കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'57 മിനിറ്റില്‍ രാഹുല്‍ ആ വാക്ക് ഉപയോഗിച്ചത് 34 തവണ'; ഇതെന്ത് തന്ത്രം, പരിഹാസവുമായി ബിജെപി

Google Oneindia Malayalam News

ദില്ലി: കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ ലോക്ക് ഡൗണ്‍ പ്രതിവിധിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി രാജ്യത്ത് കൂടുതല്‍ പരിശോധന നടത്തണമെന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

കുറച്ച് മാസങ്ങളായി രാജ്യത്തിന് അകത്തും പുറത്തുമുളള ആരോഗ്യ വിദഗ്ധരുമായി താന്‍ ചര്‍ച്ച നടത്തുന്നുണ്ട്. ലോക്ക്ഡൗണ്‍ എന്നത് ഒരു പോസ് ബട്ടണ്‍ മാത്രമാണ്. അത് കൊറോണ വൈറസിനെ തടയാനുളള ഉപാധിയല്ല. ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോള്‍ വൈറസ് വീണ്ടും അതിന്റെ പണി തുടങ്ങും. അതിനാല്‍ ലോക്ക് ഡൗണിന് ശേഷം കൃത്യമായ ആസൂത്രണം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വാര്‍ത്താ സമ്മേളനത്തിന്‍റെ പേരില്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി.

34 തവണ

34 തവണ

57 മിനുറ്റോളം നീണ്ടു നിന്ന തന്‍റെ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ 34 തവണ ‘തന്ത്രം', ‘തന്ത്രപ്രധാനം', ‘തന്ത്രപരമായി' (‘strategy', ‘strategic' and ‘strategically) എന്നീ വാക്കുകൾ ഉപയോഗിച്ചിരിന്നു. ഇതിലൂന്നിയാണ് അദ്ദേഹത്തിനെതിരെ പരിഹാസവുമായി ചില ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഒന്നിലധികം തവണ

ഒന്നിലധികം തവണ

കൊറോണ വൈറസ് പ്രതിസന്ധിയെ എങ്ങനെ നേരിടാമെന്ന് നരേന്ദ്ര മോദി സർക്കാരിന് നിർദ്ദേശങ്ങൾ നൽകുന്നതിനിടെ മുൻ കോൺഗ്രസ് അധ്യക്ഷന്‍ ഓരോ മിനിറ്റിലും ഒന്നിലധികം തവണ ഈ മൂന്ന് വാക്കുകൾ ഉപയോഗിച്ചവെന്നാണ് ബിജെപി നേതാക്കളും സഖ്യകക്ഷികളും കോൺഗ്രസ് നേതാവിനെ പരിഹസിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

എന്ത് തന്ത്രം

എന്ത് തന്ത്രം

"തന്ത്രം" എന്ന വാക്ക് 32 തവണ ഒരൊറ്റ പത്രസമ്മേളനത്തിൽ അദ്ദേഹം ഉപയോഗിക്കുന്നു. എന്നാല്‍ എന്ത് തന്ത്രമാണ് ഉപയോഗിക്കേണ്ടതെന്ന് അദ്ദേഹം പറയുന്നില്ല. തന്ത്രം തന്ത്രം എന്ന് പറയുക മാത്രമാണ് ചെയ്യുന്നതെന്നാണ് ബിജെപിയുടെ വിദേശകാര്യ വകുപ്പിന്റെ ചുമതലയുള്ള വിജയ് ചൗതൈവാലെ പ്രതികരിച്ചത്.

വളരെ തന്ത്രപരം

വളരെ തന്ത്രപരം

ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലിദൾ നേതാവും ദില്ലി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റുമായ മഞ്ജിന്ദർ സിംഗ് രാഹുല്‍ ഗാന്ധി നിരവധി തവണ ഈ വാക്ക് ഉപയോഗിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. "വളരെ തന്ത്രപരം" എന്നായിരുന്നു ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് ബിജെപി എംപി പര്‍വീഷ് സാഹിബ് സിങ് രാഹുവിലെ പരിഹസിച്ചത്.

Recommended Video

cmsvideo
കോറോണയെ നേരിട്ടതിനു പിന്നിലെ 'രാഹുൽ ബുദ്ധി ' | Oneindia Malayalam
തന്ത്രപരമായി ചിരി

തന്ത്രപരമായി ചിരി

തുടർച്ചയായ ട്വീറ്റുകളിലൂടെ ബിജെപി വക്താവ് സാംബിത് പത്ര രാഹുല്‍ ഗാന്ധിയെ പരിഹസിക്കുന്നുണ്ട്. ഞാൻ തന്ത്രപരമായി ചിരിക്കുകയും ഡൈനാമിക്കലി തറയിൽ വീണു കിടന്ന് കറങ്ങുകയും ചെയ്തുവെന്നും അദ്ദേഹം ട്വിറ്ററില്‍ ​എഴുതി. നേതാക്കളുടെ പരിഹാസം ഏറ്റെടുത്ത് അണികളും രാഹുല്‍ ഗാന്ധിക്കെതിരെ വലിയ പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ അഴിച്ചു വിടുന്നത്.

 'മോങ്ങാനിരുന്ന പിണറായിയുടെ തലയിലേക്കാണ് ഷാജി തേങ്ങ വെട്ടിയിട്ടത്' - പരിഹാസവുമായി ചാമക്കാല 'മോങ്ങാനിരുന്ന പിണറായിയുടെ തലയിലേക്കാണ് ഷാജി തേങ്ങ വെട്ടിയിട്ടത്' - പരിഹാസവുമായി ചാമക്കാല

 പ്രവാസികള്‍; 'അവരുടെ പണത്തിലാണ് നമ്മൾ പള്ളിക്കൂടങ്ങളും ആശുപത്രിയുമെല്ലാം കെട്ടിപൊക്കിയത്' പ്രവാസികള്‍; 'അവരുടെ പണത്തിലാണ് നമ്മൾ പള്ളിക്കൂടങ്ങളും ആശുപത്രിയുമെല്ലാം കെട്ടിപൊക്കിയത്'

English summary
BJP leaders mocks Rahul Gandhi'smedia interaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X