കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഡില്‍ ബിജെപി അധികാരം നിലനിര്‍ത്തും... 50 സീറ്റ് നേടുമെന്ന് ഇന്ത്യാ ടിവി സര്‍വേ

Google Oneindia Malayalam News

റായ്പൂര്‍: മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന ബിജെപിക്ക് ആശ്വാസമേകി തിരഞ്ഞെടുപ്പ് സര്‍വേ. ഛത്തീസ്ഗഡില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്നാണ് ഇന്ത്യാ ടിവി-സിഎന്‍എക്‌സ് സര്‍വേയുടെ പ്രവചനം. അതേസമയം കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവും ഹൃദയഭേദകമായ സര്‍വേയാണിത്. സംസ്ഥാനത്ത് ഇത്തവണ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന രീതിയിലാണ് അവര്‍ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അജിത് ജോഗിയുടെ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുന്നത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാകും.

പക്ഷേ ഇവര്‍ രണ്ടുപേരും ഉണ്ടായിട്ടും ബിജെപിയുടെ വോട്ടുബാങ്കിന് ഒരു തിരിച്ചടിയും ഉണ്ടാക്കില്ലെന്നാണ് സര്‍വേ പ്രവചിക്കുന്നത്. നേരത്തെ കര്‍ണാടകയില്‍ കുമാരസ്വാമിയെ പോലെ ഛത്തീസ്ഗഡില്‍ അജിത് ജോഗി കിങ്‌മേക്കറാകുമെന്ന് പ്രവചനമുണ്ടായിരുന്നു. അതേസമയം ഡിസംബര്‍ 12, 20 ദിവസങ്ങളിലായി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി ബിജെപിക്ക് എല്ലാതരത്തിലും ആത്മവിശ്വാസമേകുന്നതാണ് സര്‍വേ ഫലങ്ങള്‍. പ്രചാരണം ശക്തമാക്കാനും ഇത് ബിജെപിയെ സഹായിക്കും.

ഭരണവിരുദ്ധ വികാരമില്ല

ഭരണവിരുദ്ധ വികാരമില്ല

15 വര്‍ഷമായി സംസ്ഥാന ഭരിക്കുന്നത് ബിജെപിയാണ്. എന്നാല്‍ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്ന് ഇന്ത്യ ടിവി പറയുന്നു. 50 സീറ്റ് നേടി ബിജെപി അധികാരത്തിലെത്തുമെന്ന് സര്‍വേയില്‍ പ്രവചിക്കുന്നത്. കോണ്‍ഗ്രസ് 30 സീറ്റുകള്‍ നേടുമെന്നും അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡ് ഒന്‍പത് സീറ്റുകള്‍ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. ബിഎസ്പിക്കൊപ്പം ചേര്‍ന്നിട്ടും അജിത് ജോഗി വലിയ നേട്ടമുണ്ടാക്കില്ലെന്ന് ഇതോടെ വ്യക്തമാകുന്നു.

സീറ്റ് വര്‍ധിക്കും

സീറ്റ് വര്‍ധിക്കും

മോദി തരംഗമുണ്ടായ 2013ല്‍ ബിജെപി 49 സീറ്റാണ് നേടിയത്. കോണ്‍ഗ്രസിന് 39 സീറ്റും ലഭിച്ചിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ ഒരു സീറ്റ് കൂടുതല്‍ ലഭിക്കുമെന്നും സര്‍വേ പറയുന്നു. അതേസമയം ബിജെപിയുടെ വോട്ടശതമാനത്തിലും വര്‍ധന ഉണ്ടാവും. 42.2 ശതമാനം വോട്ടുകളാണ് ബിജെപിക്ക് ലഭിക്കുക. കഴിഞ്ഞ തവണ ഇത് 41 ശതമാനമായിരുന്നു. കോണ്‍ഗ്രസിന് 37.21 ശതമാനം വോട്ട് ലഭിക്കും. കഴിഞ്ഞ തവണത്തേക്കാള്‍ മൂന്ന് ശതമാനം വോട്ടിന്റെ വര്‍ധനയാണ് കോണ്‍ഗ്രസിനുണ്ടാവുക. ബിഎസ്പി, അജിത് ജോഗി സഖ്യത്തിന് 6.38 ശതമാനം വോട്ടും ലഭിക്കും.

കിങ്‌മേക്കര്‍ രമണ്‍ സിംഗ്

കിങ്‌മേക്കര്‍ രമണ്‍ സിംഗ്

രമണ്‍ സിംഗ് സംസ്ഥാനത്തെ കിങ്‌മേക്കറാവുമെന്നാണ് സര്‍വേയില്‍ പ്രവചിക്കുന്ന്. ബിജെപി വോട്ടുചെയ്യുന്ന ഭൂരിഭാഗം പേരും രമണ്‍ സിംഗിനെ വീണ്ടും മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നവരാണ്. സര്‍വേയില്‍ പങ്കെടുത്ത 40.71 ശതമാനം പേരും രമണ്‍ സിംഗ് വീണ്ടും മുഖ്യമന്ത്രിയായി തുടരണമെന്നാണ് ആഗ്രഹം പ്രകടിപ്പിച്ചത്. കോണ്‍ഗ്രസിന്റെ ഭൂപേഷ് ഭാഗലിന് വെറും 19.2 ശതമാനം പേരാണ് പിന്തുണച്ചത്. സര്‍വേയില്‍ പങ്കെടുത്ത 45 ശതമാനം പേര്‍ അദ്ദേഹം മികച്ച മുഖ്യമന്ത്രിയാണെന്ന് അഭിപ്രായപ്പെട്ടു. 20 ശതമാനം പേര്‍ മാത്രമാണ് അദ്ദേഹം മോശമാണെന്ന് പറഞ്ഞത്.

