'അവാര്‍ഡ് തിരികെ നല്‍കിയവര്‍ നിര്‍ഭയ കേസില്‍ മിണ്ടാത്തതെന്തുകൊണ്ടാണ്?'
ഇന്‍ഡോര്‍: നിര്‍ഭയ കേസിലെ പ്രായംകുറഞ്ഞ കുറ്റവാളിയെ വെറുതെ വിട്ട സംഭവത്തില്‍ അവാര്‍ഡ് തിരികെ നല്‍കിയവര്‍ മിണ്ടാത്തതെന്താണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ. ദാദ്രി സംഭവം ഉള്‍പ്പെടെയുള്ള അസഹിഷ്ണുതയ്‌ക്കെതിരെ പ്രമുഖര്‍ തങ്ങള്‍ക്ക് ലഭിച്ച അവാര്‍ഡുകള്‍ തിരികെ നല്‍കിയിരുന്നു. ഇതേക്കുറിച്ച് സൂചിപ്പിച്ചാണ് വിജയ് വര്‍ഗീയയുടെ ട്വീറ്റ്.
അവാര്‍ഡ് തിരികെ നല്‍കിയവര്‍ നിര്‍ഭയയുടെ കുറ്റവാളിക്കെതിരെ ഇപ്പോള്‍ മൗനം പാലിക്കുകയാണ്. അവരുടെ ആത്മാവ് ഇല്ലാതായോ?. അവര്‍ മിണ്ടാതിരിക്കുന്നത് ഇപ്പോള്‍ രാജ്യത്ത് എവിടെയും തെരഞ്ഞെടുപ്പ് നടക്കാത്തതുകൊണ്ടാണോ?. എന്തുകൊണ്ടാണ് അവര്‍ മൗനം പാലിക്കുന്നതെന്ന് രാജ്യത്തിന് അറിയണമെന്ന് വിജയ് വര്‍ഗീയ വ്യക്തമാക്കി.

ദാദ്രി സംഭവത്തിനുശേഷം ഒട്ടേറെ വിവാദ പ്രസ്താവനകള്‍ നടത്തിയ നേതാവാണ് വിജയ് വര്‍ഗീയ. രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞ ഷാരൂഖ് ഖാനെ ഇദ്ദേഹം അധിക്ഷേപിക്കുകയും ചെയ്തു. ഷാരൂഖ് ഇന്ത്യയിലാണ് ജീവിക്കുന്നതെങ്കിലും പാക്കിസ്ഥാനിലാണ് അയാളുടെ ആത്മാവെന്നായിരുന്നു വിജയ് വര്‍ഗീയയുടെ പരാമര്‍ശം.
പ്രമുഖര്‍ തങ്ങളുടെ അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്നതിനെതിരെയും വര്‍ഗീയ പ്രതികരിച്ചിരുന്നു. എന്നാല്‍, വിമര്‍ശനങ്ങള്‍ക്കിടയിലും സാഹിത്യ, പൊതുരംഗത്തുള്ളവര്‍ തങ്ങളുടെ അവാര്‍ഡ് തിരികെ നല്‍കി അസഹിഷ്ണുതയ്‌ക്കെതിരായ പ്രതിഷേധം അറിയിച്ചു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അത് കാര്യമായി ബാധിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications