കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

40ലധികം സീറ്റുകള്‍ ഉറപ്പ്.... എക്‌സിറ്റ് പോളുകളെ തള്ളി ബിജെപി, മനോജ് തിവാരി പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: എക്‌സിറ്റ് പോള്‍ ഫലങ്ങളെ ബിജെപി. ദില്ലിയില്‍ ആംആദ്മി പാര്‍ട്ടിക്ക് മുന്‍തൂക്കം പ്രവചിച്ചതോടെ ബിജെപി ഇതിനെ തള്ളിയത്. ഇപ്പോള്‍ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റുമെന്ന് ദില്ലി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി പറഞ്ഞു. 40 സീറ്റിലധികം നേടി ബിജെപി അധികാരത്തിലെത്തുമെന്ന് തിവാരി പറഞ്ഞു. ദയവ് ചെയ്ത് ഇവിഎമ്മിനെ കുറ്റം പറഞ്ഞ്് ആരും രംഗത്ത് വരേണ്ടെന്നും, ഈ ട്വീറ്റ് നിങ്ങള്‍ സൂക്ഷിച്ച് വെച്ചോയെന്നും തിവാരി പറഞ്ഞു.

1

അതേസമയം ബിജെപി 50 സീറ്റ് നേടുമെന്ന് പര്‍വേശ് സിംഗ് പറഞ്ഞു. എഎപിക്ക് 16 സീറ്റും കോണ്‍ഗ്രസിന് നാല് സീറ്റുകളുമാണ് പ്രവചിക്കുന്നത്. എന്നാല്‍ സര്‍വേകളൊന്നും ബിജെപിക്ക് അനുകൂലമല്ല. പല മണ്ഡലങ്ങളിലും വലിയ തിരിച്ചടി നേടുമെന്നാണ് പ്രവചനം. ഷഹീന്‍ബാഗില്‍ കേന്ദ്രീകരിച്ചുള്ള ബിജെപി ക്യാമ്പയിന്‍ തകര്‍ന്നെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ജാട്ട് വോട്ടര്‍മാര്‍ കൂടുതലുള്ള നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ പോലും ബിജെപി മൂന്ന് സീറ്റുകള്‍ വരെ മാത്രമേ നേടൂ എന്നാണ് പ്രവചനം.

ഇന്ത്യാ ടുഡേ-ആകസിസ് മൈ ഇന്ത്യ സര്‍വേയില്‍ ബിജെപി 11 സീറ്റുകളെ വരെയാണ് പരമാവധി പ്രവചിക്കുന്നത്. അതേസമയം എഎപി 59 മുതല്‍ 68 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് അക്കൗണ്ട് തുറക്കില്ലെന്നും സര്‍വേ പറയുന്നു. ദില്ലി എംപി ഗൗതം ഗംഭീറിന്റെ മണ്ഡലത്തിലും എഎപി തരംഗം ഉണ്ടാവും. പത്ത് സീറ്റ് വരെ ഇവിടെ നേടുമെന്ന് ഇന്ത്യാ ടുഡേ സര്‍വേ പറഞ്ഞു. ഷഹീന്‍ബാഗ് പോലുള്ള പ്രചാരണവും മറ്റ് വര്‍ഗീയ പ്രചാരണങ്ങളും ഫലം കണ്ടിട്ടില്ലെന്ന് സര്‍വേ വ്യക്തമാക്കുന്നു.

English summary
bjp leaders rejects exit polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X