കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധി സൈന്യത്തെ അവഹേളിച്ചെന്ന് ബിജെപി നേതാക്കൾ; യോഗാ ദിനത്തിലെ ട്വീറ്റ് വിവാദത്തിൽ

Google Oneindia Malayalam News

ദില്ലി: അന്താരാഷ്ട്ര യോഗാ ദിനത്തിൽ രാഹുൽ ഗാന്ധിയുടെ ട്വീറ്റ് വിവാദത്തിൽ. യോഗാ ദിനത്തിൽ സൈന്യത്തിന്റെ ഡോഗ് സ്ക്വാഡ് യോഗ ചെയ്യുന്നതിന്റെ ദൃശ്യം 'പുതിയ ഇന്ത്യ' എന്ന പ്രധാനമന്ത്രിയുടെ മുദ്രാവാക്യം തലക്കെട്ടായി നൽകിയാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. ഇതോടെ കോൺഗ്രസ് അധ്യക്ഷനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി.

അഹങ്കാരികളെ ഈ പാർട്ടിക്ക് വേണ്ട; ശ്യാമളയ്ക്കെതിരെ പോരാളി ഷാജിയും, അമ്പരന്ന് സിപിഎംഅഹങ്കാരികളെ ഈ പാർട്ടിക്ക് വേണ്ട; ശ്യാമളയ്ക്കെതിരെ പോരാളി ഷാജിയും, അമ്പരന്ന് സിപിഎം

യോഗാ ദിനത്തേയും സൈന്യത്തേയും രാഹുൽ ഗാന്ധി അധിക്ഷേപിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ ഈ നിഷേധാത്മക നിലപാടാണ് മുത്തലാഖ് അടക്കമുള്ള വിഷയങ്ങളിൽ പ്രതിഫലിക്കുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

rahul

ബിജെപി എംപിമാരായ തേജസ്വി സൂര്യ, പരേഷ റാവൽ എന്നിവരും രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധി ഇതുവരെ പാഠം പഠിച്ചില്ല, ട്വീററിലൂടെ രാഹുൽ ഗാന്ധി സൈന്യത്തേയും ധീര ജവാന്മാരെയും ഡോഗ് സ്ക്വാഡിനേയും രാജ്യത്തിന്റെ യോഗാ പാരമ്പര്യത്തേയും അപമാനിച്ചെന്ന് തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു. ഇങ്ങനെയൊരു നേതാവിനെ അംഗീകരിക്കേണ്ടി വരുന്നതിൽ യുവാക്കളായ കോൺഗ്രസ് പ്രവർത്തകരോട് തനിക്ക് സഹതാപമുണ്ടെന്നും തേജസ്വി ട്വീറ്റ് ചെയ്തു.

രാഹുൽ ഗാന്ധി ഇന്ത്യയുടെ പാരമ്പര്യത്തേയും സൈന്യത്തേയും അവഹേളിച്ചെന്ന് ബിജെപി വക്താവ് സംപിത് പത്ര കുറ്റപ്പെടുത്തി. എല്ലാ നായ്ക്കളും രാഹുൽ ഗാന്ധിയുടെ വളർത്തുനായ പിഡിയെപ്പോലെയല്ലെന്നും, അവരും ഇന്ത്യയുടെ കാവൽക്കാരാണെന്ന് പത്ര ട്വീറ്റ് ചെയ്തു. നേരത്തെ പാർലമെന്റിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസംഗത്തിനിടെ ഫോണിൽ നോക്കിയിരുന്ന രാഹുൽ ഗാന്ധിയുടെ നടപടിക്കെതിരെയും വിമർശനം ഉയർന്നിരുന്നു.

English summary
BJP leaders slams Rahul Gandhi for new India tweet on Yoga day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X