കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ സിന്ധ്യ ഗ്രൂപ്പ് പാലം വലിക്കും, തോറ്റ നേതാക്കള്‍ ഒത്തുകൂടുന്നു, ബിജെപി തോല്‍പ്പിച്ചു!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരം നിലനിര്‍ത്തിയെങ്കിലും പ്രതിസന്ധികള്‍ കടുപ്പമാകുന്നു. തോറ്റ സ്ഥാനാര്‍ത്ഥികള്‍ ബിജെപിക്കെതിരെ ഒത്തുചേരുകയാണ്. ബിജെപി നേതാക്കള്‍ക്ക് പാര്‍ട്ടിയെ ചോദ്യം ചെയ്യുമെന്ന് കരുതിയ നേതാക്കളെയൊന്നും വിജയിപ്പിച്ചിട്ടില്ല എന്ന് ഇവര്‍ പറയുന്നു. കോണ്‍ഗ്രസ് ഇത് നേരത്തെ തിരിച്ചറിഞ്ഞതാണ്. അതേസമയം ഇവരെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കമടക്കം കോണ്‍ഗ്രസില്‍ സജീവമാണ്. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇവരെ അവഗണിച്ചെന്ന വാദവും ശക്തമായിരിക്കുകയാണ്.

ബിജെപിയില്‍ പ്രശ്‌നങ്ങള്‍

ബിജെപിയില്‍ പ്രശ്‌നങ്ങള്‍

അധികാരം നിലനിര്‍ത്തിയ ഉടനെ ബിജെപിയില്‍ ആദ്യ പ്രശ്‌നം ഉടലെടുത്തിരിക്കുകയാണ്. മൊറേനയില്‍ സിന്ധ്യയുടെ അടുപ്പക്കാരനായ രഘുരാജ് കന്‍സന പരാജയപ്പെട്ടിരുന്നു. ജയിക്കുമെന്ന് ഉറപ്പുള്ള നേതാവായിരുന്നു അദ്ദേഹം. എന്നാല്‍ തന്നെ തോല്‍പ്പിക്കാന്‍ ബിജെപിയിലെ തന്നെ നേതാക്കളാണ് പരിശ്രമിച്ചതെന്ന് കന്‍സന പറയുന്നു. ജില്ലയിലെ ചില നേതാക്കള്‍ അതിനായി അഹോരാത്രം ശ്രമിച്ചു. അതാണ് തോല്‍വിക്ക് കാരണമായി മാറിയത്. അതേസമയം ബിജെപി പ്രവര്‍ത്തകര്‍ നല്ല രീതിയിലുള്ള പ്രവര്‍ത്തനം തന്നെ നടത്തിയിട്ടും താന്‍ തോറ്റെന്ന് കന്‍സാന പറഞ്ഞു.

തോറ്റവര്‍ തീര്‍ന്നു

തോറ്റവര്‍ തീര്‍ന്നു

ബിജെപിയില്‍ തോറ്റ സ്ഥാനാര്‍ത്ഥികള്‍ ഇനി അധികം വളരില്ലെന്ന് ഉറപ്പാണ്. അടുത്ത തവണ ഇവര്‍ ജയിക്കാനും സാധ്യത കുറവാണ്. ഇമര്‍ത്തി ദേവി, ഐഡാല്‍ സിംഗ് കന്‍സന എന്നിവരൊക്കെ തോറ്റവരില്‍ ഉണ്ട്. ഇവരുടെ വിമത ഭീഷണി ബിജെപി നേരിടുന്നുണ്ട്. ഇവര്‍ക്ക് പ്രമുഖ സ്ഥാനങ്ങള്‍ നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി മുന്നോട്ട് പോകാന്‍ സാധ്യത വളരെ കുറവാണ്. സിന്ധ്യ ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, ബിജെപിയിലെ പ്രമുഖര്‍ ഇവരെ തോല്‍പ്പിച്ചെന്ന പ്രതീതി തോറ്റവരില്‍ ശക്തമാണ്.

