കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് തിരഞ്ഞെടുപ്പില്‍ ഇന്ത്യ ഇടപെടും, ബിജെപി നേതാവിന്‍റെ ഭീഷണി, ഒടുവില്‍ പോസ്റ്റ് മുക്കി

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: 35 പേര്‍ കൊലചെയ്യപ്പെട്ട ദില്ലി കലാപത്തെ കുറിച്ച് രൂക്ഷ വിമര്‍ശനമായിരുന്നു യുഎസ് സെനറ്റ് അംഗവും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയുമായ ബേര്‍ണി സാന്‍റേഡ്ഴ് നടത്തിയത്. ദില്ലിയില്‍ കലാപത്തില്‍ പശ്ചാത്തില്‍ സന്ദര്‍ശനം നടത്തിയിട്ട് പോലും കലാപത്തെ കുറിച്ച് ഒരു വാക്ക് പോലും പ്രതികരിക്കാതിരുന്ന യുഎസ് പ്രസിഡന്‍റ് ട്രംപിനേയും സാന്‍റേഴ്സ് വിമര്‍ശിച്ചിരുന്നു.

എന്നാല്‍ വിമര്‍ശനം ഉയര്‍ത്തിയ സാന്‍റേഴ്സണിനേയും യുഎസിനേയും വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ്. ഇന്ത്യയെ വിമര്‍ശിച്ചതിന് വരാനിരിക്കുന്ന യുഎസ് തിരഞ്ഞെടുപ്പില്‍ ഇന്ത്യ ഇടപെട്ട് കളയുമെന്നാണ് നേതാവ് ഭീഷണി മുഴക്കി പോസ്റ്റിട്ടത്.

 ട്രംപിന്‍റെ പ്രതികരണം

ട്രംപിന്‍റെ പ്രതികരണം

ദ്വിദിന സന്ദര്‍ശനത്തിന് ട്രംപ് ഇന്ത്യയില്‍ എത്തിയപ്പോഴാണ് ദില്ലിയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ കലാപം പൊട്ടിപുറപ്പെട്ടത്. എന്നാല്‍ കലാപത്തെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും അത് ഇന്ത്യയുടെ കാര്യമാണെന്നുമായിരുന്നു ട്രംപ് പറഞ്ഞത്.

 ഇന്ത്യയുടെ വിഷയം

ഇന്ത്യയുടെ വിഷയം

ആളുകൾക്ക് മതസ്വാതന്ത്ര്യം ലഭിക്കണമെന്നാണ് മോദി പറഞ്ഞത്. അതിനായി അവര്‍ കഠിനമായി പ്രയത്നിച്ചിട്ടുണ്ട്. ദില്ലിയിലെ അക്രമത്തെ കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ അത് ഞാന്‍ ചര്‍ച്ച ചെയ്തിട്ടില്ല. അത് ഇന്ത്യയുടെ വിഷയമാണ് എന്നായിരുന്നു മാധ്യമങ്ങളോട് പ്രതികരിച്ചത്. പൗരത്വ നിയമം സംബന്ധിച്ചും തങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.

 രൂക്ഷ വിമര്‍ശനം‌

രൂക്ഷ വിമര്‍ശനം‌

ഇതിനെതിരെയാണ് ബേര്‍ണി സാന്‍റേഴ്സ് രംഗത്തെത്തിയത്. 200 മില്യണ്‍ മുസ്ലീങ്ങളുടെ ജന്‍മ നാടാണ് ഇന്ത്യ. മുസ്ലീം വിരുദ്ധരായ ജനക്കൂട്ടം നടത്തിയ അക്രമത്തില്‍ 27 പേര്‍ കൊല്ലപ്പെടകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നിട്ടും ട്രംപ് വിഷയത്തില്‍ പ്രതികരിച്ചത് അത് ഇന്ത്യയുടെ വിഷയമാണെന്നാണ്. മനുഷ്യാവകാശങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിലെ പരാജയമാണിത്, എന്നായിരുന്നു സാന്‍റേഴ്സ് ട്വീറ്റ് ചെയ്തത്.

 ഭീഷണി മുഴക്കി ബിജെപി നേതാവ്

ഭീഷണി മുഴക്കി ബിജെപി നേതാവ്

ട്രംപിന്‍റെ നിരന്തര വിമര്‍ശകനാണ് സാന്‍റേഴ്സ്. മറ്റൊരു ഡെമോക്രാറ്റിക് അംഗമായ സെനറ്റര്‍ എലിസബത്ത് വാറനും പൗരത്വ നിയമ ഭേദഗതിയേയും ദില്ലിയില്‍ നടക്കുന്ന കലാപത്തിനെതിരേയും രംഗത്തെത്തിയിരുന്നു.

 തിരഞ്ഞെടുപ്പില്‍ ഇടപെടും

തിരഞ്ഞെടുപ്പില്‍ ഇടപെടും

ഇതിന് തൊട്ട് പിന്നാലെയാണ് യുഎസ് തിരഞ്ഞെടുപ്പില്‍ ഇടപെടുമെന്ന് ഭീഷണിപ്പെടുത്തി ബിജെപി ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് രംഗത്തെത്തിയത്. യുഎസ്
തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ഇന്ത്യ നിര്‍ബന്ധിക്കപ്പെടുന്നുവെന്നായിരുന്നു ബിഎല്‍ സന്തോഷിന്‍റെ ട്വീറ്റ്.

 പോസ്റ്റ് മുക്കി

പോസ്റ്റ് മുക്കി

നിഷ്പക്ഷരായിക്കണമെന്ന് ഞങ്ങള്‍ എത്രത്തോളം ആഗ്രഹിച്ചാലും യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ നിങ്ങള്‍ ഞങ്ങളെ നിര്‍ബന്ധിക്കുകയാണ്. പറയുന്നതില്‍ ഖേദമുണ്ട്. നിങ്ങള്‍ ഞങ്ങളെ നിര്‍ബന്ധിക്കുകയാണെന്നായിരുന്നു സന്തോഷിന്‍റെ ട്വീറ്റ്. എന്നാല്‍ മിനിറ്റുകള്‍ക്കം തന്നെ നേതാവ് പോസ്റ്റ് നീക്കം ചെയ്തു.

കൊടും ക്രൂരത: നവവരന്‍ മുതല്‍ 85 വയസുള്ള സ്ത്രീ വരെ; കൊല്ലപ്പെട്ട 20 പേരുടെ പേരു വിവരങ്ങള്‍ പുറത്ത്!

'റോമാ നഗരം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോയാണ് ഇന്നത്തെ മാതൃക'

English summary
BJP leader threatens to interfere in US polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X