കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗരങ്ങളുടെ പേര് കൂട്ടത്തോടെ മാറ്റുന്നു; ബിജെപിക്ക് ഗൂഢലക്ഷ്യം, ആഗ്രയും മാറുന്നു, മുസഫര്‍നഗറും

Google Oneindia Malayalam News

ലഖ്‌നൗ: നഗരങ്ങളുടെ പേര് മാറ്റുന്ന തിരക്കിലാണ് ഉത്തര്‍ പ്രദേശിലെ ബിജെപി സര്‍ക്കാര്‍. രണ്ട് പ്രധാന നഗരങ്ങളുടെ പേരുകള്‍ മാറ്റിയതിന് പിന്നാലെ കൂടുതല്‍ പേരുകള്‍ മാറ്റുമെന്ന് ബിജെപി നേതാക്കള്‍ സൂചന നല്‍കി. മുസ്ലിം പേരുകള്‍ ഇല്ലാതാക്കാനാണ് നീക്കമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം ഭരണ വീഴ്ച മറികടക്കാന്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ബിജെപി സജീവമാക്കുകയാണെന്നും വിമര്‍ശകര്‍ പറയുന്നു. അപ്രധാനമായ കാര്യങ്ങളിലാണ് യോഗിസര്‍ക്കാര്‍ ശ്രദ്ധ കൊടുക്കുന്നതെന്നും വികസന പ്രവര്‍ത്തനങ്ങളില്‍ യാതൊരു ശ്രദ്ധയും പതിപ്പിക്കുന്നില്ലെന്നും ആരോപണമുണ്ട്. എന്നാല്‍ ഇന്ത്യന്‍ സംസ്‌കാരം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെട്ടു. വിശദാംശങ്ങള്‍....

അലഹാബാദ്, ഫൈസാബാദ്

അലഹാബാദ്, ഫൈസാബാദ്

ഉത്തര്‍ പ്രദേശിലെ അലഹാബാദ്, ഫൈസാബാദ് എന്നീ നഗരങ്ങളുടെ പേരുകള്‍ യോഗി സര്‍ക്കാര്‍ അടുത്തിടെ മാറ്റിയിരുന്നു. അലഹാബാദ് പ്രയാഗ്‌രാജ് എന്നും ഫൈസാബാദ് അയോധ്യ എന്നുമാണ് മാറ്റിയത്. അതിന് പിന്നാലെയാണ് കൂടുതല്‍ നഗരങ്ങളുടെ പേരുകള്‍ മാറ്റാന്‍ ബിജെപി ആലോചിക്കുന്നത്. നേതാക്കള്‍ ഇക്കാര്യം പരസ്യമാക്കുകയും ചെയ്തു.

 ആഗ്ര നഗരത്തിന്റെ പേര്

ആഗ്ര നഗരത്തിന്റെ പേര്

ചരിത്ര പ്രസിദ്ധമായ ആഗ്ര നഗരത്തിന്റെ പേര് മാറ്റുമെന്നാണ് ബിജെപി നേതാവും എംഎല്‍എയുമായ ജഗന്‍ പ്രസാദ് ഗാര്‍ഗ് പറയുന്നത്. ആഗ്രയുടെ പേര് അഗര്‍വാള്‍ എന്നാക്കുമെന്ന് അദ്ദേഹം പറയുന്നു. അഗര്‍വാള്‍ സമുദായക്കാര്‍ ഈ മേഖലയില്‍ താമസിക്കുന്നുവെന്നാണ് ഇതിന് അദ്ദേഹം പറയുന്ന ന്യായീകരണം.

കാരണം ഇതാണ്

കാരണം ഇതാണ്

ആഗ്ര എന്ന പേരിന് അര്‍ഥമില്ല. എവിടെയെങ്കിലും ഈ പേരിന് അര്‍ഥമുള്ളതായി അറിയില്ല. ഈ മേഖല ഏറെ കാലം മുമ്പ് വനപ്രദേശമായിരുന്നു. അഗര്‍വാള്‍ സമുദായത്തില്‍പ്പെട്ടവരാണ് ഇവിടെ താമസിച്ചിരുന്നത്. അതുകൊണ്ടാണ് അവരുടെ പേര് ആഗ്രയ്ക്ക് നല്‍കാന്‍ ആലോചിക്കുന്നതെന്നും ജഗന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലക്ഷ്മി നഗര്‍ എന്നാക്കും

ലക്ഷ്മി നഗര്‍ എന്നാക്കും

ആഗ്ര നോര്‍ത്ത് മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണ് ജഗന്‍. അതേസമയം, മുസഫര്‍നഗറിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് വിവാദ ബിജെപി എംഎല്‍എ സംഗീത് സോം രംഗത്തുവന്നു. മുസഫര്‍നഗര്‍ മാറ്റി ലക്ഷ്മി നഗര്‍ എന്നാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. പൊതുജനങ്ങളുടെ ആവശ്യമാണ് താന്‍ പറയുന്നതെന്നും സംഗീത് സോം അവകാശപ്പെട്ടു.

