കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുപ്കർ സഖ്യത്തിന് വിശ്വാസ്യത നഷ്ടമായി: നേട്ടമുണ്ടാക്കിയത് ബിജെപിയും സ്വതന്ത്രരുമെന്ന് ബിജെപി നേതാക്കൾ!!

Google Oneindia Malayalam News

ശ്രീനഗർ: ജമ്മു കശ്മീരിൽ ഡിസിസി തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയത്തിൽ പ്രതികരണവുമായി ബിജെപി നേതാക്കൾ. ഡിസിസി തിരഞ്ഞെടുപ്പിലേത് പ്രതീക്ഷയുടേയും ജനാധിപത്യത്തിന്റെയും വിജയമാണന്നാണ് ബിജെപി നേതാക്കൾ വിശേഷിപ്പിച്ചത്. തിരഞ്ഞെടുപ്പിൽ മത്സരിച്ച ഗുപ്കർ സഖ്യത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും കുടുതൽ വോട്ടുകൾ നേടിക്കൊണ്ട് ബിജെപി സ്ഥാനാർത്ഥികളും സ്വതന്ത്ര സ്ഥാനാർത്ഥികളുമാണ് വിജയിച്ചിട്ടുള്ളതെന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.

യുവനടി അറസ്റ്റില്‍; മറ്റൊരു നടിയെ പോലീസ് തേടുന്നു, നിശാപാര്‍ട്ടിക്ക് പിന്നില്‍ മലപ്പുറം സ്വദേശിയുവനടി അറസ്റ്റില്‍; മറ്റൊരു നടിയെ പോലീസ് തേടുന്നു, നിശാപാര്‍ട്ടിക്ക് പിന്നില്‍ മലപ്പുറം സ്വദേശി

 ജനാധിപത്യത്തിന്റെ വിജയം

ജനാധിപത്യത്തിന്റെ വിജയം

"ഡിഡിസി ഫലങ്ങൾ പ്രതീക്ഷയുടെയും ജനാധിപത്യത്തിന്റെയും വിജയമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റ പാർട്ടിയായി ബിജെപി മാറിയെന്നുമാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവിശങ്കർ പ്രസാദ് ബുധനാഴ്ച പ്രതികരിച്ചത്. തിരഞ്ഞെടുപ്പിൽ എൻസി (67), പിഡിപി (27), കോൺഗ്രസ് (26) എന്നിങ്ങനെയാണ് സീറ്റുകൾ നേടിയത്. ബിജെപിക്കെതിരെ ഒറ്റയ്ക്ക് പോരാടാൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് ജമ്മു കശ്മീരിൽ ഗുപ്കർ സഖ്യത്തിന് രൂപം നൽകിയത്.

4.87 ലക്ഷം വോട്ടുകൾ

4.87 ലക്ഷം വോട്ടുകൾ

ജമ്മു കശ്മീരിലെ ഡിസിസി തിരഞ്ഞെടുപ്പിൽ ബിജെപി 4.87 ലക്ഷം വോട്ടുകൾ നേടിയിട്ടുണ്ട്. നാഷണൽ കോൺഫറൻസിന് 2.82 വോട്ടുകലും പിഡിപിക്ക് 57,000 വോട്ടുകളുമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. കോൺഗ്രസിനാവട്ടെ 1.39 ലക്ഷം വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. പിഡിപി, നാഷണൽ കോൺഫറൻസ്, കോൺഗ്രസ് എന്നീ മൂന്ന് പാർട്ടികൾക്കും ലഭിച്ചതിനേക്കാൾ വോട്ട് ഒറ്റയ്ക്ക് നേടാൻ സാധിച്ചു. ഇതാധ്യമായാണ് ബിജെപിക്ക് കശ്മീർ താഴ്വരയിൽ സീറ്റുകൾ നേടാൻ കഴിയുന്നതെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി.

ഒറ്റയ്ക്ക് നേരിടാൻ കഴിയാത്തതിനാൽ

ഒറ്റയ്ക്ക് നേരിടാൻ കഴിയാത്തതിനാൽ

ബിജെപിയോട് ഒറ്റക്കെട്ടായി പോരാടാൻ കഴിയാത്തതുകൊണ്ടാണ് ഗുപ്കർ സഖ്യം രൂപീകരിച്ചത്. ഇതൊക്കെയാണെങ്കിലും ബിജെപിക്ക് 4.87 ലക്ഷം വോട്ടും എൻസിക്ക് 2.82 ലക്ഷം വോട്ടും പിഡിപിക്ക് 57,000 വോട്ടും കോൺഗ്രസിന് 1.39 ലക്ഷം വോട്ടും ലഭിച്ചു. എൻ‌സി, പി‌ഡി‌പി, കോൺഗ്രസ് എന്നിവയുടെ സംയോജിത വോട്ട് വിഹിതത്തേക്കാൾ കൂടുതൽ ബിജെപിക്ക് ലഭിച്ചു. ഇതാദ്യമായാണ് ബിജെപിക്ക് കശ്മീർ താഴ്‌വരയിൽ സീറ്റുകൾ ലഭിക്കുന്നത്, "രവിശങ്കർ പ്രസാദ് പറഞ്ഞു. ഡിസിസി തിരഞ്ഞെടുപ്പിന്റെ അവസാന ഫലം വരുമ്പോൾ ബിജെപി 75 സീറ്റുകളിലാണ് വിജയിച്ചത്. ഗുപ്കർ സഖ്യം കശ്മീരിൽ വിജയിച്ചപ്പോൾ ബിജെപി ജമ്മുവിൽ തൂത്തുവാരിയിട്ടുണ്ട്.

