India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഖ്‌വിക്ക് ലോക്‌സഭയിലേക്കും സീറ്റില്ല; മന്ത്രിപദവി തെറിച്ചേക്കും, ഉപരാഷ്ട്രപതിയാകുമോ?

Google Oneindia Malayalam News

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ബിജെപിക്ക് ഒരു മുസ്ലിം എംപി പോലുമില്ല. രാജ്യസഭയിലുണ്ടായിരുന്നത് മൂന്ന് പേരാണ്. ഇവരുടെ കാലാവധി ആഴ്ചകള്‍ക്കകം അവസാനിക്കും. ജൂണ്‍ 10ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ 20 ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് ജയിക്കാന്‍ സാധിക്കും. ഇതില്‍ മുസ്ലിം സ്ഥാനാര്‍ഥികളെ ബിജെപി മല്‍സരിപ്പിക്കുന്നില്ല. ബിജെപിയുടെ മുസ്ലിം മുഖമാണ് മുക്താര്‍ അബ്ബാസ് നഖ്‌വി. ഇദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി അവസാനിക്കുകയാണ്. വീണ്ടും നഖ്‌വിയെ മല്‍സരിപ്പിക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട തീരുമാനം വിവാദമായപ്പോള്‍ ഉത്തര്‍ പ്രദേശില്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ നഖ്‌വിയെ പരിഗണിക്കാന്‍ സാധ്യതയുണ്ട് എന്നായിരുന്നു ബിജെപി വൃത്തങ്ങള്‍ പ്രതികരിച്ചിരുന്നത്.

ജൂണ്‍ 23ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു. ഇതില്‍ നഖ്‌വിയുടെ പേരില്ല. രാംപൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ഗന്‍ശ്യാം ലോധിയാണ്. അസംഗഡില്‍ ദിനേഷ് ലാല്‍ യാദവും ബിജെപിക്ക് വേണ്ടി മല്‍സരിക്കും. അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളാണ് ഇവ രണ്ടും. രണ്ടിടത്തും മുസ്ലിം വോട്ടര്‍മാരാണ് വിജയം തീരുമാനിക്കുക. അതുകൊണ്ടുതന്നെ രാംപൂരില്‍ നഖ്‌വിയെ ബിജെപി കളത്തിലിറക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥികളുടെ പട്ടിക വന്നപ്പോള്‍ നഖ്‌വി ഇല്ല.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ് മുസ്ലിം സ്ഥാനാര്‍ഥികളെ മാത്രമാണ് ബിജെപി മല്‍സരിപ്പിച്ചത്. ആരും ജയിച്ചില്ല. അതേസമയം, എന്‍ഡിഎയ്ക്ക് ഒരു മുസ്ലിം എംപിയുണ്ട്. ഖഗാരിയ മണ്ഡലത്തില്‍ നിന്ന് ജയിച്ച ലോക്‌സജനശക്തി പാര്‍ട്ടിയുടെ മെഹ്ബൂബ് അലി കൈസര്‍ ആണ് എന്‍ഡിഎയുടെ ഏക മുസ്ലിം എംപി.

ദിലീപിന്റെ സുഹൃത്തുക്കളിലേക്ക് പോലീസ്; സിനിമാ രംഗത്തുള്ളവരെ വിളിപ്പിക്കും, കത്ത് പരിശോധിക്കുന്നു...ദിലീപിന്റെ സുഹൃത്തുക്കളിലേക്ക് പോലീസ്; സിനിമാ രംഗത്തുള്ളവരെ വിളിപ്പിക്കും, കത്ത് പരിശോധിക്കുന്നു...

എസ്പി നേതാവ് അസം ഖാന്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച ലോക്‌സഭാ മണ്ഡലമാണ് രാംപൂര്‍. ഇദ്ദേഹം കഴിഞ്ഞ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ രാംപൂരില്‍ നിന്ന് തന്നെ മല്‍സരിക്കുകയും ജയിക്കുകയും ചെയ്തു. ലോക്‌സഭാ അംഗത്വം അസം ഖാന്‍ രാജിവച്ചു. ഇതോടെയാണ് ഇവിടെ ഒഴിവ് വന്നത്. അസംഗഡില്‍ നിന്നുള്ള എംപിയായിരുന്നു അഖിലേഷ് യാദവ്. അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ എംപി സ്ഥാനം രാജിവച്ചു. ഇതാണ് രാംപൂരിലും അസംഗഡിലും ഉപതിരഞ്ഞെടുപ്പിന് കാരണമായത്. നഖ്‌വിയെ മല്‍സരിപ്പിക്കാത്തതിനാല്‍ രാജ്യസഭയിലും ലോക്‌സഭയിലും ബിജെപിക്ക് മുസ്ലിം എംപിമാരുണ്ടാകില്ല.

നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹത്തിന് 30 പേര്‍ക്ക് മാത്രം ക്ഷണം; അതിഥികള്‍ ഇവരാണ്

മുഖ്താര്‍ അബ്ബാസ് നഖ്‌വി, സയ്യിദ് സഫര്‍ ഇസ്ലാം, എംജെ അക്ബര്‍ എന്നിവരായിരുന്നു രാജ്യസഭയിലുണ്ടായിരുന്ന മുസ്ലിം അംഗങ്ങള്‍. ഇവരുടെ കാലാവധി അവസാനിക്കുകയാണ്. മുക്താര്‍ അബ്ബാസ് നഖ്‌വി നിലവില്‍ കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രിയാണ്. എംപി സ്ഥാനം ഇല്ലാതിരുന്നാല്‍ മന്ത്രിയായി ആറ് മാസം കൂടി തുടരാനേ സാധിക്കൂ. അതിനകം പാര്‍ലമെന്റിലേക്ക് നിര്‍ദേശിക്കപ്പെട്ടില്ലെങ്കില്‍ നഖ്‌വിയുടെ മന്ത്രി സ്ഥാനവും തെറിക്കും. മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ രാജ്യസഭാംഗ കാലാവധി പൂര്‍ത്തിയാകുന്നത് ജൂലൈ ഏഴിനാണ്. സഫര്‍ ഇസ്ലാമിന്റേത് ജൂലൈ നാലിനും എംജെ അക്ബറിന്റേത് ജൂണ്‍ 29നും തീരും.

cmsvideo
  Thrikkakkara By-Election 2022 | UDF കോട്ടയിൽ ആഹ്ലാദവുമായി 20:20 | #Politics | OneIndia Malayalam

  രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് 12 എംപിമാരെ നാമനിര്‍ദേശം ചെയ്യാന്‍ സാധിക്കും. ഇതില്‍ ഏഴ് സീറ്റുകള്‍ ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഒരുപക്ഷേ ബിജെപി മുസ്ലിം നേതാവിനെ ഇതുവഴി രാജ്യസഭയിലെത്തിക്കാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് നഖ്‌വി ആകുമെന്നും സൂചനയുണ്ട്. നഖ്‌വിയെ ഉപരാഷ്ട്രപതിയാക്കാന്‍ ബിജെപി ആലോചിക്കുന്നു എന്നാണ് മറ്റുചില റിപ്പോര്‍ട്ടുകള്‍. മുസ്ലിം നേതാവ് ഉപരാഷ്ട്രപതിയോ രാഷ്ട്രപതിയോ ആകുമെന്നാണ് സൂചന. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പേരും ഇക്കൂട്ടത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നു. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യത്തിലോ ആണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുക.

  English summary
  BJP lone Muslim face Mukhtar Abbas Naqvi Will Not Contest in Lok Sabha By-polls in Uttar Pradesh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X