കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എമാരുടെ മൊത്തചില്ലറ വ്യാപാരം ലജ്ജാകരം: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിദ്ധരാമയ്യ

Google Oneindia Malayalam News

ബെഗംളൂരു: കര്‍ണാടക നിയമസഭയില്‍ വിശ്വാസ പ്രമേയ ചര്‍ച്ച പുരോഗമിച്ചു കൊണ്ടിരിക്കെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ. തങ്ങളുടെ എംഎല്‍എമാരെ വേട്ടായാടി പിടിക്കുകയായിരുന്നുവെന്ന് ബിജെപി പരസ്യമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട സിദ്ധരമായ്യ 99 ശതമാനം സംസ്ഥാനങ്ങളിലും ബിജെപി കുതിരക്കച്ചവടത്തില്‍ ഏര്‍പ്പെടുകയാണെന്നും ആരോപിച്ചു.

<strong> രാജിക്കൊരുങ്ങിയവരെ കണ്ട് ഞെട്ടിപ്പോയെന്ന് ഡികെ; വിപ്പ് ലംഘിച്ചാല്‍ അയോഗ്യത ഉറപ്പെന്ന് വേണുഗോപാല്‍</strong> രാജിക്കൊരുങ്ങിയവരെ കണ്ട് ഞെട്ടിപ്പോയെന്ന് ഡികെ; വിപ്പ് ലംഘിച്ചാല്‍ അയോഗ്യത ഉറപ്പെന്ന് വേണുഗോപാല്‍

വിമത എംഎല്‍എമാര്‍ക്കൊപ്പം ബിജെപി നേതാക്കളേയും കണ്ടു. ഏത് രാഷ്ട്രീയ കക്ഷിയാണ് മഹാരാഷ്ട്രയില്‍ അധികാരത്തില്‍ ഇരിക്കുന്നത്? എങ്ങനെയാണ് വിമതര്‍ക്ക് ഇത്ര സുരക്ഷ ലഭിക്കുന്നതെന്നും സിദ്ധരാമയ്യ സഭയില്‍ ചോദിച്ചു. സര്‍ക്കാര്‍ വരികയും പോവുകയും ചെയ്യും, പക്ഷെ ഞങ്ങള്‍ക്ക് ഭരണഘടനയെ സംരക്ഷിക്കേണ്ടതുണ്ടെന്ന് സിദ്ധരാമയ്യ. എംഎല്‍എമാരുടെ മൊത്തചില്ലറ വില്‍പ്പന ലജ്ജാകരമായ നടപടിയാണ്.

sidhramyya

തിരഞ്ഞെടുപ്പ് വിധിയിലൂടെ ജനങ്ങള്‍ കോണ്‍ഗ്രസിന് 80 സീറ്റുകളും ബിജെപിക്ക് 104 ഉം ജെഡിഎസിന് 38 ഉം ബിഎസ്പി, കെജിപി, സ്വതന്ത്രര്‍ എന്നിവര്‍ക്ക് ഓരോ സീറ്റും നല്‍കി. ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ഇല്ലാതിരുന്ന ഈ സാഹചര്യത്തിലാണ് ജെഡിഎസുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും വോട്ട് വിഹിതത്തില്‍ കോണ്‍ഗ്രസിനായിരുന്നു ആധിപത്യം(38.14%, ബിജെപിക്ക് 36.34%, ഉം ജെഡിഎസിന് 18%ഉം വോട്ട് വിഹിതമാണ് ലഭിച്ചത്. കോണ്‍ഗ്രസ് പിന്തുണയില്‍ കുമാസ്വാമി മുഖ്യമന്ത്രിയായതോടെ സഖ്യത്തിന്‍റെ വോട്ട് വിഹിതം 56.44 ശതമാനമായി. ഇതാണ് ജനങ്ങളുടെ ഭൂരിപക്ഷമെന്നും സിദ്ധരാമയ്യ പറഞ്ഞു.

<strong>സര്‍ക്കാര്‍ വീണാല്‍ വിമതരുടെ രാഷ്ട്രീയ ഭാവിക്കും അന്ത്യം കുറിക്കും: രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്</strong>സര്‍ക്കാര്‍ വീണാല്‍ വിമതരുടെ രാഷ്ട്രീയ ഭാവിക്കും അന്ത്യം കുറിക്കും: രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്

തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ മുഖ്യമന്ത്രിയായി അധികാരമേറ്റ യദ്യൂരപ്പക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയമാണ് ലഭിച്ചത്. പിന്നീട് സുപ്രീംകോടതിയാണ് ഇത് 24 മണിക്കൂറായി കുറച്ചത്. ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ വന്നതോടെയാണ് അദ്ദേഹം രാജിവെച്ചത്. അതെ യദ്യൂരപ്പയാണ് ഇപ്പോള്‍ ഞങ്ങള്‍ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് പറയുന്നത്. ഇത് കേട്ട് ഞാന്‍ മടുത്തു. രാഷ്ട്രീയത്തിലെ ധാര്‍മ്മികയ്ക്ക് കര്‍ണാടക എല്ലായ്പ്പോഴും അറിയപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴത് നഷ്ടപ്പെട്ടുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിമത എംഎല്‍എമാരുടെ രാജി സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും സ്പീക്കര്‍ക്ക് അധികാരമുണ്ട്. സ്പീക്കറാണ് സഭയുട അധിപന്‍. ഒരു കോടതിക്കും സഭയിലെ സ്പീക്കറുടെ അധികാരങ്ങളെ ചോദ്യം ചെയ്യാന്‍ സാധിക്കില്ല. ബിജെപിയുടെ ജനാധിപത്യ രഹിത മാര്‍ഗ്ഗങ്ങള്‍ ജനം അംഗീകരിക്കില്ല. നിങ്ങള്‍ക്ക് പോരാടുകയും മാറ്റങ്ങള്‍ക്ക് വരുത്തുകയും ചെയ്യാം. പക്ഷെ പിന്‍വാതിലിലൂടെ അകത്ത് കയറാനാണ് നിങ്ങള്‍ ശ്രമിച്ചതെന്ന് ബിജെപി നേതാക്കളോട് സിദ്ധരാമയ്യ പറഞ്ഞു.

ഭരണഘടനയിലും മതേതര മൂല്യങ്ങളിലും ഞാൻ വിശ്വസിക്കുന്നു. പ്രത്യയശാസ്ത്രമില്ലാത്ത ഒരാൾ പൊതുജീവിതത്തിന് അനുയോജ്യനല്ല. സംഖ്യ സര്‍ക്കാര്‍ കര്‍ണാടകയില്‍ ഒരു പുതിയ പ്രതിഭാസമല്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

English summary
BJP leaders were seen accompanying rebel MLAs: Siddaramaiah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X