കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ കളി നിര്‍ത്താതെ കോണ്‍ഗ്രസ്.... ബിജെപിയില്‍ നിന്ന് കൂട്ടരാജി ഉണ്ടായേക്കും

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപിയെ പൊളിക്കാനുള്ള കളികള്‍ സജീവമാക്കി കോണ്‍ഗ്രസ്. കടുത്ത ഭീഷണി ബിജെപി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് നീക്കങ്ങള്‍ തുടങ്ങിയത്. പ്രതിപക്ഷ നിരയിലെ നിരവധി എംഎല്‍എമാര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ചയിലാണെന്ന് സംസ്ഥാനത്തെ മന്ത്രി തന്നെ സൂചന നല്‍കി കഴിഞ്ഞു. എന്നാല്‍ ഇതെങ്ങനെ തടയുമെന്ന് അറിയാതെ നില്‍ക്കുകയാണ് ബിജെപി.

ബിജെപി നേതാക്കള്‍ പ്രകോപിപ്പിച്ചത് കൊണ്ടാണ് അവരുടെ നേതാക്കളെ മറുകണ്ടം ചാടിക്കാന്‍ കോണ്‍ഗ്രസ് താല്‍പര്യപ്പെടുന്നതെന്ന് സംസ്ഥാന നേതാക്കള്‍ തന്നെ പറയുന്നു. അതോടൊപ്പം ബിജെപി ക്യാമ്പിലെ ആശയക്കുഴപ്പവും നേതാക്കള്‍ തമ്മിലുള്ള അസ്വാരസ്യവും കോണ്‍ഗ്രസ് ശരിക്കും മുതലെടുക്കുന്നുണ്ട്. അമിത് ഷാ ഇടപെട്ടിട്ടും കാര്യമായ പരിഹാരം പ്രശ്‌നങ്ങള്‍ക്ക് ഉണ്ടായിട്ടില്ല.

കമല്‍നാഥ് വിടില്ല

കമല്‍നാഥ് വിടില്ല

കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താനുള്ള ബിജെപിയുടെ ശ്രമത്തില്‍ കലിപ്പിലാണ് കമല്‍നാഥ്. ബിജെപിയുമായി പ്രശ്‌നം ഇല്ലെന്ന് പറയുമ്പോഴും സ്വസ്ഥമായി ഭരിക്കാന്‍ സമ്മതിക്കാത്ത പ്രതിപക്ഷത്തോട് അദ്ദേഹത്തിന് ദേഷ്യമുണ്ട്. അതുകൊണ്ടാണ് നേതൃത്വവുമായി അകന്ന് നില്‍ക്കുന്നവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ശക്തമാക്കിയത്. കര്‍ണാടകത്തില്‍ ബിജെപി വിജയകരമായി നടപ്പാക്കിയ പദ്ധതിയാണിത്. എന്നാല്‍ മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ ഇത് പുതിയ കാര്യമാണ്.

മന്ത്രി പറയുന്നത്

മന്ത്രി പറയുന്നത്

ബിജെപിയുടെ ഒട്ടനവധി നേതാക്കള്‍ കോണ്‍ഗ്രസ് ക്യാമ്പുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് പബ്ലിക്ക് റിലേഷന്‍സ് മന്ത്രി പിസി ശര്‍മ പറഞ്ഞു. ഇവര്‍ ഏത് നിമിഷവും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരാം. അതേസമയം ഏതൊക്കെ നേതാക്കളാണ് ഉള്ളതെന്ന് ഇതുവരെ ബിജെപി മനസ്സിലായിട്ടില്ല. അതുകൊണ്ട് അവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ വേണ്ട വിധത്തില്‍ എത്തിയിട്ടില്ല. എന്നാല്‍ ഗ്രാമീണ മേഖല മുതല്‍ നഗര മേഖലകളില്‍ നിന്നുള്ളവര്‍ വരെ ബിജെപിയില്‍ നിന്ന് പോകുമെന്നാണ് റിപ്പോര്‍ട്ട്.

