കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ അവിശ്വാസ പ്രമേയവുമായി ബിജെപി; കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വീഴുമോ?

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് വിവരം. ഈ മാസം 12നാണ് നിയമസഭയുടെ മഴക്കാല സമ്മേളനം ആരംഭിക്കുക. ഈ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് ബിജെപി ആേേലാചിക്കുന്നത്.

05

ഭരണപക്ഷത്തെ 11 എംഎല്‍എമാര്‍ രാജിവെക്കാന്‍ സ്പീക്കറെ കാണാനെത്തിയെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ എട്ട് എംഎല്‍എമാരും ജെഡിഎസ്സിന്റെ മൂന്ന് പേരും രാജിവെക്കാന്‍ തീരുമാനിച്ചുവെന്നാണ് സൂചന. ഇവര്‍ കൂട്ടത്തോടെ സ്പീക്കറെ കാണാനെത്തി. എന്നാല്‍ സ്പീക്കര്‍ ഇവരെ കാണാന്‍ കൂട്ടാക്കിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നേരത്തെ അനുമതി വാങ്ങാത്തതിനാലാണ് സ്പീക്കര്‍ കാണാതിരുന്നതെന്നാണ് വിവരം. എന്നാല്‍ 11 പേര്‍ സ്പീക്കറുടെ ഓഫീസ് സെക്രട്ടറി രാജികത്ത് നല്‍കി തിരിച്ചുപോയി. ഇക്കാര്യം സ്പീക്കര്‍ സ്ഥിരീകരിക്കുകയും ചെയ്തു.

തുടര്‍ന്ന് വിമത എംഎല്‍എമാര്‍ ഗവര്‍ണറെ കാണുന്നതിന് രാജ്ഭവനിലെത്തി. വിമതരുമായി ബന്ധപ്പെടാന്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവുവും മന്ത്രി ഡികെ ശിവകുമാറും ശ്രമം നടത്തി. ആരും രാജിവെക്കില്ലെന്നാണ് ഡികെ ശിവകുമാര്‍ പ്രതികരിച്ചത്.

പ്രായം കൂടിയവര്‍ കോണ്‍ഗ്രസ് അധ്യക്ഷനാകേണ്ട!! രാഹുലിന് പകരം വേണ്ടത് യുവരക്തം, അമരീന്ദര്‍ നിലപാട്പ്രായം കൂടിയവര്‍ കോണ്‍ഗ്രസ് അധ്യക്ഷനാകേണ്ട!! രാഹുലിന് പകരം വേണ്ടത് യുവരക്തം, അമരീന്ദര്‍ നിലപാട്

Recommended Video

cmsvideo
കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ BJPയുടെ നാണംകെട്ട കളി | News Of The Day | Oneindia Malayalam

കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിന് സ്പീക്കര്‍ ഉള്‍പ്പെടെ 120 എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. കോണ്‍ഗ്രസിന് 80 എംല്‍എമാരും ജെഡിഎസ്സിന് 37 എംഎല്‍എമാരുമുണ്ട്. ബിഎസ്പി എംഎല്‍എയുടെ പിന്തുണയും ഭരണകക്ഷിക്കാണ്. രണ്ടു സ്വതന്ത്രരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു. ബിജെപിക്ക് 105 എംഎല്‍എമാരുണ്ട്. ഭരിക്കാന്‍ വേണ്ടത് 113 അംഗങ്ങളുടെ പിന്തുണയാണ്.

English summary
BJP likely move no confidence motion when the Monsoon session begins on July 12
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X