India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഷന്‍ ഏഴിന് തുരങ്കം വെച്ച് വിമതര്‍... മൂന്ന് പേരെ പുറത്താക്കി, ബിജെപിയില്‍ വിമത കലാപം തുടരുന്നു!!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ മിഷന്‍ 7 പ്രഖ്യാപിച്ച ബിജെപി കടുത്ത ആശങ്കയില്‍. പ്രചാരണത്തിന് മുഖ്യമന്ത്രി തന്നെ ഇറങ്ങേണ്ട അവസ്ഥ വന്നതിന് പിന്നാലെ വിഭാഗീയത കടുക്കുകയാണ്. വിമത സ്ഥാനാര്‍ത്ഥിക്കോ അതല്ലെങ്കില്‍ കോണ്‍ഗ്രസിനെയോ പിന്തുണയ്ക്കണമെന്നാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം മൂന്ന് പേരെ ഇതുവരെ ബിജെപി പുറത്താക്കി. ഇതോടെ പാര്‍ട്ടിയിലെ തമ്മിലടിയും വര്‍ധിച്ചിരിക്കുകയാണ്.

അതേസമയം യെഡിയൂരപ്പ ഇതെല്ലാം പരിഹരിക്കുന്നതില്‍ വിജയം കണ്ടിട്ടില്ല. ഇത്രയും കാലം പാര്‍ട്ടിക്കൊപ്പം നിന്നവരെ പറഞ്ഞയക്കാനുള്ള അദ്ദേഹത്തിന്റെ നീക്കങ്ങള്‍ വലിയ എതിര്‍പ്പുകളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതെല്ലാം മുതലെടുക്കാനുള്ള ഒരുക്കങ്ങള്‍ കോണ്‍ഗ്രസ് ഒരു വശത്ത് തുടങ്ങി കഴിഞ്ഞു. ഇടഞ്ഞ് നിന്നിരുന്ന ഡികെ ശിവകുമാര്‍ പ്രചാരണത്തിന് ഇറങ്ങിയതോടെ കോണ്‍ഗ്രസ് ഫുള്‍ പവറിലാണ്. സിദ്ധരാമയ്യ ഓരോ പ്രശ്‌നങ്ങള്‍ ബിജെപിയെ ശരിക്കും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

മൂന്ന് പേരെ പുറത്താക്കി

മൂന്ന് പേരെ പുറത്താക്കി

പലവട്ടം പറഞ്ഞിട്ടും നിലപാട് മയപ്പെടുത്താതിരുന്ന മൂന്ന് പേരെയാണ് ബിജെപി പുറത്താക്കിയത്. ഹോസ്‌കോട്ടെ സ്ഥാനാര്‍ത്ഥി ശരത് ബച്ചേഗൗഡ, വിജയനഗര നേതാവ് കവിരാജ് യുആര്‍എസ്, ഗോഖക്ക് നേതാവ് അശോക് പൂജാരി എന്നിവരെയാണ് പുറത്താക്കിയത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു. യെഡിയൂരപ്പ ആവശ്യപ്പെട്ടിട്ടും ഇവര്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്‍മാറിയില്ല.

മിഷന്‍ 7 പൊളിയും

മിഷന്‍ 7 പൊളിയും

ബിജെപി മാസങ്ങള്‍ക്ക് മുമ്പേ തയ്യാറാക്കിയ പ്ലാനാണ് മിഷന്‍ 7 പ്ലസ്. കുറഞ്ഞത് ഏഴ് സീറ്റെങ്കിലും നേടി സര്‍ക്കാരിനെ നിലനിര്‍ത്തുന്നതാണ് തന്ത്രം. എന്നാല്‍ വിമതര്‍ പല മണ്ഡലങ്ങളിലും പാലം വലിക്കും. പാര്‍ട്ടിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ടിലും ഇതാണ് സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ വീണാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വീണ്ടും നടക്കും. അങ്ങനെ വന്നാല്‍ ബിജെപിക്ക് വീണ്ടും തിരിച്ചടിയാവും. സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയുണ്ടാക്കിയതിന് ബിജെപിയെ ജനങ്ങള്‍ കൈവിട്ടേക്കും. അത് യെഡിയൂരപ്പയുടെ രാഷ്ട്രീയ ഭാവിയുടെ അന്ത്യമായിരിക്കും.

