കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്വയെ കുറിച്ച് മിണ്ടരുത്.... ഷുജാതിന്റെ ഗതി വരും, മാധ്യമങ്ങള്‍ക്ക് ഭീഷണിയുമായി ബിജെപി എംഎല്‍എ!!

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭീഷണിയുമായി ബിജെപി എംഎല്‍എ

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരില്‍ മെഹബൂബ മുഫ്തി സര്‍ക്കാരുമായുള്ള സഖ്യം വിട്ടതോടെ ബിജെപി കടുത്ത പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുകയാണ്. കശ്മീരി മാധ്യമപ്രവര്‍ത്തകരെ വിവാദ എംഎല്‍എ ചൗധരി ലാല്‍ സിംഗ് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. കത്വ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ തെറ്റായ രീതിയിലാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ലാല്‍ സിംഗ് ആരോപിച്ചു. അതിരുകടന്നാല്‍ കശ്മീരി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഷുജാത് ബുഖാരിയുടെ ഗതി വരുമെന്നും ലാല്‍ സിംഗ് മുന്നറിയിപ്പ് നല്‍കി. കത്വ കൂട്ടബലാത്സംഗത്തിലെ പ്രതികളെ പിന്തുണച്ച് റാലി നടത്തിയപ്പോള്‍ അതില്‍ പങ്കെടുത്ത് സംസാരിച്ച ബിജെപി എംഎല്‍എയാണ് ലാല്‍ സിംഗ്. സംഭവത്തില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു.

1

കത്വ കേസില്‍ സത്യത്തിന് നിരക്കാത്തത് എഴുതിയാല്‍ ബുഖാരിയുടെ ഗതി വരുമെന്നായിരുന്നു ഭീഷണി. മാധ്യമങ്ങള്‍ എന്തൊക്കെയാണ് കത്വ സംഭവത്തില്‍ എഴുതി പിടിപ്പിച്ചിരിക്കുന്നത്. ഇതൊക്കെ വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും എംഎല്‍എ പറഞ്ഞു. അതേസയമം വന്‍ വിമര്‍ശനം പ്രസ്താവനയ്ക്ക് എതിരെ ഉയര്‍ന്നിട്ടുണ്ട്. ലാല്‍ സിംഗിന്റെ പ്രസ്താവനയെ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ശക്തമായ രീതിയില്‍ വിമര്‍ശിച്ചിട്ടുണ്ട്. ഷുജാത് ബുഖാരിയുടെ കൊലപാതകത്തെ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനുള്ള ഉപകരണമായി ഗുണ്ടകള്‍ ഉപയോഗിക്കുകയാണെന്ന് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. എന്നാല്‍ പ്രസ്താവനയെ ബിജെപി തള്ളിപ്പറഞ്ഞിട്ടില്ല.

അതേസമയം ലാല്‍ സിംഗ് രാജിവെച്ച മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ കടന്നാക്രമിച്ചിട്ടുണ്ട്. തീവ്രവാദികളെ സഹായിക്കുന്ന രീതിയാണ് മെഹബൂബയുടേതെന്ന് ലാല്‍ സിംഗ് ആരോപിച്ചു. കണ്ണീര്‍ ഒഴുക്കിയാണ് മെഹബൂബ രാഷ്ട്രീയത്തിലേക്ക് കടന്ന് വന്നത്. പിഡിപി നേതാക്കളെല്ലാം വിഘടനവാദികളെ പിന്തുണയ്ക്കുന്നവരാണ്. അവരുടെ പിന്തുണ കൊണ്ടാണ് മെഹബൂബ രാഷ്ട്രീയത്തില്‍ ഉയര്‍ന്നതെന്നും ബിജെപി എംഎല്‍എ പറഞ്ഞു. കശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട സര്‍ക്കാരാണ് മെഹബൂബയുടേത്. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് ബിജെപി സഖ്യം വിട്ടതെന്നും ലാല്‍ സിംഗ് പറഞ്ഞു.

പിണറായിയെ തുടർച്ചയായി അവഗണിച്ച് പ്രധാനമന്ത്രി.. അനുമതിക്കായി കാത്ത് കെട്ടിക്കിടന്നിട്ടും കനിഞ്ഞില്ല!പിണറായിയെ തുടർച്ചയായി അവഗണിച്ച് പ്രധാനമന്ത്രി.. അനുമതിക്കായി കാത്ത് കെട്ടിക്കിടന്നിട്ടും കനിഞ്ഞില്ല!

3118 കോടിയുടെ പഴയ നോട്ട് നിക്ഷേപം; അമിത് ഷാക്കെതിരേയും അന്വേഷണം വേണം, പ്രക്ഷോഭത്തിനൊരുങ്ങി രാഹുല്‍3118 കോടിയുടെ പഴയ നോട്ട് നിക്ഷേപം; അമിത് ഷാക്കെതിരേയും അന്വേഷണം വേണം, പ്രക്ഷോഭത്തിനൊരുങ്ങി രാഹുല്‍

English summary
BJP leader warns Kashmiri journalists of Shujaat like consequences
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X