കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനെ പൂട്ടാന്‍ 3 തന്ത്രങ്ങള്‍, സജീവമായി ബിജെപി, പിടിതരാതെ മുന്നോട്ട്, കുഴക്കുന്ന ചോദ്യങ്ങള്‍!!

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധി കോവിഡ് കാലത്ത് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ബിജെപി ക്യാമ്പിനെ അസ്വസ്ഥമാകുന്നു. നരേന്ദ്ര മോദിയോ അമിത് ഷായോ നേരിട്ട് ഇറങ്ങാതെ രാഹുലിനെ പൂട്ടാനുള്ള പ്ലാനാണ് ബിജെപി ഒരുക്കുന്നത്. ഇനിയും മിണ്ടാതിരുന്നാല്‍ രാഹുല്‍ ചിലപ്പോള്‍ സ്റ്റാറായി പോകും എന്ന് ബിജെപിക്കറിയാം. ഇന്ന് സാമ്പത്തിക പാക്കേജിന് മോദി സര്‍ക്കാര്‍ അംഗീകാരം നല്‍കിയത് തന്നെ രാഹുലിന്റെ അതിഥി തൊഴിലാളി, കര്‍ഷക വിഷയങ്ങള്‍ പൊളിക്കാനാണ്. എന്നാല്‍ ബിജെപി രാഹുലിനെ ഇത്തവണ എങ്ങനെ നേരിടണമെന്ന് കൃത്യമായി അറിയില്ല. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിയത് തന്നെ രാഹുലിന്റെ രാഷ്ട്രീയ വിജയമായിരുന്നു.

മൂന്ന് വഴികള്‍

മൂന്ന് വഴികള്‍

രാഹുലിനെ പൂട്ടാന്‍ മൂന്ന് വഴികളാണ് ബിജെപിക്ക് മുന്നിലുള്ളത്. ഒന്ന് രാഹുലിനെതിരെ കൗണ്ടര്‍ അറ്റാക്ക് നടത്തുക. അദ്ദേഹത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കുക. രണ്ടാമത്തേത് അദ്ദേഹം വീണ്ടും രാജ്യത്തിനെതിരെ സംസാരിക്കുന്നു എന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറ്റുക. മൂന്നാമത്തേത് രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ മാത്രമിറങ്ങുന്ന നേതാവാണെന്ന് ആക്ഷേപിക്കുക. എന്നാല്‍ ഈ മൂന്ന് തന്ത്രങ്ങളും ബിജെപിയെ രാഷ്ട്രീയപരമായി ബാധിക്കുന്ന വിഷയമാണ്. അമിത് ഷാ നേതാക്കളോട് സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

രാഹുലിന്റെ പ്രസക്തി

രാഹുലിന്റെ പ്രസക്തി

രാഹുല്‍ തിരഞ്ഞെടുപ്പ് കാലത്തെ ഏറ്റവും വലിയ വിഷയത്തിലാണ് ഇടപെട്ടിരിക്കുന്നത്. മടങ്ങിയെത്തുന്ന തൊഴിലാളികള്‍ എല്ലാ സംസ്ഥാനത്തും രാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണ്. ബീഹാറില്‍ നിതീഷിന്റെ അടിത്തറ തന്നെ രാഹുലിന്റെ നീക്കത്തില്‍ തകര്‍ന്നിരിക്കുകയാണ്. രാഹുലിന്റെ നിര്‍ദേശപ്രകാരം കോണ്‍ഗ്രസ് ഏറ്റവുമധികം സഹായിച്ചത് ബീഹാറില്‍ നിന്നും യുപിയില്‍ നിന്നുമുള്ള തൊഴിലാളികളെയാണ്. രാഹുല്‍ പറഞ്ഞത് തെറ്റാണെന്ന് പറഞ്ഞാല്‍, ഇവരുടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന തോന്നല്‍ വോട്ടര്‍മാരിലുണ്ടാക്കും.

പണത്തിന്റെ ലഭ്യത കുറവ്

പണത്തിന്റെ ലഭ്യത കുറവ്

ഈ തൊഴിലാളികള്‍ക്ക് കാര്യമായിട്ടുള്ള വരുമാനമില്ല. 70 ശതമാനം പേരും കടക്കെണിയിലാണെന്ന് ദേശീയ സര്‍വേ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ രാഹുല്‍ പറഞ്ഞ ഒരു കാര്യം ഗ്രാമീണ മേഖലയില്‍, പ്രത്യേകിച്ച് ഹിന്ദി ഹൃദയഭൂമിയില്‍ സജീവ ചര്‍ച്ചയാക്കിയിരിക്കുകയാണ്. ഇവര്‍ക്ക് പണവും തൊഴിലുമാണ് വേണ്ടതെന്ന് രാഹുല്‍ നേരത്തെ തന്നെ മോദിയോട് പറഞ്ഞിരുന്നു. ഇതൊന്നും മോദിയുടെ സാമ്പത്തിക പാക്കേജില്‍ ഇല്ല. ഇക്കാര്യം വീണ്ടും ചര്‍ച്ചയാക്കരുതെന്ന് അമിത് ഷാ പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. അവിടെയും വിജയം രാഹുലിന് തന്നെ.

