കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂരിൽ ബിജെപിക്ക് അഗ്നി പരീക്ഷ, വിശ്വാസ വോട്ടെടുപ്പിന് ബിരേൻ സിംഗ് സർക്കാർ, എംഎൽഎമാർക്ക് വിപ്പ്

Google Oneindia Malayalam News

ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി നയിക്കുന്ന സര്‍ക്കാരിന് നിര്‍ണായക ദിനം. എന്‍ ബിരേന്‍ സര്‍ക്കാരിന് എതിരെയുളള കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. സംസ്ഥാനത്ത് ബിജെപി സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുക വിശ്വാസ വോട്ടെടുപ്പിന്റെ ഫലമായിരിക്കും. ബിജെപിക്ക് സംസ്ഥാനത്ത് 18 എംഎല്‍എമാരാണുളളത്. കോണ്‍ഗ്രസിന് 24 എംഎല്‍എമാരും. ഇരുപാര്‍ട്ടികളും തങ്ങളുടെ എംഎല്‍എമാര്‍ക്ക് നിയമസഭയില്‍ ഹാജരാകാനുളള വിപ്പ് നല്‍കിയിട്ടുണ്ട്. വിശദാംശങ്ങളിങ്ങനെ..

ബിജെപി സഖ്യത്തിന് 29 പേരുടെ പിന്തുണ

ബിജെപി സഖ്യത്തിന് 29 പേരുടെ പിന്തുണ

മണിപ്പൂര്‍ നിയമസഭയില്‍ 60 അംഗങ്ങളാണ് ഉളളത്. എന്നാല്‍ മൂന്ന് എംഎല്‍എമാര്‍ രാജി വെയ്ക്കുകയും നാല് എംഎല്‍എമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കുകയും ചെയ്തതോടെ നിയമസഭയിലെ അംഗബലം 53 ആയി കുറഞ്ഞിരിക്കുകയാണ്. എന്‍പിപി അടക്കമുളള ചെറുകക്ഷികളുമായി ചേര്‍ന്നാണ് ബിജെപി സര്‍ക്കാര്‍ മണിപ്പൂര്‍ ഭരിക്കുന്നത്. ബിജെപി സഖ്യത്തിന് 29 അംഗങ്ങളുടെ പിന്തുണയുണ്ട്.

വിജയിക്കുമെന്ന് ബിജെപി

വിജയിക്കുമെന്ന് ബിജെപി

സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുമെന്നും 30 കൂടുതല്‍ എംഎല്‍എമാരുടെ വോട്ട് ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ എസ് ടികേന്ദ്ര സിംഗ് പറഞ്ഞു. ജൂലൈ 28നാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. കോണ്‍ഗ്രസ് എംഎല്‍എ കൈഷാം മേഘചന്ദ്ര സിംഗ് ആണ് നോട്ടീസ് നല്‍കിയത്.

പിന്തുണ പിൻവലിച്ചു

പിന്തുണ പിൻവലിച്ചു

ജൂണ്‍ 17ന് ആറ് എംഎല്‍എമാര്‍ ബിരേന്‍ സിംഗ് സര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ചതോടെയാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. ഇക്കൂട്ടത്തില്‍ മൂന്ന് ബിജെപി എംഎല്‍എമാരും ഉണ്ട്. ബിജെപിയില്‍ നിന്ന് രാജി വെച്ച് മൂന്ന് പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇത് കൂടാതെ എന്‍പിപി, തൃണമൂല്‍ എഎല്‍എമാരും സര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ചു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നാല് എംഎല്‍മാരും ഒരു തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയും ഒരു സ്വതന്ത്ര എംഎല്‍എയും ബിജെപി സര്‍ക്കാരിനുളള പിന്തുണ പിന്‍വലിക്കുകയും കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹം അറിയിക്കുകയും ചെയ്തു.

Recommended Video

cmsvideo
Ayodhya Verdict Was Right ? | Oneindia Malayalam
വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ്

വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ്

പിന്നീട് ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ട് നടത്തിയ ചര്‍ച്ചകളുടെ ഫലമായി എന്‍പിപി സര്‍ക്കാര്‍ പക്ഷത്തേക്ക് തന്നെ തിരികെയെത്തി. മൂന്ന് വര്‍ഷം മുന്‍പ് നടന്ന മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാർട്ടിക്കും ഭൂരിപക്ഷം ഇല്ലായിരുന്നു. 60 അംഗ മണിപ്പൂര്‍ നിയമസഭയില്‍ ബിജെപി സഖ്യത്തിന് 25 സീറ്റുകള്‍ ലഭിച്ചു. നാഗാ പീപ്പിള്‍ ഫ്രണ്ടുമായി ചേര്‍ന്നായിരുന്നു ബിജെപി മത്സരിച്ചത്. ബിജെപിക്ക് ലഭിച്ചത് 21 സീറ്റുകള്‍. 28 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ആണ് ഒറ്റക്കക്ഷിയായത്.

കോൺഗ്രസിൽ നിന്ന് 7 പേർ

കോൺഗ്രസിൽ നിന്ന് 7 പേർ

എന്നാല്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നാല് എംഎല്‍മാരുടേയും തൃണമൂല്‍ കോണ്‍ഗ്രസ്, ലോക് ജന്‍ ശക്തി പാര്‍ട്ടി എന്നിവയുടെ ഓരോ എംഎല്‍എമാരുടേയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെ ബീരേന്‍ സംസ്ഥാനത്ത് സിംഗ് സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചു. മാത്രമല്ല കോണ്‍ഗ്രസില്‍ നിന്നും 7 എംഎല്‍എമാരെയും ബിജെപി സ്വന്തം പാളയത്തില്‍ എത്തിക്കുകയുണ്ടായി.

സെക്യുലര്‍ പ്രോഗ്രസീവ് ഫ്രണ്ട്

സെക്യുലര്‍ പ്രോഗ്രസീവ് ഫ്രണ്ട്

മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷമാണ് എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. തങ്ങള്‍ക്കൊപ്പമുളള എംഎല്‍എമാരെ ചേര്‍ത്ത് സെക്യുലര്‍ പ്രോഗ്രസീവ് ഫ്രണ്ട് എന്ന പേരില്‍ മുന്നണി രൂപീകരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. സര്‍ക്കാരുണ്ടാക്കാന്‍ തങ്ങളെ ക്ഷണിക്കണം എന്നാണ് കോൺഗ്രസ് സഖ്യം നേരത്തെ ഗവർണറോട് ആവശ്യപ്പെട്ടത്. 26 എംഎല്‍എമാരുടെ പിന്തുണയാണ് എസ്പിഎഫ് അവകാശപ്പെടുന്നത്.

രാഹുൽ ഗാന്ധിയുടെ വീട്ടിലെത്തി സച്ചിൻ പൈലറ്റ്, ഒപ്പം പ്രിയങ്കയും! വിമതർക്ക് തിരികെ വരാൻ കണ്ടീഷൻ!രാഹുൽ ഗാന്ധിയുടെ വീട്ടിലെത്തി സച്ചിൻ പൈലറ്റ്, ഒപ്പം പ്രിയങ്കയും! വിമതർക്ക് തിരികെ വരാൻ കണ്ടീഷൻ!

English summary
BJP-led government in Manipur to face trust vote in Assembly today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X