മിഷന്‍ 7 പൊളിയും

മിഷന്‍ 7 പൊളിയും

ബിജെപി മാസങ്ങള്‍ക്ക് മുമ്പേ തയ്യാറാക്കിയ പ്ലാനാണ് മിഷന്‍ 7 പ്ലസ്. കുറഞ്ഞത് ഏഴ് സീറ്റെങ്കിലും നേടി സര്‍ക്കാരിനെ നിലനിര്‍ത്തുന്നതാണ് തന്ത്രം. എന്നാല്‍ വിമതര്‍ പല മണ്ഡലങ്ങളിലും പാലം വലിക്കും. പാര്‍ട്ടിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ടിലും ഇതാണ് സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ വീണാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വീണ്ടും നടക്കും. അങ്ങനെ വന്നാല്‍ ബിജെപിക്ക് വീണ്ടും തിരിച്ചടിയാവും. സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയുണ്ടാക്കിയതിന് ബിജെപിയെ ജനങ്ങള്‍ കൈവിട്ടേക്കും. അത് യെഡിയൂരപ്പയുടെ രാഷ്ട്രീയ ഭാവിയുടെ അന്ത്യമായിരിക്കും.

വിമതരുടെ പ്രതികരണം

വിമതരുടെ പ്രതികരണം

ബിജെപി എന്നെ പുറത്താക്കിയത് കാര്യമാക്കുന്നേയില്ലെന്ന് ശരത് ബച്ചേഗൗഡ പറയുന്നു. എന്റെ ചിഹ്നം പ്രഷര്‍ കുക്കറാണ്. സ്ത്രീകളും കുട്ടികളും അത് എളുപ്പത്തില്‍ തിരിച്ചറിയുമെന്നും ശരത് പറഞ്ഞു. തന്റെ മണ്ഡലത്തില്‍ നിന്ന് ഒരു ക്രിമിനലിനെയാണ് ബിജെപി നിര്‍ത്തുന്നതെന്ന് വിജയനഗര സ്ഥാനാര്‍ത്ഥി കവിരാജ് പറയുന്നു. ഞാനൊരു ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. ഉറപ്പായും ഇവിടെ വിജയിക്കും. അതിന് ശേഷം ബിജെപിക്കൊപ്പം തന്നെ ചേരുമെന്നും കവിരാജ് പറഞ്ഞു.

രണ്ട് പേര്‍ പിന്‍മാറി

രണ്ട് പേര്‍ പിന്‍മാറി

രണ്ട് വിമതര്‍ പിന്‍മാറിയത് ബിജെപിക്ക് വലിയ ആശ്വാസമാണ്. ഹിരേക്കരൂര്‍ സ്ഥാനാര്‍ത്തി ശിവലിംഗ ശിവാചാര്യ സ്വാമി, അത്താനി സ്ഥാനാര്‍ത്ഥി ഗുരു ദശ്യാല്‍ എന്നിവരാണ് പിന്‍മാറിയത്. ജെഡിഎസ്സ് ടിക്കറ്റില്‍ ഇവര്‍ മത്സരിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. അതേസമയം ജെഡിഎസ്സ് ശരത് ബച്ചേഗൗഡയെ പിന്തുണയ്ക്കും. എംടിബി നാഗരാജിനെ പരാജയപ്പെടുത്താല്‍ കോണ്‍ഗ്രസും ജെഡിഎസ്സും വിമതനൊപ്പം കൈകോര്‍ത്തെന്നാണ് സൂചന.

ഡിസംബര്‍ അഞ്ചിന് ശേഷം...

ഡിസംബര്‍ അഞ്ചിന് ശേഷം...