 നേട്ടം സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക്

നേട്ടം സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക്


"സ്വതന്ത്ര സ്ഥാനാർത്ഥികൾ കോൺഗ്രസിനെയും പിഡിപിയേക്കാളും കൂടുതൽ വോട്ടുകൾ നേടിയിട്ടുണ്ട്. ത്രിവർണ്ണ അഴിക്കാൻ വിസമ്മതിച്ച അതേ മെഹ്ബൂബ മുഫ്തിക്ക് ഇന്ന് ഉചിതമായ മറുപടി ലഭിച്ചുവെന്നുമാണ് ജമ്മു കശ്മീരിലെ ഡിഡിസി വോട്ടെടുപ്പിന്റെ ചുമതലയുള്ള അനുരാഗ് താക്കൂറിന്റെ പ്രതികരണം.

 മോദിക്ക് അംഗീകാരം

മോദിക്ക് അംഗീകാരം


മോദിജി ജമ്മു കശ്മീരിലെ ജനങ്ങൾ ചെലുത്തിയ വിശ്വാസവും അദ്ദേഹത്തിന്റെ നയങ്ങൾക്കും ജനാധിപത്യ തത്വങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കും അവർ നൽകിയ പിന്തുണയാണ് ബിജെപിക്ക് കശ്മീർ താഴ്‌വരയിൽ 3 സീറ്റുകൾ ലഭിക്കാൻ കാരണമായതെന്നാണ് അനുരാഗ് താക്കൂർ പറഞ്ഞത്.

പരിഹസിച്ച് ഒമർ

പരിഹസിച്ച് ഒമർ

കശ്മീരിലെ ഡിസിസി തിരഞ്ഞെടുപ്പിൽ തങ്ങളാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന ബിജെപിയുടെ വാദത്തെ പരിഹസിച്ച് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഒമർ അബ്ദുള്ള രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയുടെ നിരാശ കാണുന്നത് രസകരമാണെന്നും ഇത്തരത്തിൽ പച്ചക്കള്ളം വിളിച്ചുപറയാൻ അവർക്ക് ലജ്ജയില്ലേ എന്നുമാണ് ഒമർ അബ്ദുള്ളയുടെ പ്രതികരണം.

സഖ്യമില്ലാഞ്ഞിട്ടും...

സഖ്യമില്ലാഞ്ഞിട്ടും...

ഇന്നലെ അവർ പറഞ്ഞത് കശ്മീർ താഴ് വരയിൽ മൂന്ന് സീറ്റ് വരെ ലഭിച്ചെന്നായിരുന്നു. ഇന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെന്ന് പറയുന്നു. സഖ്യമുള്ളതിനാൽ കുറഞ്ഞ സീറ്റുകളിലാണ് നാഷണൽ കോൺഫറൻസ് മത്സരിച്ചത്. എന്നിട്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് തങ്ങളെന്ന് അവരവകാശപ്പെടുന്നു അവർക്ക് ഇതിലൊന്നും നണം തോന്നുന്നില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. മൂന്ന് സീറ്റുകൾ നേടിയെങ്കിൽ ഞങ്ങൾ അവരെ അഭിന്ദിക്കുന്നു. എന്നാൽ 35 സീറ്റുകൾ നേടിയ ഞങ്ങളുടെ കാര്യമെങ്ങനെയാണ്? കശ്മീർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പാർട്ടിയെന്നാണ് ബിജെപി ഞങ്ങളെ വിശേഷിപ്പിക്കുന്നത്. അങ്ങനെ വിളിച്ച ഞങ്ങൾക്ക് എങ്ങനെയാണ് 35 സീറ്റുകൾ ലഭിച്ചതെന്നും ഒമർ ചോദിക്കുന്നു. അവർ കശ്മീർ മാത്രം അടിസ്ഥാനമാക്കിയല്ലല്ലോ പ്രവർത്തിക്കുന്നത്.

Recommended Video

cmsvideo
Shobha Surendran slaps k surendran after local body election failure

English summary
BJP leaders says Gupkar alliance lost credibility after DDC poll result and came with vote share of each party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X