കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് എട്ടിന്റെ പണി; ഇടഞ്ഞ് തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കൾ!പാലം വലിക്കും,ചൗഹാന് നെഞ്ചിടിപ്പ്

Google Oneindia Malayalam News

ദില്ലി; വരാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കൊണ്ടായിരുന്നു മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭ വികസിച്ചത്. എന്നാൽ നടപടി ബിജെപിക്കുള്ളിൽ വലിയ പൊട്ടിത്തെറിക്കാണഅ വഴിവെച്ചിരിക്കുന്നത്. കോൺഗ്രസിൽ നിന്നും സിന്ധ്യയ്ക്കൊപ്പം കൂറുമാറിയെത്തിയവരെ കൂടുതലായി പരിഗണിച്ചതാണ് ബിജെപിയിൽ ഭിന്നത രൂക്ഷമാക്കിയിരിക്കുന്നത്. മുതിർന്ന നേതാക്കൾ പാർട്ടിക്കെതിരെ പ്രതിഷേധം ഉയർത്തുകയാണ്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ബിജെപിക്ക് കടുത്ത വെല്ലുവിളിയാകുമെന്ന കാര്യം ഇതോടെ വ്യക്തമായി. ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ

Recommended Video

cmsvideo
Shivraj Chauhan Govt Leaning Heavily on Scindia | Oneindia Malayalam
 ബിജെപി പ്രതിസന്ധിയിൽ

ബിജെപി പ്രതിസന്ധിയിൽ

കോൺഗ്രസിൽ നിന്നും ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം 22 എംഎൽഎമാരേയും രാജിവെപ്പിച്ചാണ് മധ്യപ്രദേശിൽ ബിജെപി അധികാരം നേടിയത്. ഭരണം നിലനിർത്തണമെങ്കിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലും വൻ വിജയം പാർട്ടിക്ക് നേടേണ്ടതുണ്ട്. ഉപതിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭ വികസിപ്പിച്ചത്.

കൂറുമായെത്തിവർക്ക് പരിഗണന

കൂറുമായെത്തിവർക്ക് പരിഗണന

28 പേരാണ് പുതിയ മന്ത്രിസഭയിൽ ഇടംപിടിച്ചത്. ഇതിലാകട്ടെ 12 പേരും കൂറുമാറിയെത്തിവരാണ്. കേന്ദ്ര നേതൃത്വമാണ് മന്ത്രിസഭ വികസനത്തിൽ ഇടപെട്ടത്. തന്റെ വിശ്വസ്തരായവരെ പോലും ചൗഹാന് ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ല. എന്നാൽ സ്ഥാന മോഹികളായ ബിജെപി നേതാക്കൾ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

 ഉപതിരഞ്ഞെടുപ്പ് ചുമതല

ഉപതിരഞ്ഞെടുപ്പ് ചുമതല

തഴയപ്പെട്ടവരിൽ പകുതി പേരും ഉപതിരഞ്ഞെടുപ്പ് ചുമതല ഉള്ളവരാണെന്നതാണ് ബിജെപി നേതൃത്വത്തിന്റെ നെഞ്ചിടിപ്പ് ഉയർത്തുന്നത്. സൻവേർ മണ്ഡലത്തിൽ നിന്നുള്ള ബിജെപി നേതാവായ രമേശ് മണ്ഡോളയുടെ അനുയായികൾ പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിൽക്കുമെന്നാണ് ഇവർ മുഴക്കിയ ഭീീഷണി.

 അതൃപ്തിയിൽ നേതാക്കൾ

അതൃപ്തിയിൽ നേതാക്കൾ

മുൻ എംഎൽഎയായ ജിതു ജിതാരിയും മെൻഡോളയെ ഒഴിവാക്കിയ നടപടിക്കെതിരെ രംഗത്തെത്തി. ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഇത് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് ജിതാരിയ ചൂണ്ടിക്കാട്ടി. കോൺഗ്രസും ബിജെപിയും തമ്മിൽ ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് സാൻവേർ. സിന്ധ്യയുടെ അനുയായിയായ തുൾസി സിലാവത്തിന്റെ മണ്ഡലമാണിത്.

 തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി

തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി

ഇത്തവണയും സിലാവത്ത് തന്നെയാണ് ഇവിടെ മത്സരിക്കുന്നത്. ഇവിടെ കോൺഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപി വിട്ട് കോൺഗ്രിൽ എത്തിയ മുൻ എംപി പ്രേംചന്ദ ഗുഡ്ഡുവിനെ ഇവിടെ മത്സരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇവിടെ ബിജെപി സ്ഥാനാർത്ഥിക്കെതിരെ പാർട്ടി പ്രവർത്തകർ തന്നെ പാലം വലിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 അതൃപ്തി പരസ്യമാക്കി

അതൃപ്തി പരസ്യമാക്കി

അംബ മണ്ഡലത്തിലിന്റെ ചുമതലുള്ള മുന്ന സിംഗ് ബദുരിയ,പൊഹ്രി മണ്ഡലത്തിൽ നിന്നുള്ള ശർതേന്തപ തിവാരിയ എന്നീ നേതാക്കളും അവരുടെ അനുയായികളും അതൃപ്തി പര്യസമാക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിൽ പാർട്ടിയുമായി സഹകരിക്കില്ലെന്ന വെല്ലുവിളിയാണ് പ്രവർത്തകരും നേതാക്കളും ഉയർത്തുന്നത്.

