കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ലീഡ് ചെയ്യുന്നു, സെന്‍സെക്‌സില്‍ വലിയ കുതിപ്പ്, സെന്‍സെക്‌സ് 40,000 കടന്നു

  • By Desk
Google Oneindia Malayalam News

മുംബൈ: എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വന്നതുമുതല്‍ എന്‍ഡിഎ അധികാരത്തിലെത്തുമെന്നതിനാല്‍ സെന്‍സെക്‌സില്‍ വലിയ കുതിപ്പായിരുന്നു. ഇന്ന് വോട്ടെണ്ണല്‍ ദിനത്തില്‍ എന്‍ഡിഎ കൃത്യമായ ലീഡ് തുടരുന്നതോടെ സെന്‍സെക്‌സില്‍ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തുന്നത്. ബിജെപിയുടെ നേട്ടം ഓഹരി വിപണിയില്‍ വലിയ കുതിപ്പിന് ഇടയാക്കുകയാണ്. മുന്‍ തിരഞ്ഞെടുപ്പുകളിലെ വോട്ട് എണ്ണല്‍ ദിനത്തില്‍ നിന്നും വ്യത്യസ്തമായ് ഓഹരി വിപണിയില്‍ എന്‍ഡിഎയുടെ മുന്നേറ്റം ഏറെ കുതിപ്പാണ് സമ്മാനിക്കുന്നത്.

ദില്ലിയിൽ 2014 ആവർത്തിക്കുന്നു! 7 സീറ്റിലും ബിജെപിക്ക് ലീഡ്!! കോൺഗ്രസും ആം ആദ്മി പാർട്ടിയും സീറോ!!ദില്ലിയിൽ 2014 ആവർത്തിക്കുന്നു! 7 സീറ്റിലും ബിജെപിക്ക് ലീഡ്!! കോൺഗ്രസും ആം ആദ്മി പാർട്ടിയും സീറോ!!

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ സെന്‍സെക്‌സ് 717 പോയിന്റ് വര്‍ധിച്ച് 39,827ലും നിഫ്റ്റി 11,900 ത്തിലും എത്തിയിരുന്നു. ഓഹരി വിപണിയിലെ ഈ കുതിപ്പ് എന്‍ഡിഎയുടെ വിജയം മുന്നില്‍ കണ്ടാണ്. ക്രൂഡ് ഓയില്‍ പ്രൈസിങും കറന്‍സി നേട്ടവും ഇവിടെ നേട്ടമാകുമെന്നാണ് പറയുന്നത്.

sensex4-1545385

2014ലും വോട്ടെണ്ണല്‍ ദിനത്തില്‍ സെന്‍സെക്‌സ് സമാനമായ കുതിപ്പ് നേടിയിരുന്നു. ഫലപ്രഖ്യാപനത്തോടെ എന്‍ഡിഎ അധികാരത്തിലെത്തിയതോടെ സെന്‍സെക്‌സ് 25000 മറികടന്നിരുന്നു. സമാനമായ കുതിപ്പാണ് 2019ലും ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ സ്ഥിതി മുന്‍വര്‍ഷത്തേതിലും വലുതാണ്. കാരണം സെന്‍സെക്‌സ് പോയിന്റ് 40,000 ല്‍ എത്തിയിരുന്നു. ബിജെപി അധികാരത്തിലെത്തിയാല്‍ നിക്ഷേപകര്‍ക്ക് പുതിയ അവസരങ്ങള്‍ ഉണ്ടാകുമെന്നതായിരുന്നു 2014ലെ കുതിപ്പിന് പിന്നില്‍.

ഇത്തവണ എന്‍ഡിഎ 300 സീറ്റില്‍ ലീഡ് നിലനിര്‍ത്തിയതോടെ ഓഹരി വിപണിയില്‍ വലിയ കുതിപ്പ് തന്നെയാണ് കാണുന്നത്. അന്തിമ ഫലപ്രഖ്യാപനത്തോടെ ഇത് മികച്ച രീതിയില്‍ അവസാനിക്കുമെന്നാണ് കരുതുന്നത്.

English summary
BJP leading in counting, sensex nears 40,000 today, BJP victory may increase the number
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X