Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൊള്ളക്കാരനേയും അമ്മയേയും നിങ്ങൾ ഒരുപോലെയാണോ കാണുന്നത്';സായ് പല്ലവിക്കെതിരെ വിജയശാന്തി

ദില്ലി; കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് നടത്തുന്ന ആള്‍കൂട്ട കൊലപാതകവും തമ്മില്‍ വ്യത്യാസമില്ലെന്ന നടി സായ് പല്ലവിയുടെ പ്രതികരണത്തിനെതിരെ നടിയും മുൻ എം പിയും ബി ജെ പി നേതാവുമായ വിജയശാന്തി. അമ്മ കുഞ്ഞിനെ ശിക്ഷിക്കുന്നതും കള്ളന്മാരെ ശിക്ഷിക്കുന്നതും ഒരുപോലെയാണോ എന്നായിരുന്നു വിജയശാന്തിയുടെ ചോദ്യം. ട്വിറ്ററിലൂടെയായിരുന്നു വിജയശാന്തിയുടെ പ്രതികരണം.

'കള്ളനെ തല്ലുന്നതും തെറ്റ് ചെയ്തതിന് അമ്മ മകനെ തല്ലുന്നതും എങ്ങനെ സമാനമാകും? നിങ്ങൾ കള്ളനോടും അമ്മയോടും ഒരേ രീതിയിലാണോ പെരുമാറുക? വ്യക്തികൾ അവർക്ക് അറിയാത്ത വിഷയങ്ങളിൽ മൗനം പാലിക്കാൻ ശ്രദ്ധിക്കണം. വ്യക്തിത്വങ്ങൾ അവരുടെ പ്രശസ്തി സുരക്ഷിതമാക്കാൻ സമൂഹത്തിൽ ജാഗ്രത പാലിക്കണം', വിജയശാന്തി ട്വീറ്റ് ചെയ്തു.

sai-1655475742.jp

വിരാടപർവ്വം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെ നടി സായ് പല്ലവി നടത്തിയ പ്രതികരണമാണ് വലിയ വിവാദങ്ങൾക്ക് കാരണമായത്. സായ് പല്ലവിയുടെ രാഷ്ട്രീയ നിലപാട് തേടിയപ്പോഴായിരുന്നു നടി പ്രതികരണം. ആശയപരമായി ഇടതോ വലതോ അതില്‍ ഏതാണ് ശരിയെന്നോ അറിയില്ലെന്നായിരുന്നു സായ് പല്ലവിയുടെ വാക്കുകൾ.

എന്ത് ധരിച്ചാലും മൊഞ്ചത്തി ആകാൻ പറ്റുവോ? കീർത്തിക്ക് പറ്റും..ദാ ഫോട്ടോകൾ..വൈറൽ

താൻ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞു നില്‍ക്കുന്ന കുടുംബത്തിലല്ല. ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ല. എന്നാൽ കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തില്‍ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തത് കാണിച്ചിട്ടുണ്ട്. പശുവിന്റെ പേരില്‍ ഒരു ഒരു മുസ്ലിമിനെ ചിലര്‍ കൊലപ്പെടുത്തിയതും ഈ അടുത്ത് സംഭവിച്ചു. ഇതുരണ്ടും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല, എന്നും നടി പറഞ്ഞിരുന്നു.

അതേസമയം നടിയുടെ പ്രതികരണത്തിനെതിരെ സംഘപരിവാർ കേന്ദ്രങ്ങൾ രംഗത്തെത്തിയിരുന്നു.കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്റെ പേരിലുള്ള കൊലപാതകവും ഒന്നായി കാണുന്ന താരം തീവ്രവാദികളെ കൊല്ലുന്നതും കാശ്മീപി പണ്ഡിറ്റുകളെ കൊല്ലുന്നതും ഒരുപോലെയാണ് കാണുന്നത് എന്നുമായിരുന്നു സംഘപരിവാർ വിമർശനം. താരത്തിന്റെ സിനിമകൾ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് 'ബോയിക്കോട്ട് സായി പല്ലവി' എന്ന ഹാഷ് ടാഗോടെ ട്വിറ്ററിൽ വിദ്വേഷ പ്രചരണവും നടന്നിരുന്നു.

പ്രസ്താവനയിൽ നടിക്കെതിരെ ഹൈദരാബാദിലെ സുൽത്താൻ ബസാർ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ബജ്റംഗ്ദള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+