 കടുത്ത പ്രതിസന്ധിയിൽ

കടുത്ത പ്രതിസന്ധിയിൽ

ഇതോടെ ബിജെപി നേതൃത്വം കടുത്ത പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. പ്രതിഷേധിക്കുന്നവരെ ഉപതിരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് മാറ്റാൻ നിലവിൽ സാധിച്ചേക്കില്ല. ഇവരെ മാറ്റിയാൽ അത് കൂടുതൽ തിരിച്ചടി നൽകും. നിലനിർത്തിയാൽ ഉപതിരഞ്ഞെടപ്പിലെ പ്രവർത്തനങ്ങൾ അവതാളത്തിലാവും.

 രാഷ്ട്രീയ ഭാവി

രാഷ്ട്രീയ ഭാവി

അതേസമയം സിന്ധ്യയോട് കടുത്ത വിരോധമുള്ള നേതാക്കളിൽ പലരും ബിജെപിയിൽ ഉണ്ട്. സിന്ധ്യ ബിജെപിയിൽ ശക്തനായാൽ അത് തങ്ങളുടെ രാഷ്ട്രീയ ഭാവിയ്ക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തലിലാണ് നേതാക്കൾ. ചൗഹൗനെ ദേശീയ നേതൃത്വം ഉടൻ ഒതുക്കുമെന്നും നേതാക്കൾ കണക്കാക്കുന്നു.

 ചൗഹാനെ തഴയും

ചൗഹാനെ തഴയും

മോദി-ഷാ കൂട്ടുകെട്ടിനോട് താത്പര്യം പുലർത്താത്ത നേതാവായിരുന്നു മുൻപ് ശിവരാജ് സിംഗ് ചൗഹാൻ. അതുകൊണ്ട് തന്നെ കോൺഗ്രസിനെ താഴെയിറക്കി ബിജെപി സംസ്ഥാന അധികാരം നേടിയപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചൗഹാനെ പരിഗണിച്ചിരുന്നില്ല. എന്നാൽ ചൗഹാന്റെ ജനപിന്തുണ കൂടി കണക്കിലെടുത്ത് മുഖ്യനാക്കാൻ ദേശീയ നേതൃത്വം നിർബന്ധിതരാകുകയായിരന്നു.

 മോദി-ഷാ കൂട്ടുകെട്ട്

മോദി-ഷാ കൂട്ടുകെട്ട്

ജ്യോതിരാദിത്യ സിന്ധ്യയുടെ ആവശ്യങ്ങളെല്ലാം കേന്ദ്ര നേതൃത്വം ഇടപെട്ട് നടപ്പിലാക്കിയതോടെ സിന്ധ്യയെ പാർട്ടിയിൽ വളർത്തി ചൗഹാനെ തഴയാനാകുമെന്ന വിലയിരുത്തലാണ് ഉള്ളത്. അതേസമയം ഉപതിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളുടെ അടിസ്ഥാനത്തിലാകും സിന്ധ്യയുടെ പാർട്ടിയിലെ രാഷ്ട്രീയ ഭാവി എന്നും നേതാക്കൾ കരുതുന്നു.

 കോൺഗ്രസിലേക്ക്

കോൺഗ്രസിലേക്ക്

അതിനാൽ ഉപതിരഞ്ഞെടുപ്പിൽ സിന്ധ്യയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തിലാകും നേതാക്കളിൽ പലരും പ്രവർത്തിച്ചേക്കുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ചില നേതാക്കൾ പാർട്ടിയൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നേക്കുമെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

മഞ്ഞുരുകുന്നു? ജോസ് കെ മാണി വിഷയത്തിൽ ഇടപെട്ട് രാഹുൽ ഗാന്ധി!! പ്രത്യേക പാക്കേജ്?മഞ്ഞുരുകുന്നു? ജോസ് കെ മാണി വിഷയത്തിൽ ഇടപെട്ട് രാഹുൽ ഗാന്ധി!! പ്രത്യേക പാക്കേജ്?

 'പൊരിച്ച മീൻ കഷണങ്ങൾ കിട്ടാതാവുമ്പോൾ മാത്രമല്ല നീതി ഇല്ലാതാവുന്നത്';ഡബ്ല്യുസിസിക്കെതിരെ ഹരീഷ് പേരടി 'പൊരിച്ച മീൻ കഷണങ്ങൾ കിട്ടാതാവുമ്പോൾ മാത്രമല്ല നീതി ഇല്ലാതാവുന്നത്';ഡബ്ല്യുസിസിക്കെതിരെ ഹരീഷ് പേരടി

ജനിച്ചതും വളർന്നതും അബുദാബിയിൽ! ഇംഗ്ലീഷും അറബിയും അനായാസം വഴങ്ങും, ആരാണ് സ്വപ്ന സുരേഷ്?ജനിച്ചതും വളർന്നതും അബുദാബിയിൽ! ഇംഗ്ലീഷും അറബിയും അനായാസം വഴങ്ങും, ആരാണ് സ്വപ്ന സുരേഷ്?

English summary
BJP ledaers are upset over not getting ministerial birth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X