കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ എംഎല്‍എമാരുടെ എണ്ണത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള അന്തരം 435

Google Oneindia Malayalam News

ദില്ലി: 2018 ഡിസംബറില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിലേയും 2019 ല്‍ മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലേയും ഭരണം കൈവിട്ടെങ്കിലും രാജ്യത്ത് ആകമാനം ഉള്ള എംഎല്‍എമാരുടെ എണ്ണത്തില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളേക്കാള്‍ ബഹൂദൂരം മുന്നിലാണ് ബിജെപി.

കേരള കോണ്‍ഗ്രസുകാര്‍ വേണ്ട; കുട്ടനാട്ടില്‍ പൊതുസമ്മതനായ സ്വതന്ത്രന്‍?, കോണ്‍ഗ്രസ് ആലോചനയില്‍കേരള കോണ്‍ഗ്രസുകാര്‍ വേണ്ട; കുട്ടനാട്ടില്‍ പൊതുസമ്മതനായ സ്വതന്ത്രന്‍?, കോണ്‍ഗ്രസ് ആലോചനയില്‍

രാജ്യത്ത് ആകെയുള്ള 4092 നിയമസഭാംഗങ്ങളില്‍ 27 സംസ്ഥാനങ്ങളില്‍ നിന്നായി 1308 പേരാണ് ബിജെപിക്കുള്ളത്. അതേസമയം കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി അടക്കം 25 സംസ്ഥാനങ്ങളില്‍ നിന്നായി 873 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. 435 അംഗങ്ങളുടെ അന്തരമാണ് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ളത്. വിശദാംശങ്ങള്‍ ഇങ്ങനെ...

27 സംസ്ഥാന നിയമസഭകളില്‍

27 സംസ്ഥാന നിയമസഭകളില്‍

27 സംസ്ഥാന നിയമസഭകളില്‍ പ്രാതിനിധ്യമുള്ള ബിജെപിക്ക് 10 സംസ്ഥാനങ്ങളില്‍ തനിച്ചും ഏഴിടത്ത് സഖ്യത്തിലും ഭരണമുണ്ട്. പുതുച്ചേരി ഉള്‍പ്പടെ 5 ഇടത്ത് തനിച്ചും മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ സഖ്യത്തിലും കോണ്‍ഗ്രസ് അധികാരത്തിലുണ്ട്.

യുപിയില്‍ 306

യുപിയില്‍ 306

യുപിയിലെ 75 ശതമാനം എഎല്‍എമാരാണ് ബിജെപിയെ കരുത്തുറ്റതാക്കുന്നത്. 306 എംഎല്‍എമാരാണ് ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ നിന്ന് മാത്രമയുള്ളത്. കോണ്‍ഗ്രസിന് 8 അംഗങ്ങളാണ് യുപിയില്‍ ഉള്ളത്. യുപി കഴിഞ്ഞാല്‍ കര്‍ണാടകയാണ് (118) ബിജെപിക്ക് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള സംസ്ഥാനം.

അംഗങ്ങള്‍ ഇല്ലാതിരുക്കുന്നത്

അംഗങ്ങള്‍ ഇല്ലാതിരുക്കുന്നത്

യുപിയും കര്‍ണാടകയും കഴിഞ്ഞാല്‍ ഗുജറാത്ത്-103, മധ്യപ്രദേശ്-109, മഹാരാഷ്ട്ര-105, എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപിക്ക് നൂറിലേറെ അംഗങ്ങളുള്ളത്. അതേസമയം തന്നെ ആന്ധ്രാപ്രദേശ്, തമിഴ്നാട്, എന്നീ രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് ബിജെപിക്ക് അംഗങ്ങള്‍ ഇല്ലാതിരുക്കുന്നത്.