രണ്ടാം നിര നേതാക്കള്‍

രണ്ടാം നിര നേതാക്കള്‍

സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍, രവിശങ്കര്‍ പ്രസാദ് എന്നിവരാണ് രാഹുലിനെ നേരിടാനായി അണിനിരന്നത്. മോദിയുടെ മൗനവും രാഹുലിന്റെ ചോദ്യവും ഒരുപോലെ ബിജെപിയെ ബാധിക്കുന്നുണ്ടെന്നാണ് നേതൃത്വത്തില്‍ ചര്‍ച്ചയായ വിഷയം. പക്ഷേ ഇവര്‍ രാഹുലിന്റെ വ്യക്തിപരമായി അപമാനിച്ച് രക്ഷപ്പെടാനാണ് ശ്രമിച്ചത്. പക്ഷേ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിയെ ആക്രമിച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയായ പോലെ ഇത്തവണ അത് ബിജെപിയെയാണ് ബാധിക്കുക. കുടിയേറ്റ തൊഴിലാളികള്‍ക്കായി യാതൊന്നും മോദിയില്‍ നിന്ന് ലഭിക്കാത്തതും വലിയൊരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

പറപ്പിച്ച് രാഹുല്‍

പറപ്പിച്ച് രാഹുല്‍

രാഹുല്‍ തിരിച്ചടിച്ചത് രൂക്ഷമായിട്ടാണ്. നാല് ചോദ്യങ്ങള്‍ രാഹുല്‍ ബിജെപിയോട് ഉന്നയിച്ചിരിക്കുകയാണ്. എന്താണ് സര്‍ക്കാരിന്റെ തന്ത്രം എന്ന് രാഹുല്‍ ചോദിക്കുന്നു. ലോക്ഡൗണ്‍ പരാജയമാണോ എന്നാണ് രണ്ടാമത്തെ ചോദ്യം. കൊറോണയ്‌ക്കെതിരെ സര്‍ക്കാരിന്റെ പോരാട്ടത്തിന് മുന്‍കൂട്ടി തയ്യാറാക്കിയ ബ്ലൂപ്രിന്റുണ്ടോ, സാമ്പത്തിക ദുരന്തത്തെ മറികടക്കാന്‍ എന്തെങ്കിലും പദ്ധതികളുണ്ടോ? ഇതാണ് രാഹുല്‍ ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങള്‍. ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ ഇതിനെ നേരിടാന്‍ ഒരുങ്ങിയിരുന്നില്ല എന്നാണ് രാഹുലിന്റെ ചോദ്യങ്ങളില്‍ ഉള്ളത്.

വീഴ്ച്ചകള്‍ തുറന്ന് കാണിക്കുന്നു

വീഴ്ച്ചകള്‍ തുറന്ന് കാണിക്കുന്നു

മോദി പ്രഖ്യാപിച്ച ലോക്ഡൗണ്‍ വന്‍ പരാജയമാണെന്ന് രാഹുല്‍ കണക്ക് നിരത്തി പറയുന്നു. ലോക്ഡൗണിന് മുമ്പ് 350 കേസുകളായിരുന്നു ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ഇത് രണ്ട് ലക്ഷത്തിലേക്കാണ് ഇപ്പോള്‍ എത്തുന്നത്. ഇതിനര്‍ത്ഥം ലോക്ഡൗണ്‍ പൊളിഞ്ഞെന്നാണെന്ന് രാഹുല്‍ പറയുന്നു. എന്താണ് ഇനിയുള്ള നീക്കമെന്ന് പ്രധാനമന്ത്രി രാജ്യത്തോട് പറയണം. സാമ്പത്തികമായി തകര്‍ന്ന രാജ്യത്തെ മോദി എങ്ങനെ ശക്തമാക്കുമെന്നും പറയണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.

കൃത്യമായ ഇടപെടല്‍

കൃത്യമായ ഇടപെടല്‍

രാഹുലിന്റെ ചോദ്യം പുതിയൊരു വോട്ടുബാങ്ക് കോണ്‍ഗ്രസിലേക്ക് വരുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ്. അതിഥി തൊഴിലാളികള്‍ കഴിഞ്ഞ 20 വര്‍ഷമായി വോട്ടുബാങ്കല്ല. ഇത് ഒരു സംസ്ഥാനത്തും അത്തരത്തിലല്ല. മോദി ഒബിസി വിഭാഗത്തെ തന്റെ പ്രിയ വോട്ടുബാങ്കായി മാറ്റിയപ്പോള്‍, അത്തമൊരു ശ്രമമാണ് രാഹുലും നടത്തുന്നത്. ഇവര്‍ ഒന്നിച്ച് നിന്നാല്‍ ഇന്ത്യയില്‍ ഒന്നാകെ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് സാധിക്കും. ജനസംഖ്യയുടെ നല്ലൊരു ശതമാനവും അതിഥി തൊഴിലാളികളാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ദാരിദ്ര്യാവസ്ഥ കാരണമാണ് ബിജെപിക്ക് ഇവരെ സഹായിക്കാന്‍ സാധിക്കാത്തത്. ഇതാണ് രാഹുല്‍ തുറന്ന് കാണിക്കുന്നതും.

English summary
bjp leaders will target rahul gandhi after his comeback
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X