കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാൻ ബിജെപിയിൽ തമ്മിൽതല്ല്; മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ നേതാക്കളുടെ കയ്യാങ്കളി...വീഡിയോ

  • By Desk
Google Oneindia Malayalam News

അൽവാർ: രാജസ്ഥാനിൽ പൊതുപരിപാടിക്കിടെ ബിജെപി നേതാക്കളുടെ തമ്മിൽതല്ല്. ബിജെപി നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജ സിന്ധെ പങ്കെടുക്കുന്ന പരിപാടിക്കിടെയായിരുന്നു നേതാക്കളുടെ കൂട്ടത്തല്ല്. രാജസ്ഥാനിലെ പ്രമുഖ ബിജെപി നേതാക്കളായ രോഹിതാഷ് ശർമയും ദേവി സിംഗ് സേഖാവത് എന്നിവരാണ് പൊതുവേദിയിൽ വെച്ച് തർക്കിക്കുകയും തമ്മിൽ തല്ലുകയും ചെയ്തത്.

നേതാക്കളുടെ തമ്മില്‌ തല്ല് വീഡിയോ വൈറലായതോടെ ഇരുവർക്കുമെതിരെ രൂക്ഷ വിമർശനവും ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നേതാക്കളുടെ തമ്മിൽ തല്ല് പാർട്ടിക്കും തലവേദനയായിട്ടുണ്ട്.

റാഫേലില്‍ മോദി സര്‍ക്കാര്‍ കള്ളം പറയുന്നുവെന്ന് വിദേശ മാധ്യമങ്ങള്‍... എല്ലാത്തിനും തെളിവുണ്ട്!!റാഫേലില്‍ മോദി സര്‍ക്കാര്‍ കള്ളം പറയുന്നുവെന്ന് വിദേശ മാധ്യമങ്ങള്‍... എല്ലാത്തിനും തെളിവുണ്ട്!!

bjp

മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധെയുടെ പ്രസംഗത്തിനിടെയായിരുന്നു സംഘർഷം. ആദ്യം ഇരുവരും തമ്മിൽ തർക്കം തുടങ്ങുകയും പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. വഴക്ക് തണുപ്പിക്കാൻ സ്റ്റേജിൽ ഉണ്ടായിരുന്നവർ ശ്രമിച്ചെങ്കിലും ഇരുവരും വഴങ്ങിയില്ല.

ഒടുവിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് ദേവി സിംഗ് സേഖാവത്തിനെ സ്റ്റേജിൽ നിന്നും ഇറക്കിയതോടെയാണ് വഴക്ക് ശമിച്ചത്. വേദിയിൽ വെച്ച് അപമര്യാദയായയി പെരുമാറിയെന്ന് ഇരുവരും പരസ്പരം പഴിചാരുകയായിരുന്നു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാരിന്റെ നേട്ടങ്ങളും വരുന്ന തിരഞ്ഞെടുപ്പിന് ശേഷം നടത്താനിരിക്കുന്ന വികസന പ്രവർത്തനങ്ങളുമൊക്കെ പറയാനായി സംഘടിപ്പിച്ച ഗൗരവ് യാത്രക്കിടെയായിരുന്നു സംഭവം. യാത്രയ്ക്കായി ബിജെപി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന് കോൺഗ്രസ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

ഇമ്രാൻഖാന് മറുപടിയുമായി കരസേനാ മേധാവി; പാകിസ്താനെ പാഠം പഠിപ്പിക്കണം, ഇതാണ് അവസരം!!ഇമ്രാൻഖാന് മറുപടിയുമായി കരസേനാ മേധാവി; പാകിസ്താനെ പാഠം പഠിപ്പിക്കണം, ഇതാണ് അവസരം!!

English summary
BJP Left Red-Faced As Leaders Fight At Vasundhara Raje Rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X