അവര്‍ രാവണന്റെ മക്കളാണ്.... ഗാന്ധി പരാമര്‍ശത്തില്‍ ബിജെപിക്കെതിരെ അധീര്‍ ചൗധരി, സഭയില്‍ ബഹളം!!
ദില്ലി: മഹാത്മാ ഗാന്ധിയുടെ സ്വാതന്ത്ര്യ സമരം വെറും നാടകമാണെന്ന ബിജെപി എംപി അനന്ത്കുമാറിന്റെ പ്രസ്താവനയില്‍ ലോക്‌സഭയില്‍ ബഹളം. ബിജെപി നേതാക്കള്‍ രാവണന്റെ മക്കളാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ഇതിന് പിന്നാലെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വലിയ വാക്‌പോര് നടന്നു. കഴിഞ്ഞ ദിവസം ഇതേ വിഷയത്തില്‍ ബിജെപി നേതൃത്വം ഹെഗ്‌ഡെയെ അതൃപ്തി അറിയിച്ചിരുന്നു.

ഇന്ന് അവര്‍ മഹാത്മാ ഗാന്ധിയെ അപമാനിച്ചു. അവര്‍ ഭഗവാന്‍ ശ്രീരാമന്റെ ഭക്തനെ അപമാനിച്ചു. അവര്‍ രാവണന്റെ മക്കളാണെന്നും അധീര്‍ ചൗധരി പറഞ്ഞു. ബിജെപി ഇതിനെതിരെ രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. ബിജെപിയിലെ ജനങ്ങളായ ഞങ്ങളാണ് യഥാര്‍ഥ ഭക്തര്‍. മഹാത്മാ ഗാന്ധിയുടെ യഥാര്‍ത്ഥ അനുയായികളും ഞങ്ങളാണ്. നിങ്ങള്‍ വെറും തട്ടിപ്പുകാരായ ഗാന്ധിയുടെ അനുയായികളാണ്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ആ വിഭാഗത്തില്‍പ്പെടുമെന്നും കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
പ്രതിഷേധത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ സഭയില്‍ നിന്ന് ഇറങ്ങി പോവുകയും ചെയ്തു. മഹാത്മാ ഗാന്ധി ജീവിച്ചിരിപ്പുണ്ട് എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. അതേസമയം പ്രതിഷേധത്തെ തുടര്‍ന്ന് സഭാ നടപടികള്‍ നീട്ടി വെക്കുകയും ചെയ്തു. കോണ്‍ഗ്രസ്, ഡിഎംകെ, എന്‍സിപി അംഗങ്ങളാണ് ഹെഗ്‌ഡെയുടെ പരാമര്‍ശം സഭയില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയത്. എന്നാല്‍ സ്പീക്കര്‍ ഓം ബിര്‍ള അനുമതി നിഷേധിച്ചു.
മുന്‍ അംഗങ്ങളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സഭാ നടപടികളിലേക്ക് കടന്ന ഉടനെയാണ് പ്രതിഷേധം ആരംഭിച്ചത്. കോണഗ്രസ് അംഗങ്ങള്‍ പ്ലക്കാര്‍ഡ ഉയര്‍ത്തി ബിജെപി പാര്‍ട്ടി ഗോഡ്‌സെ പാര്‍ട്ടിയെന്നും മഹാത്മാ ഗാന്ധി ജീവിച്ചിരിപ്പുണ്ടെന്നും മുദ്രാവാക്യം വിളിച്ചു. ഇതോടെ സഭാ നടപടികള്‍ നിര്‍ത്തി വെക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഹെഗ്‌ഡെ ഗാന്ധി വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പുപറയണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കര്‍ണാടക ബിജെപി ഹെഗ്‌ഡെക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications