കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് മാസത്തിനുള്ളില്‍ യെഡ്ഡിയെ പൂട്ടും, ചരട് വലിക്കുന്നത് ബിജെപി അധ്യക്ഷനെന്ന് കോണ്‍ഗ്രസ് നേതാവ്

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം നടക്കുന്നുണ്ടെന്നും രണ്ട് മാസങ്ങള്‍ക്കുള്ളില്‍ തന്നെ യെഡിയെ സംഘം പൂട്ടുമെന്നും മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്‍ബി തിമ്മപ്പൂര്‍. ബഗല്‍ക്കോട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കാട്ടീലും ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷും ചേര്‍ന്നാണ് മുഖ്യമന്ത്രിക്കെതിരായ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നും തിമ്മപ്പൂര്‍ ആരോപിച്ചു.

 yedamit

മഞ്ചേശ്വരത്ത് സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ ദേശീയ നേതൃത്വം, വത്സന്‍ തില്ലങ്കേരിക്കായി ആര്‍എസ്എസ്മഞ്ചേശ്വരത്ത് സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ ദേശീയ നേതൃത്വം, വത്സന്‍ തില്ലങ്കേരിക്കായി ആര്‍എസ്എസ്

ഇരുവരും ചേര്‍ന്നാണ് യെഡിയൂരപ്പയെ ഒതുക്കാന്‍ ശ്രമിക്കുന്നത്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യെഡിയൂരപ്പയ്ക്ക് ബിജെപി ടിക്കറ്റ് നല്‍കില്ല. മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചതിന് പിന്നില്‍ ഈ നേതാക്കളാണെന്നും തിമ്മപ്പൂര്‍ പറഞ്ഞു. നോര്‍ത്ത് കര്‍ണാടകയെ കുറിച്ച് നളിന്‍ കുമാര്‍ കട്ടീല്‍ ധാരണയില്ല. അവിടുത്തെ ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തത് കട്ടീലിനെ കണ്ടിട്ടല്ല മറിച്ച് ലിംഗായത്ത് നേതാവായ യെഡിയൂരപ്പയെ കണ്ടിട്ടാണെന്നും തിമ്മപ്പൂര്‍ പറഞ്ഞു.

പ്രളയം തകര്‍ത്ത കര്‍ണാടകയ്ക്ക് കേന്ദ്രം ഇതുവരെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചിട്ടില്ല. എംപിമാര്‍ക്കും മുഖ്യമന്ത്രിക്കും ബിജെപി കേന്ദ്ര നേതൃത്തോട് ഇക്കാര്യം ആവശ്യപ്പെടാന്‍ പോലും ഭയമാണെന്നും തിമ്മപ്പൂര്‍ കുറ്റപ്പെടുത്തി. അതേസമയം കോണ്‍ഗ്രസ് നേതാവിന്‍റെ പ്രസ്താവനയില്‍ മറുപടിയുമായി ബിജെപി രംഗത്തെത്തി.

മുഖ്യമന്ത്രിയും അധ്യക്ഷനും തമ്മില്‍ നല്ല സൗഹൃദത്തിലാണ് തുടരുന്നതെന്നും സര്‍ക്കാര്‍ കാലാവധി തീര്‍ക്കുമെന്നും മന്ത്രി സിസി പാട്ടീല്‍ പറഞ്ഞു. ബിജെപിയുടെ ആഭ്യന്തര വിഷയങ്ങളില്‍ തലയിടുന്നതിന് പകരം സ്വന്തം പാര്‍ട്ടിക്കുള്ളിലെ ഭിന്നത പരിഹരിക്കാന്‍ ശ്രമിക്കൂവെന്നും പാട്ടീല്‍ പറഞ്ഞു.

ദിവ്യ സ്പന്ദന കോണ്‍ഗ്രസ് വിട്ടു? സോഷ്യല്‍ മീഡിയ തലപ്പത്ത് നിന്ന് തെറിച്ചു, പകരം മറ്റൊരു നേതാവ്ദിവ്യ സ്പന്ദന കോണ്‍ഗ്രസ് വിട്ടു? സോഷ്യല്‍ മീഡിയ തലപ്പത്ത് നിന്ന് തെറിച്ചു, പകരം മറ്റൊരു നേതാവ്

പാലാ തിരിച്ചടിയില്‍ മറുപടിക്ക് ഒരുങ്ങി കോണ്‍ഗ്രസ്; കണക്ക് കൂട്ടലുകള്‍ ഇങ്ങനെപാലാ തിരിച്ചടിയില്‍ മറുപടിക്ക് ഒരുങ്ങി കോണ്‍ഗ്രസ്; കണക്ക് കൂട്ടലുകള്‍ ഇങ്ങനെ

English summary
BJP leaders will finish off Yediyurappa with in two months says congress leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X