കോണ്‍ഗ്രസ് യെഡിയൂരപ്പയെ വീഴ്ത്താന്‍ അണിയറയില്‍ വമ്പന്‍ നീക്കങ്ങള്‍ ഒരുക്കുന്നുണ്ട്. വൊക്കലിഗ, കുറുബ വിഭാഗത്തില്‍പ്പെട്ടവരുടെ പിന്തുണ കോണ്‍ഗ്രസ് ഉറപ്പിച്ചിരിക്കുകയാണ്. ഡിസംബര്‍ അഞ്ചിന് ശേഷം സംസ്ഥാന പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടാവുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. അതേസമയം നവംബര്‍ 24ന് ശേഷം ഡികെ ശിവകുമാര്‍ സംസ്ഥാന വ്യാപകമായി പ്രചാരണത്തിനിറങ്ങും. ഇക്കാര്യവും ഗുണ്ടുറാവു വ്യക്തമാക്കി.

പ്രചാരണം ദുര്‍ബലം

പ്രചാരണം ദുര്‍ബലം

യെഡിയൂരപ്പ ഇറങ്ങിയിട്ടും ബിജെപിയുടെ പ്രചാരണം ദുര്‍ബലമാണ്. പ്രമുഖ വിഭാഗങ്ങള്‍ ബിജെപിയുമായി അകലം പാലിക്കുകയാണ്. ലിംഗായത്തുകള്‍ മാത്രമാണ് ബിജെപിയുമായി അടുത്ത് നില്‍ക്കുന്നത്. അതേസമയം ബിജെപി എംഎല്‍എമാരെ ചാക്കിട്ട് പിടിച്ചത് സംസ്ഥാനത്ത് നെഗറ്റീവായി ബാധിച്ചിരിക്കുകയാണ്. അതേസമയം കോണ്‍ഗ്രസില്‍ സിദ്ധരാമയ്യക്കെതിരെ ഉയര്‍ന്ന് വരുന്ന പ്രതിഷേധങ്ങള്‍ കോണ്‍ഗ്രസിനും വലിയ വെല്ലുവിളിയാണ്.

ജെഡിഎസ് ഇല്ല

ജെഡിഎസ് ഇല്ല

കോണ്‍ഗ്രസുമായി യാതൊരു സഖ്യവും ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജെഡിഎസ് നേതാവ് ദേവഗൗഡ. ഇതോടെ നിലനില്‍പ്പിനായി പോരാടേണ്ട അവസ്ഥയിലാണ് ജെഡിഎസ്. ഇതിനിടെ സിദ്ധരാമയ്യ കുഴിച്ച കുഴിയില്‍ യെഡിയൂരപ്പ ശരിക്കും വീണിരിക്കുകയാണ്. നിയമമന്ത്രി കുറുബ വിഭാഗത്തോട് നടത്തിയ വെല്ലുവിളിയില്‍ പ്രതിരോധത്തിലായിരിക്കുകയാണ് യെഡിയൂരപ്പ. ഇതിനിടെ കുറുബ വിഭാഗം മന്ത്രി മധുസ്വാമിക്കെതിരെയുള്ള പ്രക്ഷോഭം അവസാനിപ്പിച്ചിരിക്കുകയാണ്. അതാണ് യെഡ്ഡിക്ക് ശരിക്കും ആശ്വാസം നല്‍കുന്നത്. അതേസമയം ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാലും ഗോഖക്കില്‍ രമേശ് ജാര്‍ക്കിഹോളി പരാജയപ്പെട്ടാലും സര്‍ക്കാര്‍ താഴെ വീഴും.

 എന്‍സിപി അധ്യക്ഷനെ കാണാന്‍ ഓടിയെത്തി ആദിത്യയും ഉദ്ധവും, ആദിത്യ വിഭ്യാഭ്യാസ മന്ത്രിയാവും!! എന്‍സിപി അധ്യക്ഷനെ കാണാന്‍ ഓടിയെത്തി ആദിത്യയും ഉദ്ധവും, ആദിത്യ വിഭ്യാഭ്യാസ മന്ത്രിയാവും!!

English summary
bjp led by yediyurappa faced rebel threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X