മരിക്കാത്ത നടന് ആദരാഞ്ജലി അര്‍പ്പിച്ച് ബിജെപി..!! എന്തൊരു തോല്‍വി..!! വീഡിയോ
ഷില്ലോങ്: ജീവിച്ചിരിക്കുന്ന സിനിമാ താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് അപഹാസ്യരായി മേഘാലയിലെ ബിജെപി ഘടകം. ബോളിവുഡിലെ പ്രശസ്ത താരം വിനോദ് ഖന്നയ്ക്കാണ് ബിജെപി അന്ത്യാഞ്ജലി അര്‍പ്പിച്ചത്. വിനോദ് ഖന്ന മരിച്ചുവെന്ന് വ്യാജവാര്‍ത്ത പ്രചരിക്കുന്നതിനിടെയാണ് ബിജെപിയുടെ ആദരാഞ്ജലി. മേഘാലയയില്‍ സംഘടിപ്പിച്ച പരിപാടി തുടങ്ങുന്നതിന് മുന്‍പാണ് ബിജെപി പ്രവര്‍ത്തകര്‍ വിനോദ് ഖന്നയ്ക്ക് ആദരാഞ്ജലിയായി മൗനപ്രാര്‍ത്ഥന നടത്തിയത്.

ബിജെപി നേതാക്കള്‍ മൗന പ്രാര്‍ത്ഥന നടത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ അബദ്ധം മനസ്സിലാക്കിയ ബിജെപ അല്‍പസമയത്തിനകം വിശദീകരണവുമായി രംഗത്ത് എത്തി. വിനോദ് ഖന്നയുടെ മരണവാര്‍ത്ത ചില നേതാക്കള്‍ ടിവിയില്‍ കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൗനാചരണം നടത്തിയതെന്നാണ് ബിജെപിയുടെ വിശദീകരണം. മുംബൈയിലെ ആശുപത്രിയില്‍ കഴിയുന്ന വിനോദ് ഖന്നയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു.












Click it and Unblock the Notifications