മറുപടിയുമായി ബിജെപി

മറുപടിയുമായി ബിജെപി

താന്‍ ആരുടെയും പേരുകള്‍ പറയുന്നില്ലെന്ന് കന്‍സന പറഞ്ഞു. സീനിയര്‍ നേതാക്കളെയാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ആര്‍ക്കെതിരെയും നടപടി ഉണ്ടാവില്ലെന്നാണ് ബിജെപി നല്‍കുന്ന സൂചന. ഈ പ്രസ്താവന സംസ്ഥാന ഘടകത്തില്‍ ചെറിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ആദ്യം കന്‍സന തോല്‍വി അംഗീകരിക്കാന്‍ പഠിക്കണമെന്ന് സീനിയര്‍ നേതാവായ റുസ്തം സിംഗ് പറഞ്ഞു. 19 സീറ്റുകള്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മികവില്ലാതെ നേടാനാവില്ല. പാര്‍ട്ടി ജയിക്കുകയും അധികാരത്തിലെത്തുകയും ചെയ്തു. അതാണ് പ്രധാനമെന്നും റുസ്തം സിംഗ് പറഞ്ഞു.

ബിജെപി ചതിച്ചു

ബിജെപി ചതിച്ചു

ബിജെപി പ്രവര്‍ത്തകരെ വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ല എന്ന് ഉറപ്പാണ്. കന്‍സാന കോണ്‍ഗ്രസിന്റെ രാകേഷ് മവായിയോടാണ് തോറ്റത്. ഗ്വാളിയോറില്‍ വോട്ടര്‍മാരെ പുറത്തിറക്കാന്‍ പോലും ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നില്ല. ഇതേ വിഷയം ഗ്വാളിയോറിലെ സ്ഥാനാര്‍ത്ഥി മുന്നാലാല്‍ ഗോയല്‍ പറഞ്ഞു. അതേസമയം ബിജെപിയില്‍ പ്രവര്‍ത്തകര്‍ക്കാണ് പരിശീലനം ആവശ്യമുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഇമര്‍ത്തി ദേവി തോറ്റെങ്കിലും ഇതുവരെ മന്ത്രിസ്ഥാനം രാജിവെച്ചിട്ടില്ല.

സിന്ധ്യക്ക് മറുപടിയില്ല

സിന്ധ്യക്ക് മറുപടിയില്ല

കോണ്‍ഗ്രസ് വിട്ട് വന്നവര്‍ക്ക് മികച്ച സ്ഥാനമാനങ്ങള്‍ വാങ്ങി കൊടുത്ത സിന്ധ്യ തോറ്റ നേതാക്കളുടെ കാര്യത്തില്‍ മൗനത്തിലാണ്. ഒരു വിഭാഗം അദ്ദേഹവുമായി അകലുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ബിജെപി തോറ്റവര്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ശിവരാജ് സിംഗ് ചൗഹാന്‍ വിഭാഗവുമായി സിന്ധ്യ വിഭാഗത്തിന് കടുത്ത എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നുണ്ട്. സിന്ധ്യയെ മധ്യപ്രദേശില്‍ നിന്ന് തന്നെ മാറ്റാനാണ് ചൗഹാന്‍ ശ്രമിക്കുന്നത്. കേന്ദ്ര മന്ത്രിസ്ഥാനത്തിന് പകരം ഏതെങ്കിലും സംസ്ഥാനത്തിന്റെ ചുമതലകളിലേക്ക് മാറ്റാനാണ് ചൗഹാന്‍ ശ്രമിക്കുന്നത്.

കോണ്‍ഗ്രസ് സൂക്ഷിച്ച് മുന്നോട്ട്

കോണ്‍ഗ്രസ് സൂക്ഷിച്ച് മുന്നോട്ട്

കോണ്‍ഗ്രസ് ഒരു അട്ടിമറിക്ക് എന്തായാലും ശ്രമിക്കുന്നില്ല. അതേസമയം അതൃപ്തി അറിയിച്ച നേതാക്കളെ പാര്‍ട്ടി നോട്ടമിടുന്നുണ്ട്. ഇവര്‍ തിരിച്ചുവരുമോ എന്നാണ് അന്വേഷിക്കുന്നത്. ഇവര്‍ തിരിച്ചെത്തിയാല്‍ ഡിമാന്‍ഡുകളൊന്നും കോണ്‍ഗ്രസ് നല്‍കില്ല. പകരം പഴയ പദവികള്‍ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായേക്കും. സിന്ധ്യയുടെ കൂടെ ഇറങ്ങി തിരിച്ചിട്ട് നഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായതെന്ന് ഇവര്‍ പറയുന്നു. കേന്ദ്ര മന്ത്രി സ്ഥാനത്തിനായി സിന്ധ്യ ശ്രമിക്കുന്നത് കൊണ്ട് സ്വന്തം ടീമിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യക്ക് സാധിച്ചിട്ടില്ല.

English summary
bjp leaders who lost bypoll have problems with senior leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X