കുതിരക്കച്ചവടെമെന്ന് ബിജെപി

കുതിരക്കച്ചവടെമെന്ന് ബിജെപി

കോണ്‍ഗ്രസ് സംസ്ഥാനത്ത് കുതിരക്കച്ചവടം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു. നേതാക്കളെ പണം കൊടുത്ത് വാങ്ങുകയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം ആരോപിച്ചു. രാജ്യം മുഴുവന്‍ കുതിരക്കച്ചവടം ബിജെപി നടത്തുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ മധ്യപ്രദേശില്‍ അത്തരം കാര്യങ്ങള്‍ നടത്തുന്നത് കോണ്‍ഗ്രസാണ്. അവരാണ് ബിജെപിയെ നിരന്തരം കുറ്റം പറയുന്നതെന്നും ഭാര്‍ഗവ ആരോപിച്ചു.

കോണ്‍ഗ്രസ് നീക്കം

കോണ്‍ഗ്രസ് നീക്കം

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നാണ് ബിജെപി വാദം. അവര്‍ പണം മോഹിച്ച് കോണ്‍ഗ്രസിലേക്ക് പോകുകയാണ്. പക്ഷേ കോണ്‍ഗ്രസിന് അറിയില്ല, ഞങ്ങള്‍ സിംഹങ്ങളാണെന്ന്. സര്‍ക്കാരിന് പറയാന്‍ മറ്റ് നേട്ടങ്ങളൊന്നുമില്ല. അതുകൊണ്ട് ബിജെപിയില്‍ നിന്ന് നേതാക്കള്‍ എത്തുമെന്ന് കോണ്‍ഗ്രസ് പറഞ്ഞ് കൊണ്ടിരിക്കുകയാണെന്ന് ഭാര്‍ഗവ് പറയുന്നു. അതേസമയം ശിവരാജ് സിംഗ് ചൗഹാനുമായി ഇടഞ്ഞവരെയാണ് കമല്‍നാഥ് കോണ്‍ഗ്രസിലെത്തിക്കാന്‍ ലക്ഷ്യമിടുന്നത്.

ചൗഹാന്റെ മറുപടി

ചൗഹാന്റെ മറുപടി

ബിജെപിക്ക് കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ ഒരു താല്‍പര്യവുമില്ലെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ പറയുന്നു. അവര്‍ ബിജെപിയെ കുറ്റപ്പറയുന്നതില്‍ അര്‍ഥമില്ല. പക്ഷേ കമല്‍നാഥിന്റെ സര്‍ക്കാരിലെ ഉള്‍പ്പോരിന്റെയും അഴിമതിയുടെയും ഉത്തരവാദിത്തം തങ്ങള്‍ക്ക് ഏറ്റെടുക്കാനാവില്ലെന്ന് ചൗഹാന്‍ പറഞ്ഞു. അത് സര്‍ക്കാരിന്റെ വീഴ്ച്ചയിലേക്ക് നയിക്കും. തിരഞ്ഞെടുപ്പ് ഫളം വന്നപ്പോള്‍ വോട്ടുശതമാനം കൂടുകയും സീറ്റ് കുറയുകയും ചെയ്തിരുന്നു. അതുകൊണ്ട് സര്‍ക്കാരുണ്ടാക്കാന്‍ വാദം ഉന്നയിച്ചില്ല. കോണ്‍ഗ്രസിനാണ് സര്‍ക്കാരുണ്ടാക്കാന്‍ അവകാശമുണ്ടായിരുന്നതെന്നും ചൗഹാന്‍ പറഞ്ഞു.

കുല്‍ദീപ് സെംഗാര്‍ ചില്ലറക്കാരനല്ല...ഉന്നാവോയുടെ വോട്ടുബാങ്ക്, 6 നിയമസഭാ മണ്ഡലത്തില്‍ വന്‍ സ്വാധീനംകുല്‍ദീപ് സെംഗാര്‍ ചില്ലറക്കാരനല്ല...ഉന്നാവോയുടെ വോട്ടുബാങ്ക്, 6 നിയമസഭാ മണ്ഡലത്തില്‍ വന്‍ സ്വാധീനം

English summary
bjp leaders may go to congress in mp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X