയിപ്പുമായി വന്ന ബിജെപി നേതാവ് ടിജി മോഹന്‍ദാസിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നേരം വെളുക്കുമ്പോള്‍ കേരളത്തില്‍ എകെ ബാലന്‍ മുഖ്യമന്ത്രിയായി ബിജെപി മന്ത്രിസഭ അധികാരമേല്‍ക്കും എന്നും അതില്‍ ജി സുധാകരന്‍ അടക്കമുളളവര്‍ മന്ത്രിമാരായിരിക്കും എന്നുമാണ് മോഹന്‍ദാസിന്റെ ട്വീറ്റ്.

ടിജി മോഹന്‍ദാസിന്റെ ട്വീറ്റിന് മന്ത്രി ജി സുധാകരന്റെ മകന്‍ നവനീത് മറുപടിയുമായി എത്തിയതോടെ രംഗം കൊഴുത്തു. മോഹന്‍ദാസിന്റെ ട്വീറ്റ് ഇങ്ങനെയാണ്: 'എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനും ഒരു പേടി തട്ടിയിട്ടുണ്ട്. ഒരു ദിവസം നേരം വെളുക്കുമ്പോൾ ഏകെ ബാലൻ മുഖ്യമന്ത്രിയായി ബിജെപി മന്ത്രിസഭ!! മറ്റു മന്ത്രിമാർ - സുധാകരൻ, കടകംപള്ളി, സി ദിവാകരൻ etc.. എന്തു ചെയ്യും!!'
മോഹൻലാൽ ചിത്രം ലൂസിഫറിലെ സൂപ്പർ ഹിറ്റ് ഡയലോഗാണ് മന്ത്രിയുടെ മകൻ സുധാകരന് മറുപടിയായി നൽകിയത്. അതിങ്ങനെയാണ്: '' ആഗ്രഹം കൊള്ളാം മോഹൻദാസ് സാറേ. പക്ഷെ ചെറിയ ഒരു പ്രശ്നമുണ്ട്. തന്റെ തന്തയല്ല എന്റെ തന്ത''. ബിജെപി നേതാവിനുളള നവനീതിന്റെ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനും @vijayanpinarayi ഒരു പേടി തട്ടിയിട്ടുണ്ട്. ഒരു ദിവസം നേരം വെളുക്കുമ്പോൾ ഏകെ ബാലൻ മുഖ്യമന്ത്രിയായി ബിജെപി മന്ത്രിസഭ!! മറ്റു മന്ത്രിമാർ - സുധാകരൻ, കടകംപള്ളി,
— mohan das (@mohandastg) November 23, 2019
സി ദിവാകരൻ etc.. എന്തു ചെയ്യും!!












Click it and Unblock the Notifications