കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടി; ഒരംഗം പോലും സഭയില്‍ എത്തില്ല, മുന്നില്‍ ഒരുവഴി മാത്രം

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാര്‍ അടുത്ത ജനവിധി തേടുക 2024ലാണ്. അന്ന് രാജ്യസഭയില്‍ ബിജെപിക്ക് ജാര്‍ഖണ്ഡില്‍ നിന്ന് ഒരു എംപി പോലുമുണ്ടാകില്ലെന്നാണ് പുതിയ വാര്‍ത്ത. ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. ജാര്‍ഖണ്ഡ് ഫലം സംസ്ഥാനത്ത് മാത്രമല്ല ബിജെപിക്ക് തിരിച്ചടിയാകുന്നത്.

രാജ്യസഭയില്‍ എണ്ണം കുറയുന്നത് മോദി സര്‍ക്കാരിന്റെ ഭാവി നീക്കങ്ങളെ ശരിക്കും ബാധിക്കും. ഭൂരിപക്ഷമില്ലെങ്കിലും നിര്‍ണായകമായ ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കിയെടുക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചുവെന്നത് വേറെ കാര്യം. ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് ഫലം നല്‍കിയ തിരിച്ചടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ബിജെപിക്ക് ഒരു വഴിയാണുള്ളത്...

 ബിജെപിക്ക് മുന്നിലുള്ള സാധ്യത

ബിജെപിക്ക് മുന്നിലുള്ള സാധ്യത

ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുടെ പിന്തുണയുണ്ടെങ്കില്‍ ബിജെപിക്ക് ജാര്‍ഖണ്ഡില്‍ നിന്ന് രാജ്യസഭയില്‍ അംഗങ്ങളുണ്ടാകും. പക്ഷേ, അവര്‍ പിന്തുണയ്ക്കുമോ എന്ന് വ്യക്തമല്ല. കാരണം, നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ മല്‍സരിച്ചവരാണ് ജെവിഎം.

 ഭൂരിപക്ഷമില്ലെങ്കിലും

ഭൂരിപക്ഷമില്ലെങ്കിലും

ബിജെപിയെ സംബന്ധിച്ചിടത്തോളം രാജ്യസഭയില്‍ ഭൂരിപക്ഷം നിര്‍ബന്ധമില്ല എന്നാണ് കഴിഞ്ഞകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. കാരണം, നിര്‍ണായകമായ ഒട്ടേറെ ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കാന്‍ മോദിസര്‍ക്കാരിന് സാധിച്ചിരുന്നു. കശ്മീര്‍, സിഎഎ, എന്‍ഐഎ, യുഎപിഎ, മുത്തലാഖ് തുടങ്ങിയ ബില്ലുകളെല്ലാം അടുത്തിടെ പാസാക്കിയതാണ്.

 ജാര്‍ഖണ്ഡിലെ രാജ്യസഭാ സീറ്റുകള്‍

ജാര്‍ഖണ്ഡിലെ രാജ്യസഭാ സീറ്റുകള്‍

ആറ് രാജ്യസഭാ എംപിമാരാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ളത്. ഇതില്‍ മൂന്ന് പേര്‍ ബിജെപി അംഗങ്ങളാണ്. കോണ്‍ഗ്രസിനും ആര്‍ജെഡിക്കും ഓരോ അംഗങ്ങളുമുണ്ട്. സ്വതന്ത്രനായ എംപി പരിമാള്‍ നത്വാനിയാണ് ആറാമന്‍. ഇദ്ദേഹം അറിയപ്പെട്ട വ്യവസായിയാണ്.

 നേരിട്ടുള്ള മല്‍സരം

നേരിട്ടുള്ള മല്‍സരം

2020, 2022, 2024 വര്‍ഷങ്ങളില്‍ ജാര്‍ഖണ്ഡ് നിയമസഭയില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കും. ഓരോ വര്‍ഷവും രണ്ടംഗങ്ങള്‍ വീതം തിരഞ്ഞെടുക്കും. ഇതില്‍ ബിജെപിയും ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യവും തമ്മിലാകും പ്രധാനമായും മല്‍സരം.

28 വോട്ടുകള്‍ ലഭിക്കണം

28 വോട്ടുകള്‍ ലഭിക്കണം

രാജ്യസഭയിലേക്കുള്ള എംഎല്‍എമാരെ നിയമസഭയിലെ ജനപ്രതിനിധികളാണ് തിരഞ്ഞെടുക്കാറ്. 81 അംഗ നിയമസഭയാണ് ജാര്‍ഖണ്ഡിലേത്. 28 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ രാജ്യസഭയിലേക്ക് ജയിക്കാം. എന്നാല്‍ ജാര്‍ഖണ്ഡില്‍ ബിജെപിക്കുള്ളത് 25 എംഎല്‍എമാരാണ്.

 ഒരംഗത്തെ പോലും...

