കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യ സാധ്യതകളെ കുറിച്ച് സൂചന നല്‍കി മോദി; ഒറ്റ എംപി അടക്കമുള്ള പാര്‍ട്ടികളുമായടക്കം സഖ്യത്തിന് തയ്യാര്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ അടക്കം പിന്തുണ തേടുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ന്യസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. 2014നേക്കാള്‍ ഭൂരിപക്ഷത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് ശേഷം ജഗന്‍ മോഹന്‍ റെഡ്ഡിയുമായും കെ ചന്ദ്രശേഖര റെഡ്ഡിയുമായും കൈകോര്‍ക്കുമോ എന്ന ചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ മറുപടി.

<strong><br> റാഫേൽ; 'രേഖകൾ മോഷണം പോയവ', പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കുമോയെന്ന് ബുധനാഴ്ച അറിയാം...</strong>
റാഫേൽ; 'രേഖകൾ മോഷണം പോയവ', പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കുമോയെന്ന് ബുധനാഴ്ച അറിയാം...

''സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപിക്ക് ഇത്തവണ ലഭിക്കും. അതിനാല്‍ ഞങ്ങള്‍ക്ക് ആരുടേയും സഹായം ആവശ്യമില്ല'' മോദി പറഞ്ഞു. എന്നാല്‍ തുടര്‍ന്നുള്ള ചോദ്യങ്ങളില്‍ ബിജെപിക്ക് മറ്റു പാര്‍ട്ടികളുമായുള്ള സഖ്യത്തെ കുറിച്ച് മോദി തുറന്നു പറഞ്ഞു.

Narendra Modi

ബിജെപിയുടെ ലക്ഷ്യം സര്‍ക്കാര്‍ രൂപീകരിക്കുക മാത്രമല്ല, രാജ്യത്തെ മുന്നോട്ട് നയിക്കുക കൂടിയാണ്. പൊതുസമ്മതത്തോടെ മാത്രമേ ഇത് സാധിക്കൂ. അതിനാല്‍ പാര്‍ലമെന്റിലേക്ക് ഒറ്റ എംപിയെ പോലും പറഞ്ഞയക്കുന്ന പാര്‍ട്ടിയെ പോലും ഞങ്ങള്‍ കൂടെ കൂട്ടും. അത്തരം പാര്‍ട്ടികള്‍ എത്രത്തോളം ഞങ്ങളെ എതിര്‍ക്കുന്നുവെന്നത് കാര്യമേയല്ല. രാജ്യത്തെ മുന്നോട്ട് നയിക്കുയെന്ന ലക്ഷ്യം പൂര്‍്ത്തീകരിക്കാന്‍ അവരെ കൂടെ കൂട്ടാന്‍ ഞങ്ങള്‍ തയ്യാറാണ്.

വിവിധ പ്രീ പോള്‍ സര്‍വേ പ്രകാരം വ്യത്യസ്തമായ മാര്‍ജിനുകളില്‍ ബിജെപിക്ക് അനുകൂല സാഹചര്യമാണുള്ളതെന്ന് കാണിക്കുന്ന അതേ സമയത്താണ് പ്രധാന മന്ത്രിയുടെ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളായ പുതിയ നീതി കച്ചി, തമിഴ് മഹിളാ കോണ്‍ഗ്രസ് എന്നിവരുമായി ബിജെപി ഈയിടെയുണ്ടാക്കിയ സഖ്യമാണ് പാര്‍ലമെന്റിലേക്ക് ഒരു എംപിയെ പറഞ്ഞയക്കുന്ന പാര്‍ട്ടിയെ പോലും കൂടെ നിര്‍ത്തും എന്ന പ്രസ്താവന നല്‍കുന്ന സൂചന. ഈ രണ്ടു പാര്‍ട്ടികളും വെറും ഒരു സീറ്റില്‍ മാത്രമാണ് മത്സരിക്കുന്നത്.

രാജസ്ഥാനില്‍ ഹനുമാന്‍ ബെന്‍വാളിന്റെ പുതുതായി രൂപീകരിച്ച രാഷ്ട്രീയ ലോക് തന്ത്രിക്ക് പാര്‍ട്ടിയുമായി ബി.ജെ.പി ഈയിടെ സഖ്യമുണ്ടാക്കിയിരുന്നു. നാഗൂര്‍ സീറ്റില്‍ മാത്രമാണ് ഇവര്‍ മത്സരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ അപ്‌നാ ദളുമായി ഇവര്‍ രണ്ട് സീറ്റുകളില്‍ സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഒറ്റ സീറ്റില്‍ മത്സരിക്കുന്ന നിഷാദ് പാര്‍ട്ടിയുമായി ഉണ്ടാക്കിയ സഖ്യമാണ് മറ്റൊന്ന്. യുപിയിലെ എസ്.പി.-ആര്‍.എല്‍.ഡി.-ബി എസ് പി സഖ്യം 'സരബ്' (പാര്‍ട്ടികളുടെ ഹിന്ദി പേരുകള്‍ ഉപയോഗിച്ച്) എന്ന പേരില്‍ പ്രതിപക്ഷ പാര്‍ടികള്‍ ചേര്‍ന്ന സഖ്യം രൂപീകരിച്ചിട്ടുണ്ട്. മോദിയുടെ നേതൃത്വത്തില്‍ ബിജെപിക്ക് രണ്ടാമതൊരു ഭരണം കൂടി നല്‍കാന്‍ ഇവരാരും ആഗ്രഹിക്കുന്നില്ല. അതേസമയം, മഹാരാഷ്ട്ര, തമിഴ്‌നാട്, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് അവസരം കൊടുക്കേണ്ട സാഹചര്യമുണ്ടായിട്ട് പോലും ബിജെപി സഖ്യം രൂപീകരിച്ചിട്ടുണ്ട്.

English summary
BJP-led alliance to win slim majority in general election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X