കോണ്‍ഗ്രസിന് മധ്യപ്രദേശ്

കോണ്‍ഗ്രസിന് മധ്യപ്രദേശ്

മധ്യപ്രദേശാണ് കോണ്‍ഗ്രസിന് ഏറ്റവും കുടുതല്‍ അംഗങ്ങളെ സംഭാവന ചെയ്യുന്നത്. ബിജെപിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം അധികാരം തിരിച്ചു പിടിച്ച മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് 115 അംഗങ്ങളാണ് ഉള്ളത്. രാജസ്ഥാനിലും നൂറിലേറി (112) അംഗങ്ങള്‍ കോണ്‍ഗ്രസിനുണ്ട്.

പ്രാതിനിധ്യം ഇല്ല

പ്രാതിനിധ്യം ഇല്ല

ആന്ധ്ര പ്രദേശ്, ദില്ലി, നാഗാലാന്‍ഡ്, ത്രിപുര, സിക്കിം സംസ്ഥാന നിയസമഭകളില്‍ കോണ്‍ഗ്രസിന് പ്രാതിനിധ്യം ഇല്ല. കോണ്‍ഗ്രസിനേയും ബിജെപിയേയും മാറ്റി നിര്‍ത്തിയാല്‍ പല ദേശീയ പാര്‍ട്ടികളേക്കാളും എംഎല്‍എമാരുടെ എണ്ണത്തില്‍ ശക്തമായിരിക്കുന്ന പ്രാദേശിക പാര്‍ട്ടികളാണ്.

കരുത്തര്‍ പ്രാദേശികര്‍

കരുത്തര്‍ പ്രാദേശികര്‍

പല ദേശീയ പാര്‍ട്ടികളേക്കും ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമാണ് പ്രാതിനിധ്യമേയുള്ളു. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും ആന്ധ്രപ്രദേശില്‍ ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസും ഒഡിഷയിൽ ബിജു ജനതാദളിനും തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയ്ക്കും ഈ ദേശീയ കക്ഷികളേക്കാള്‍ നിയമസഭാംഗങ്ങളുണ്ട്.

സിപിഎം

സിപിഎം

ദേശീയ പാര്‍ട്ടി പദവിയുള്ള കക്ഷികളില്‍ സിപിഎമ്മിനാണ് ഏറ്റവും കൂടുതല്‍ അംഗങ്ങളില്‍ മൂന്നാം സ്ഥാനം ഉള്ളത്. 7 സംസ്ഥാനങ്ങളില്‍ നിന്നാണ് 100 അംഗങ്ങളാണ് വിവിധ സിപിഎമ്മിനുള്ളത്. കേരളം 60, ബംഗാൾ 22, ത്രിപുര 16, രാജസ്ഥാൻ 2, മഹാരാഷ്ട്ര, ഹിമാചൽ, ഒഡിഷ എന്നിവിടങ്ങളില്‍ ഒന്നുവീതം എന്നിങ്ങനെയാണ് സിപിഎം പ്രാതിനിധ്യം.

 എസ്പിയേയും ബിഎസ്പിയേയും പിന്തള്ളി, യുപിയില്‍ പ്രിയങ്കയുടെ ചിറകിലേറി കോണ്‍ഗ്രസ്; പക്ഷെ അതു പോരാ.. എസ്പിയേയും ബിഎസ്പിയേയും പിന്തള്ളി, യുപിയില്‍ പ്രിയങ്കയുടെ ചിറകിലേറി കോണ്‍ഗ്രസ്; പക്ഷെ അതു പോരാ..

 കേരളത്തിലെ മൂന്നരക്കോടി ജനങ്ങളില്‍ ആ ചങ്കൂറ്റം ഉണ്ടായത് എനിക്ക് മാത്രമാണ്; മനസ് തുറന്ന് നടന്‍ ദേവന്‍ കേരളത്തിലെ മൂന്നരക്കോടി ജനങ്ങളില്‍ ആ ചങ്കൂറ്റം ഉണ്ടായത് എനിക്ക് മാത്രമാണ്; മനസ് തുറന്ന് നടന്‍ ദേവന്‍

English summary
bjp leads in the number of mlas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X