മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മേല്‍ മൂത്രമൊഴിച്ച് ബിജെപി നേതാവ്, അന്വേഷണം പ്രഖ്യാപിച്ചു
മുംബൈ: മധ്ര്രപദേശില്‍ മാനസിക വെല്ലുവിളിയുള്ള ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച് ബിജെപി നേതാവ്. ഇതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഇതോടെ സംഭവം രാഷ്ട്രീ വിവാദമായിരിക്കുകയാണ്. തുടര്‍ന്നാണ് വീഡിയോയിലുള്ള ആള്‍ ബിജെപി നേതാവാണെന്ന് തിരിച്ചറിഞ്ഞത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
അങ്ങേയറ്റം അപലനീയമാണ് ഈ സംഭവമെന്ന് ചൗഹാന്‍ ആരോപിച്ചു. ബിജെപി നേതാവ് പ്രവേശ് ശുക്ലയാണ് ഈ വീഡിയോയില്‍ ഉള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ പ്രമുഖ എംഎല്‍എ കേദാര്‍ നാഥ് ശുക്ലയുടെ അടുത്ത സഹായിയാണ്.ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഏറ്റവും പ്രതിരോധത്തിലായിരിക്കുന്നത് ബിജെപിയാണ്. ആദിവാസി വിഭാഗങ്ങളുടെ വോട്ടിനായി പ്രത്യേക പദ്ധതികളെല്ലം ബിജെപി പ്രഖ്യാപിച്ചിരിക്കുന്ന സമയമാണിത്.

അതേസമയത്ത് തന്നെയാണ് ബിജെപി നേതാവ് തന്നെ ഇത്തരമൊരു ഞെട്ടിക്കുന്ന കാര്യവും ചെയ്തിരിക്കുന്നത്. കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ബിജെപി നേതാക്കളെല്ലാം പ്രവേശിന്റെ നടപടിയെ തള്ളിയത്. ഇയാള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് സാധ്യത. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനവുമായി ബിജെപിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. എന്ത് കൊണ്ട് പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് ചോദ്യം.
ദേശീയ സുരക്ഷാ നിയമം തന്നെയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബിജെപി ഭരണത്തിന് കീഴില്‍ ആദിവാസികള്‍ക്കെതിരെ മധ്യപ്രദേശില്‍ നടത്തുന്ന അതിക്രമങ്ങളുടെ തെളിവാണിതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വീഡിയോയില്‍ കുറ്റാരോപിതനായ പ്രവേശ് ശുക്ല ഒരു സിഗരറ്റും വലിച്ച്, തൊട്ടുമുന്നില്‍ ഇരിക്കുന്ന ആളുടെ മുഖത്തേക്ക് മൂത്രമൊഴിക്കുന്നതാണ് കാണാനാവുക. കൂബ്രി ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. ഒന്‍പത് ദിവസം മുമ്പ് നടന്ന സംഭവമാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പ്രവേശ് പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്നും, അദ്ദേഹവുമായി ബന്ധമില്ലെന്നും രാജേന്ദ്ര ശുക്ല പറഞ്ഞു.
പ്രവേശിനെ അറിയാം. എന്റെ മണ്ഡലത്തില്‍ നിന്നുള്ളയാളാണ്. പക്ഷേ എന്റെ പ്രതിനിധിയോ, ബിജെപി പ്രവര്‍ത്തകനോ അല്ല പ്രവേശ് എന്നും കേദാര്‍നാഥ് ശുക്ല പറഞ്ഞു. അതേസമയം താന്‍ കേദാര്‍നാഥിന്റെ പ്രതിനിധിയാണെന്ന് പ്രവേശ് അവകാശപ്പെടുന്ന പോസ്റ്റര്‍ വൈറലായിരിക്കുകയാണ്. പോലീസ് തിരഞ്ഞ് തുടങ്ങിയതോടെ പ്രവേശ് ഒളിവിലാണ്. അന്വേഷണ സംഘം ഇയാളെ പിടിക്കാനുള്ള ശ്രമത്തിലാണ്.
സംസ്ഥാനത്തിന് മൊത്തം നാണക്കേടായി മാറിയിരിക്കുകയാണ് ഈ സംഭവമെന്ന് കമല്‍നാഥ് കുറ്റപ്പെടുത്തി. ഇത് ചെയ്തയാള്‍ ബിജെപി നേതാവാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെന്നും കമല്‍നാഥ് പറഞ്ഞു. ഇയാള്‍ക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കുമെന്ന് കരുതുന്നുവെന്നും കമല്‍നാഥ് വ്യക്തമാക്കി.












Click it and Unblock the Notifications