നക്‌സല്‍ മേഖലയിലും ആധിപത്യം

നക്‌സല്‍ മേഖലയിലും ആധിപത്യം

സംസ്ഥാനത്തെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നക്‌സലുകളുടെ ഭീഷണി. ഇവരുടെ കോട്ടകളിലും ബിജെപി തേരോട്ടം നടത്തുമെന്നാണ് പ്രവചനം. ബസ്തറില്‍ പത്ത് സീറ്റുകള്‍ ബിജെപി നേടും. ഇവിടെ കോണ്‍ഗ്രസിന്റെ നേട്ടം ര ണ്ടിലൊതുങ്ങും. ബസ്തറില്‍ സിപിഐയുടെ നേതൃത്വത്തില്‍ സഖ്യമുണ്ടാക്കിയിട്ടുണ്ട് അജിത് ജോഗി. ഇവിടെ വന്‍ പ്രചാരണമാണ് അദ്ദേഹം നടത്തുന്നത്. ഇതൊക്കെ കോണ്‍ഗ്രസിന്റെ സാധ്യതകളെ ബാധിക്കാനാണ് സാധ്യത. അതേസമയം നിര്‍ണായക ശക്തിയാവുമെന്ന് കരുതിയ ബിഎസ്പിക്ക് ഇവിടെ കാര്യമായ ചലനമുണ്ടാക്കാനാവില്ല.

വികസനം പ്രതിസന്ധി

വികസനം പ്രതിസന്ധി

സര്‍വേയില്‍ പങ്കെടുത്ത 35.9 ശതമാനം പേരും സംസ്ഥാനത്തെ പ്രധാന പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടിയത് വികസനത്തെയാണ്. ഛത്തീസ്ഗഡില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് നേരത്തെ തന്നെ ഉള്ള പരാതിയാണ്. 20.71 ശതമാനം അഭിപ്രായപ്പെട്ടത് തൊഴിലില്ലായ്മയാണ്. 15.71 ശതമാനം ഇന്ധന വിലവര്‍ധനയും 12.58 ശതമാനം പേര്‍ കര്‍ഷക പ്രശ്‌നങ്ങളും പത്ത് ശതമാനം പേര്‍ അഴിമതിയും പ്രധാന പ്രശ്‌നമായി ഉന്നയിച്ചു. അതേസമയം റാഫേല്‍ അഴിമതിയെ പറ്റി 3.55 ശതമാനം പേര്‍ മാത്രമാണ് അഭിപ്രായപ്പെട്ടത്.

ദുര്‍ഗില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകും

ദുര്‍ഗില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകും

സംസ്ഥാനത്തെ സുപ്രധാന മേഖലയായ ദുര്‍ഗില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാവുമെന്നാണ് പ്രവചനം. ഇവിടെ ബിജെപിക്ക് എട്ടു സീറ്റ് മാത്രമേ ലഭിക്കൂ. 2013ല്‍ ബിജെപിക്ക് ഇവിടെ നിന്ന് 11 സീറ്റുകള്‍ ലഭിച്ചിരുന്നു. അതേസമയം കോണ്‍ഗ്രസിന് ദുര്‍ഗില്‍ 12 സീറ്റുകള്‍ ലഭിക്കും. അജിത് ജോഗിയുടെ പാര്‍ട്ടിക്ക് ഒരു സീറ്റും ലഭിക്കില്ല. റായ്പൂരില്‍ ബിജെപിക്ക് 14 സീറ്റ് നേടുമ്പോള്‍ കോണ്‍ഗ്രസ് വെറും അഞ്ച് സീറ്റിലൊതുങ്ങും. കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്ന് കരുതിയ എല്ലാ മണ്ഡലങ്ങളിലും ബിജെപി തേരോട്ടം നടത്തുമെന്നാണ് പ്രവചനം.

കോണ്‍ഗ്രസിന് പിഴച്ചതെവിടെ?

കോണ്‍ഗ്രസിന് പിഴച്ചതെവിടെ?

അഭിപ്രായ സര്‍വേ വന്നതോടെ കോണ്‍ഗ്രസ് ആകെ സമ്മര്‍ദത്തിലാണ്. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയ കോണ്‍ഗ്രസിനെ ചതിച്ചത് രണ്ട് കാര്യങ്ങളാണ്. ഒന്ന് നല്ലൊരു നേതാവ് അവര്‍ക്കില്ലെന്നതാണ്. മുഖ്യമന്ത്രിയായി ഉയര്‍ത്തി കാണിക്കാന്‍ ഒരാളില്ലാത്ത പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ ജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകും. മറ്റൊന്ന് ബിഎസ്പിയുമായി സഖ്യമില്ലാത്തതാണ്. അജിത് ജോഗി കോണ്‍ഗ്രസുമായി സഖ്യമാവാമെന്ന് പറഞ്ഞെങ്കിലും കോണ്‍ഗ്രസ് ഇത് തള്ളിക്കളയുകയായിരുന്നു. ഇവര്‍ ഒരുമിച്ച് മത്സരിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും അധികാരത്തിലെത്തുമായിരുന്നു.

ഛത്തീസ്ഗഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു.... 14 സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റില്ല!ഛത്തീസ്ഗഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു.... 14 സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റില്ല!

ഖഷോഗിയുടെ മകനും കുടുംബവും അമേരിക്കയിലേക്ക് കുടിയേറി.... സൗദിക്ക് കുരുക്ക് മുറുകുന്നു!!ഖഷോഗിയുടെ മകനും കുടുംബവും അമേരിക്കയിലേക്ക് കുടിയേറി.... സൗദിക്ക് കുരുക്ക് മുറുകുന്നു!!

English summary
bjp likely to win 50 seats in chhattisgarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X