Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ പുതിയ പ്രസിഡന്റ് യുപിയില്‍ നിന്ന്? പ്രഖ്യാപനം ഈ മാസം തന്നെ

ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ ഈ മാസം അവസാനം പ്രഖ്യാപിച്ചേക്കും എന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചാലുടന്‍ ബിജെപിയുടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയ ആരംഭിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. പ്രസിഡന്റിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുകയാണെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

ഈ പ്രക്രിയ മാര്‍ച്ച് 15-ന് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനം കാരണം വീണ്ടും കാലതാമസം നേരിട്ടുവെന്നും വൃത്തങ്ങള്‍ അറിയിച്ചു. 13 സംസ്ഥാനങ്ങളിലെ സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം അതത് സംസ്ഥാനത്തെ പ്രസിഡന്റുമാരുടെ പേരുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ കഴിഞ്ഞ ആഴ്ചയായിരുന്നു പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്.

BJP

അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍, യുപി, കര്‍ണാടക, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവയുള്‍പ്പെടെ ശേഷിക്കുന്ന മിക്ക സംസ്ഥാനങ്ങളിലെയും സംസ്ഥാന പ്രസിഡന്റുമാരുടെ പേരുകള്‍ പ്രഖ്യാപിക്കും. 19 സംസ്ഥാന പ്രസിഡന്റുമാരുടെ പേരുകള്‍ പ്രഖ്യാപിച്ച ശേഷം പാര്‍ട്ടിയുടെ അടുത്ത ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയ ആരംഭിക്കും. ബിജെപി പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പിന് 50 ശതമാനം സംസ്ഥാനങ്ങളിലും സംഘടനാ തിരഞ്ഞെടുപ്പ് അനിവാര്യമാണ്.

അതിനുമുമ്പ്, ബൂത്ത്, മണ്ഡല്‍, ജില്ലാ തലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തും. 2019 ല്‍ ആണ് പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റായി നിലവിലെ പ്രസിഡന്റായി ജെ പി നദ്ദ ചുമതലയേറ്റത്. 2020 ജനുവരിയില്‍ ബിജെപി ദേശീയ പ്രസിഡന്റായി അദ്ദേഹം ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ശേഷമാണ് നദ്ദ ദേശീയ അധ്യക്ഷ സ്ഥാനത്തെത്തുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് അദ്ദേഹത്തിന്റെ കാലാവധി 2024 ജൂണ്‍ വരെ നീട്ടിയിരുന്നു. രാജ്യസഭാ എംപിയായ നദ്ദ മൂന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായി ചുമതലയേറ്റെടുത്തിരുന്നു. ഇതോടെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ സാഹചര്യം ഉരുത്തിരിഞ്ഞത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി മൂലം ലോക്‌സസഭയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ട ബിജെപിക്ക് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.

ശരിയായ ജാതി സംയോജനം, ഭാഷാ തര്‍ക്കത്തിന്റെയും അതിര്‍ത്തി നിര്‍ണ്ണയത്തിന്റെയും പേരിലുള്ള വടക്ക്-തെക്ക് വ്യത്യാസം എന്നിവ പാര്‍ട്ടിക്ക് കൈകാര്യം ചെയ്യേണ്ടതുണ്ട്. ഉത്തര്‍പ്രദേശില്‍ പിന്തുണാ അടിത്തറ ശക്തിപ്പെടുത്താനുള്ള സമ്മര്‍ദ്ദവും ഉണ്ട്. പുതിയ പ്രസിഡന്റ് യുപിയില്‍ നിന്നായിരിക്കാനും സാധ്യതയുണ്ട്. ബിജെപിയുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവായ ആര്‍എസ്എസ് ഉള്‍പ്പെടെ എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവായിരിക്കും അധ്യക്ഷ സ്ഥാനത്തേക്ക് എത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+