കക്കൂസ് പരാമര്‍ശം; പ്രഗ്യാസിങിനെ ബിജെപി ആസ്ഥാനത്തേക്ക് വിളിപ്പിച്ചു, ഒന്നും മിണ്ടാതെ പ്രഗ്യ
ദില്ലി: ബിജെപി എംപി പ്രഗ്യസിങ് താക്കൂറിന്റെ കക്കൂസ് പരാമര്‍ശം വിവാദമായിരിക്കെ ബിജെപി കേന്ദ്ര നേതൃത്വം അവരെ വിളിച്ചുവരുത്തി വിശദീകരണം തേടി. ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്തേക്ക് വിളിപ്പിച്ച പ്രഗ്യയോട് ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് വര്‍ക്കിങ് പ്രസിഡന്റ് ജെപി നദ്ദ താക്കീത് നല്കി. ജെപി നദ്ദയും പാര്‍ട്ടിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷുമാണ് പ്രഗ്യയെ വിളിപ്പിച്ചത്. വിവാദ പരാമര്‍ശം നടത്താനുണ്ടായ കാരണം ചോദിച്ചപ്പോള്‍ പ്രഗ്യ ഒന്നും മിണ്ടാതെ നിന്നുവെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

അതേസമയം, വിഷയത്തില്‍ കടുത്ത പരിഹാസവുമായി എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തി. പ്രധാനമന്ത്രിയെ ആണ് പ്രജ്ഞസിങ് വെല്ലുവിളിച്ചിരിക്കുന്നതെന്ന് ഒവൈസി പറഞ്ഞു. പ്രജ്ഞസിങ് ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരാണ്. അവരും കക്കൂസ് വൃത്തിയാക്കുന്നവരും തുല്യരല്ല എന്നാണ് പ്രജ്ഞ കരുതുന്നതെന്നും ഒവൈസി പറഞ്ഞു. ഇങ്ങനെയാണെങ്കില്‍ എങ്ങനെയാണ് മോദി പുതിയ ഇന്ത്യ നിര്‍മിക്കുകയെന്ന് ഒവൈസി ചോദിച്ചു. ബിജെപി എംപിമാരുടെ സാധാരണക്കാരോടുള്ള മനോഭാവമാണ് പുറത്തുവന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ശോഭ ഓസ കുറ്റപ്പെടുത്തി.
മധ്യപ്രദേശിലെ ഭോപ്പാല്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് പ്രജ്ഞ സിങ്. മലേഗാവില്‍ സ്ഫോടനം നടത്തിയ കേസില്‍ പ്രതിയായ ഇവരെ ബിജെപി സ്ഥാനാര്‍ഥിയാക്കിയത് ഏറെ വിവാദമായിരുന്നു. പ്രചാരണ വേളയിലും ഒട്ടേറെ വിവാദ പരാമര്‍ശങ്ങളില്‍ പെട്ടു അവര്‍. ഗാന്ധിജിയുടെ ഘാതകന് നാഥുറാം ഗോഡ്സെയെ പിന്തുണച്ച് പ്രജ്ഞ രംഗത്തുവന്നതും വിവാദമായിരുന്നു.
ഞായറാഴ്ച ഭോപ്പാലിലെ ബിജെപി പ്രവര്‍ത്തകരുമായുള്ള യോഗത്തിലാണ് പ്രജ്ഞ വിവാദ പരാമര്‍ശം നടത്തിയത്. എംപിയുടെ ജോലി എംഎല്‍എമാരുമായും കൗണ്‍സിലര്‍മാരുമായും ജനപ്രതിനിധികളുമായും ചേര്‍ന്ന് വികസനം ഉറപ്പാക്കുകയാണ്. അല്ലാതെ കക്കൂസും തോടുകളും വൃത്തിയാക്കുകയല്ല. ഇക്കാര്യം നിങ്ങള്‍ പ്രത്യേകം മനസിലാക്കണം. നിങ്ങളുടെ കക്കൂസ് വൃത്തിയാക്കാന്‍ വേണ്ടിയല്ല ഞാന്‍ എംപിയായതെന്നും പ്രജ്ഞാസിങ് പറഞ്ഞു.
-
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു












Click it and Unblock the Notifications