Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി നേതാവ് കൊല്ലപ്പെട്ടനിലയില്‍

ബറേലി: കാണാതായ ബിജെപി നേതാവിനെ കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡിലെ ഉദ്ദംസിങ് നഗര്‍ ഡിവിഷന്‍ ബിജപി വൈസ് പ്രസിഡന്റ് ആയിരുന്നു അദ്ദേഹം.

ജൂണ്‍ 13 വെള്ളിയാഴ്ചയാണ് രാകേഷ് രസ്‌തോഗിയെ കാണാതായത്. ജൂണ്‍ 14 ശനിയാഴ്ച ബഹേരി-നൈനിത്താള്‍ ദേശീയപാതയിലെ ഉപേക്ഷിക്കപ്പെട്ട കാറിലാണ് രാകേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ ഒട്ടേറെ മുറിപ്പാടുകളോടെയാണ് മൃതദേഹം കണ്ടെടുത്തത്.

Rakesh Rastogi

ചില സ്വകാര്യ ആവശ്യങ്ങള്‍ക്കായാണ് രാകേഷ് രസ്‌തോഗി വെള്ളിയാഴ്ച വീടുവിട്ടിറങ്ങിയത്. എന്നാല്‍ പിന്നീട് അദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. വീട്ടുകാര്‍ രണ്ട് ദിവസമായി പലയിടത്തും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല.

പ്രഥമദൃഷ്ട്യാ സംഭവം കൊലപാതകമാണെന്നാണ് പോലീസ് വിലയിരുത്തുന്നത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു. രകേഷ് രസ്‌തോഗിക്ക് ശത്രുക്കളാരെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് കുടംബാംഗങ്ങള്‍ പോലീസിനോട് പ്രതികരിച്ചിട്ടില്ല.

രാകേഷ് രസ്‌തോഗിയുടെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ കണ്ടെത്തിയില്ലെങ്കില്‍ സമരവുമായിനിരത്തിലിറങ്ങുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. അടുത്തിടെയായി ബിജെപി നേതാക്കള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടിവരികയാണ്. ഗ്രേറ്റര്‍ നോയ്ഡയിലെ ബിജെപി നേതാവായിരുന്ന വിജയ് പണ്ഡിറ്റ് വെടിയേറ്റ് മരിച്ചിട്ട് അധിക നാള്‍ ആയിട്ടില്ല. മുസാഫര്‍നഗറിലെ ബിജെപി നേതാവ് ഓം വീര്‍ അടുത്തിടെയാണ് കൊല്ലപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+