കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ജനപ്രീതിയിൽ ഒരു കുറവുമില്ല, ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാലും എൻഡിഎയ്ക്ക് 309 സീറ്റ് കിട്ടും

Google Oneindia Malayalam News

Recommended Video

cmsvideo
ജനപ്രീതിയിൽ മോദി തന്നെ മുന്നിൽ, NDAക്ക് 309 സീറ്റുകൾ കിട്ടുമെന്ന് പ്രവചനം| Oneindia Malayalam

ദില്ലി: അച്ഛാ ദിന്‍ വരാനായി ഇനിയും കാത്തിരിക്കേണ്ടി വന്നേക്കാം എന്നാല്‍ തന്‍റെ ജനപ്രീതിയില്‍ ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇപ്പോള്‍ ഒരു ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിയാല്‍ എന്‍ഡിഎ മുന്നണി 293 മുതല്‍ 309 വരെ സീറ്റുകള്‍ വരെ നേടുമെന്ന സര്‍വ്വേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ലോക്നിധി-സിഎസ്ഡിഎസ് നടത്തിയ സര്‍വ്വേയില്‍ 34 ശതമാനം വരെ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നും വ്യക്തമാക്കുന്നു.

ജി എസ് ടി നടപ്പാക്കിയതും ഭാവിയില്‍ ഗുണം ചെയ്യുമെന്ന പ്രചാരണവും മോദിക്ക് ഗുണകരമായിട്ടുണ്ട്. മെയ്ക്ക് ഇന്‍ ഇന്ത്യ പ്രഖ്യാപനം ലോകത്തിന്‍റെ മുന്നില്‍ ഇന്ത്യയുടെ മുഖം ഉയര്‍ത്താനും വിദേശ നിക്ഷേപങ്ങള്‍ വലിയ തോതില്‍ ഇന്ത്യയിലേക്ക് കൊണ്ടു വരാന്‍ ആയെന്നും ബിജെപിയും കേന്ദ്ര സര്‍ക്കാരും അവകാശപ്പെടുന്നു.നോട്ടു നിരോധനം ഏര്‍പ്പെടുത്തിയത് രാജ്യത്തെ കള്ളപ്പണക്കാരെ കുടുക്കാന്‍ ആയെന്നതും മോദിയുടെ നേട്ടങ്ങളായി പ്രചരിപ്പിച്ചത് ജനപ്രീതി ഉയര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നത് സമ്മതിക്കാതെ വയ്യ.

രാഹുലും നേടും

രാഹുലും നേടും

രാഹുല്‍ ഗാന്ധി കോ​ണ്‍ഗ്രസിന്‍റെ ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് വന്ന സാഹചര്യത്തില്‍ കോ​ണ്‍ഗ്രസും മികച്ച നേട്ടം കൊയ്യുമെന്ന് സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 127 സീറ്റുകളാണ് കോ​ണ്‍ഗ്രസ് നേടിയിരുന്നതെങ്കില്‍ രാഹുലിന്‍റെ അമരത്വത്തില്‍ ഇത്തവണ 272 സീറ്റുകള്‍ കിട്ടുമെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.

താമര വിരിഞ്ഞു പക്ഷെ പുഷ്ടിപ്പെട്ടില്ല

താമര വിരിഞ്ഞു പക്ഷെ പുഷ്ടിപ്പെട്ടില്ല

തെരഞ്ഞെടുപ്പില്‍ മോദി പ്രഭാവം കുറഞ്ഞില്ലെന്നും താമരവിരിയുമൊന്നുമൊക്കെ സര്‍വ്വേ വരുന്നുണ്ടെങ്കിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയം ആവര്‍ത്തിക്കാന്‍ ബിജെപിക്ക് കഴിയില്ലെന്ന് തന്നെയാണ് സര്‍വ്വേ വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണ എന്‍ഡിഎ മുന്നണിക്ക് 336 സീറ്റുകളാണ് ലഭിച്ചത്. അതേസമയം ഇത്തവണ അത് 309 ആയി കുറയുമെന്നും സര്‍വ്വേ സൂചിപ്പിക്കുന്നു. 282 സീറ്റുകളാണ് ബിജെപി ഒറ്റയ്ക്ക് നേടിയത്. ടുഡേ മൂഡ് ഓഫ് ദി നേഷന്‍ നടത്തിയ സര്‍വ്വേയില്‍ 258 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് പ്രവചിക്കുന്നത്.

കോ​ണ്‍ഗ്രസിന് പ്രതീക്ഷ

കോ​ണ്‍ഗ്രസിന് പ്രതീക്ഷ

ടുഡേ മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വേയില്‍ 202 സീറ്റുകള്‍ നേടി 38 ശതമാനം വോട്ടുകള്‍ കോ​ണ്‍ഗ്രസിന് നേടാന്‍ കഴിയുമെന്ന് വ്യക്തമാക്കുന്നു. എന്‍ഡിഎയുടെ തട്ടകം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണെങ്കില്‍ കോ​ണ്‍ഗ്രസിന്‍റെ സമാധാനവും പ്രതീക്ഷയും വടക്കേഇന്ത്യയാണ്. അതേസമയം കിഴക്കേ ഇന്ത്യയിലും ബിജെപിക്ക് മുന്‍തൂക്കം കല്‍പ്പിക്കുന്നുണ്ട്.

അടുത്ത പ്രധാനമന്ത്രി പ്രിയങ്ക ഗാന്ധി

അടുത്ത പ്രധാനമന്ത്രി പ്രിയങ്ക ഗാന്ധി

കോ​ണ്‍ഗ്രസിന്‍റെ തലപ്പത്തേക്ക് രാഹുല്‍ ഗാന്ധി എത്തിയെങ്കിലും പ്രിയങ്ക ഗാന്ധി രാജ്യം ഭരിക്കണം ​എന്ന് ആവശ്യപ്പെടുന്നവരാണ് കൂടുതല്‍. നാല് ശതമാനം പേരാണ് ഈ ആഗ്രഹം മുന്നോട്ട് വെച്ചത്.അതേസമയം 3 ശതമാനം ജനപ്രീതി നേടി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് മൂന്നാം സ്ഥാനത്ത്.

English summary
The BJP-led National Democratic Alliance will come back to power with 293-309 seats if snap Lok Sabha polls are held, a survey has claimed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X