ഇന്ത്യന്‍ സംസ്‌കാരം

ഇന്ത്യന്‍ സംസ്‌കാരം

മുസഫര്‍നഗര്‍ കലാപക്കേസുകളില്‍ പ്രതിയാണ് സംഗീത് സോം എംഎല്‍എ. ഇന്ത്യന്‍ സംസ്‌കാരം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. മുസ്ലിം ഭരണാധികാരികള്‍ ഹിന്ദു പേരുകള്‍ ബോധപൂര്‍വം മാറ്റുകയായിരുന്നു. ബിജെപി എല്ലാം തിരിച്ചുപിടിക്കുകയാണെന്നും സംഗീത് സോം പറഞ്ഞു.

 എന്ത് അജണ്ടയാണിത്

എന്ത് അജണ്ടയാണിത്

ജനശ്രദ്ധ തിരിച്ചുവിടുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് വിമര്‍ശകര്‍ പറയുന്നു. എന്ത് അജണ്ടയാണിത്. പേര് മാറ്റുന്നതിലൂടെ ബിജെപിക്ക് എന്ത് നേട്ടമാണ് ലഭിക്കുക. വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ് ബിജെപി കളിക്കുന്നതെന്നും ലഖ്‌നൗവിലെ സാമൂഹിക പ്രവര്‍ത്തകന്‍ ദീപക് കബീര്‍ പറയുന്നു.

 ഒന്നും ചെയ്യുന്നില്ല

ഒന്നും ചെയ്യുന്നില്ല

യോഗി സര്‍ക്കാരിന്റെ ഭരണപരാജയം മറച്ചുവയ്ക്കാനുള്ള തന്ത്രമാണിതെന്ന ലോക് തന്ത്രിക് ജനതാദള്‍ നേതാവ് ശരത് യാദവ് കുറ്റപ്പെടുത്തി. രാജ്യത്തിന്റെ വികസനത്തിന് ബിജെപി ഒന്നും ചെയ്യുന്നില്ല. യുവാക്കള്‍ക്ക് തൊഴിലും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള വഴിയും ബിജെപി കണ്ടെത്തണമെന്നും ശരത് യാദവ് പറഞ്ഞു.

മൂന്ന് വിമാനത്താവളത്തിന്റെ പേര്

മൂന്ന് വിമാനത്താവളത്തിന്റെ പേര്

മൂന്ന് വിമാനത്താവളത്തിന്റെ പേര് മാറ്റാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഗ്ര, ബറേലി, കാണ്‍പൂര്‍ എന്നീ വിമാനത്താവളങ്ങളുടെ പേരാണ് മാറ്റുന്നത്. ആഗ്രയിലെ വിമാനത്താവളത്തിന് ജനസംഘം സ്ഥാപകന്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ പേരിടാനാണ് ശ്രമം. ചില റെയില്‍വെ സ്റ്റേഷനുകളുടെ പേരും മാറ്റിയിട്ടുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിന്റെ പേര് കര്‍ണാവതി എന്നാക്കി മാറ്റാനും ബിജെപി നീക്കം നടത്തുന്നുണ്ട്.

ഗോവയില്‍ ഭരണപ്രതിസന്ധി; പരീക്കറെ മാറ്റണമെന്ന് മന്ത്രി, ബിജെപി കുടുങ്ങി!! സഖ്യകക്ഷികള്‍ പിന്‍മാറുംഗോവയില്‍ ഭരണപ്രതിസന്ധി; പരീക്കറെ മാറ്റണമെന്ന് മന്ത്രി, ബിജെപി കുടുങ്ങി!! സഖ്യകക്ഷികള്‍ പിന്‍മാറും

English summary
"Agra To Agrawal": BJP Leaders Want To Rename More Uttar Pradesh Cities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X