കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് 252 സീറ്റ് കിട്ടുമെന്ന് ന്യൂസ് 18 സര്‍വേ... എന്‍ഡിഎ 312 സീറ്റുമായി അധികാരത്തിലെത്തും!!

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ വമ്പന്‍ ഭൂരിപക്ഷത്തോടെ തന്നെ അധികാരത്തിലെത്തുമെന്ന് ന്യൂസ് 18 ഐപിഎസ്ഒഎസ് സര്‍വേ. ബിജെപിക്ക് മുന്‍തൂക്കമുണ്ടെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. ബിജെപി 242 മുതല്‍ 252 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. എന്‍ഡിഎ 292 മുതല്‍ 312 സീറ്റ് വരെയാണ് നേടുക. 50 മുതല്‍ 60 സീറ്റ് വരെ എന്‍ഡിഎ കക്ഷികള്‍ നേടുക.

1

അതേസമയം കോണ്‍ഗ്രസിന് കാര്യമായ നേട്ടമുണ്ടാകില്ലെന്നാണ് പ്രവചനം. കോണ്‍ഗ്രസിന്റെ സീറ്റ് ഇനിയും കുറയുമെന്നാണ് പ്രവചനം. ഇത് ആദ്യ ആറ് ഘട്ടത്തിലെ വോട്ടെടുപ്പ് പ്രകാരമാണിത്. കോണ്‍ഗ്രസ് 32 മുതല്‍ 37 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. 2014ല്‍ കോണ്‍ഗ്രസിന് 44 സീറ്റ് ലഭിച്ചിരുന്നു. അതേസമയം യുപിഎയിലെ മറ്റ് പാര്‍ട്ടികള്‍ 30 മുതല്‍ 35 സീറ്റ് വരെ ലഭിക്കും. യുപിഎയ്ക്ക് മൊത്തം 62 മുതല്‍ 72 വരെ സീറ്റ് ലഭിക്കും.

അതേസമയം ഉത്തര്‍പ്രദേശില്‍ എന്‍ഡിഎ വിജയം ആവര്‍ത്തിക്കുമെന്ന് ന്യൂസ് 18 സര്‍വേ പറയുന്നു. 50 മുതല്‍ 54 സീറ്റ് വരെയാണ് പ്രവചനം. തിരഞ്ഞെടുപ്പ് നടന്ന 67 സീറ്റിലെ കണക്കാണിത്. മഹാസഖ്യത്തിന് 11 മുതല്‍ 15 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം. മഹാസഖ്യത്തിന് വേണ്ടത്ര മുന്നേറ്റം ഉണ്ടാവില്ലെന്ന് സര്‍വേ പറയുന്നു. യുപിഎയ്ക്ക് രണ്ട് സീറ്റും പ്രവചിക്കുന്നുണ്ട്.

English summary
bjp led nad gets majority predicts news 18 ipsos survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X