കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയ്ക്ക് വസുന്ധരയെ വേണ്ട സുഷമയെ മതി

  • By Aiswarya
Google Oneindia Malayalam News

ദില്ലി: ലളിത് മോദി വിവാദത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയക്ക് പിന്തുണ നല്‍കേണ്ടതില്ലെന്ന് ബിജെപി നേത്യത്വം. സംഭവത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ പൂര്‍ണ പ്രഖ്യാപിച്ച് ബിജെപി, വസുന്ധര രാജെയുടെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

വസുന്ധരയെ രക്ഷിക്കാന്‍ നേതാക്കന്മാര്‍ ശ്രമിക്കരുത് എന്ന നിര്‍ദ്ദശം പാര്‍ട്ടി ഉന്നതങ്ങളില്‍ നിന്നും ലഭിച്ചിരിക്കുന്നത്തിന്റെ കാരണം ലളിത് മോഡിയുമായി വസുന്ധരയ്ക്കുള്ള അടുത്ത ബന്ധം വ്യക്തമായതു മൂലമാണ്.

suhama.jpg

മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് വസുന്ധരയ്ക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍ദേശം നല്‍കി.വസുന്ധര രാജെയുടെ മകനും ബിജെപി എം പിയുമായ ദുഷ്യന്ത് സിംഗിന്റെ കമ്പനിയില്‍ ലളിത് മോഡി 11 കോടി 63 ലക്ഷം രൂപ നിക്ഷേപിച്ചു എന്ന വാര്‍ത്ത ബിജെപിയെ ശരിക്കും ഞെട്ടിച്ചു.

ഈ സാഹചര്യത്തിലാണ് വസുന്ധരയ്ക്ക് പിന്തുണയുമായി ഇറങ്ങരുത് എന്ന് നേതാക്കന്മാരോട് പാര്‍ടി ആവശ്യപ്പെട്ടിരിക്കുന്നത്. നരേന്ദ്ര മോഡിയുടെ കടുത്ത വക്താവായ വസുന്ധരയ്ക്ക് എതിരെ ഇപ്പോള്‍ നടപടി ആവശ്യമില്ലെന്നാണ് പാര്‍ട്ടിയില്‍ ധാരണ.

English summary
The BJP’s central leadership has gone out on a limb to defend foreign minister Sushma Swaraj in the controversy over tainted former IPL chief Lalit Modi’s travel papers but has been curiously silent on Rajasthan chief minister Vasundhara Raje
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X