ഒരംഗത്തെ പോലും...

ഒരംഗത്തെ പോലും രാജ്യസഭയിലേക്ക് അയക്കാന്‍ മതിയായ എംഎല്‍എമാര്‍ ജാര്‍ഖണ്ഡില്‍ ബിജെപിക്കില്ല. അതേസമയം, ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിന് 47 അംഗങ്ങളുടെ പിന്തുണയുണ്ട്. എന്നാല്‍ ബിജെപിക്ക് ജെവിഎമ്മിന്റെ പിന്തുണ ലഭിച്ചാല്‍ വിജയിക്കാം.

കടമ്പ ഇങ്ങനെയും

കടമ്പ ഇങ്ങനെയും

ജെവിഎമ്മിന് മൂന്ന് എംഎല്‍എമാരുണ്ട്. ബാക്കിയുള്ള ആറ് അംഗങ്ങള്‍ സ്വതന്ത്രരും ചെറു പാര്‍ട്ടികളിലുള്ളവരുമാണ്. ഇവരുടെ പിന്തുണ ഉറപ്പിച്ചാലും ഒരു പക്ഷേ ബിജെപിക്ക് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കാം. എന്നാല്‍ ഈ നീക്കങ്ങള്‍ വിജയിക്കണമെങ്കില്‍ ഒട്ടേറെ ചര്‍ച്ചകള്‍ വേണ്ടിവരും.

ശൂന്യമാക്കാന്‍ സാധ്യത

ശൂന്യമാക്കാന്‍ സാധ്യത

നിലവിലുള്ള മൂന്ന് രാജ്യസഭാ എംപിമാരെ നിലനിര്‍ത്താന്‍ ബിജെപിക്ക് ജെവിഎമ്മിന്റെ പിന്തുണ നിര്‍ണായകമാണ്. മറ്റു ആറ് എംഎല്‍എമാര്‍ മഹാസഖ്യവുമായി അടുപ്പം പുലര്‍ത്തുന്നവരാണ്. ജെവിഎം പിന്തുണ ലഭിച്ചില്ലെങ്കില്‍ 2024 ആകുമ്പോഴേക്കും ബിജെപിക്ക് ജാര്‍ഖണ്ഡില്‍ നിന്ന് ഒരംഗം പോലുമുണ്ടാകില്ല.

സ്വതന്ത്രരിലെ പ്രതീക്ഷ

സ്വതന്ത്രരിലെ പ്രതീക്ഷ

നിലവിലെ സാഹചര്യത്തില്‍ ജെവിഎം ബിജെപിയുമായി അടുപ്പം പുലര്‍ത്തുന്നില്ല. ഇത് തുടര്‍ന്നാല്‍ മഹാസഖ്യത്തിന് ആറ് രാജ്യസഭാ സീറ്റും ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്. ഈ പ്രതിസന്ധി മറികടക്കാന്‍ സ്വതന്ത്രരെ വരുതിയില്‍ നിര്‍ത്താന്‍ ബിജെപി ശ്രമിക്കും. ജംഷഡ്പൂര്‍ ഈസ്റ്റില്‍ നിന്ന് ജയിച്ച ബിജെപി വിമതനെ കൂടെ നിര്‍ത്താന്‍ നീക്കം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപിയുടെ ലക്ഷ്യം

ബിജെപിയുടെ ലക്ഷ്യം

2021ല്‍ രാജ്യസഭയില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അടുത്തിടെ നടന്ന ഹരിയാണ, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്ക് തിരിച്ചടി ലഭിച്ചതോടെ സാധ്യത മങ്ങുകയാണ്.

ബിഹാറും ബംഗാളും

ബിഹാറും ബംഗാളും

ഹരിയാണയില്‍ മികച്ച വിജയം നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്ന് സഖ്യം ചേര്‍ന്നാണ് സംസ്ഥാനത്തെ ഭരണം. മഹാരാഷ്ട്രയില്‍ ശിവസേനയുമായി ഉടക്കിയതിനെ തുടര്‍ന്ന് ഭരണം നഷ്ടമായി. ജാര്‍ഖണ്ഡിലും ഭരണം പോയി. ഇനി ബിഹാറിലും ബംഗാളിലുമാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുകള്‍.

യുപിയില്‍ ഭയപ്പെടുത്തുന്ന മൗനം!! മുസ്ലിം കുടുംബങ്ങള്‍ പലായനം ചെയ്യുന്നു, ഗ്രൗണ്ട് റിപ്പോര്‍ട്ട്യുപിയില്‍ ഭയപ്പെടുത്തുന്ന മൗനം!! മുസ്ലിം കുടുംബങ്ങള്‍ പലായനം ചെയ്യുന്നു, ഗ്രൗണ്ട് റിപ്പോര്‍ട്ട്

English summary
BJP Likely to lose all Rajya Sabha seats from Jharkhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X