• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസിനെ തരിപ്പണമാക്കാന്‍ ബിജെപി....തിരഞ്ഞെടുപ്പ് തന്ത്രം മാറ്റുന്നു, ലക്ഷ്യം 6 സംസ്ഥാനങ്ങള്‍!!

ദില്ലി: ബിജെപി അടിമുടി മാറ്റത്തിനൊരുങ്ങുന്നു. ദില്ലിയിലെ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സംഘടനാ തലത്തില്‍ മാറ്റം വേണമെന്ന ആവശ്യത്തിലാണ് ബിജെപി. സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ തന്ത്രങ്ങള്‍ മാറ്റാനാണ് ഒരുങ്ങുന്നത്. കോണ്‍ഗ്രസ് പ്രാദേശിക തലത്തില്‍ വളരുന്നു എന്ന അടിസ്ഥാനത്തിലാണ് നീക്കം. പുതിയ പ്രവര്‍ത്തകരെ ഇറക്കി ബംഗാളില്‍ പ്രധാന പ്രതിപക്ഷമായത് പോലെ പ്രവര്‍ത്തിക്കുകയാണ് അമിത് ഷാ ലക്ഷ്യമിടുന്നത്.

പുതിയ അധ്യക്ഷനായി ജെപി നദ്ദ ചുമതലയേറ്റെങ്കിലും, വലിയ തിരഞ്ഞെടുപ്പുകളില്‍ ബിജെപി ജയം നേടണമെങ്കില്‍ അമിത് ഷായുടെ സേവനം അത്യാവശ്യമാണ്. രാജ്യസഭാ സീറ്റിലടക്കം ബിജെപി പ്രതിപക്ഷത്തെ തുടച്ചു നീക്കാനാണ് ലക്ഷ്യമിടുന്നത്. യുപിയില്‍ എസ്പിയുടെ കോട്ടകളിലും ബംഗാളില്‍ സിപിഎമ്മിനെ പൂര്‍ണമായും ഇല്ലാതാക്കി മമതയെ തകര്‍ക്കാനും നേരത്തെ തന്നെ ബിജെപി ശ്രമം തുടങ്ങിയിട്ടുണ്ട്.

കോണ്‍ഗ്രസ് തരിപ്പണമാകും

കോണ്‍ഗ്രസ് തരിപ്പണമാകും

കോണ്‍ഗ്രസ് പ്രാദേശിക തലത്തില്‍ നടത്തുന്ന നീക്കങ്ങള്‍ പൊളിക്കാനാണ് ഒരുങ്ങുന്നത്. അത് രാജ്യസഭയില്‍ ഭൂരിപക്ഷം നേടുന്നതിനാണ്. 2022 വരെ പ്രതിപക്ഷത്തില്‍ നിന്ന് ബിജെപി വെല്ലുവിളി നേരിടുന്നില്ല. നിയമസഭയില്‍ നേട്ടത്തിനായുള്ള ആദ്യ ശ്രമം ബീഹാറില്‍ നിന്നാണ്. ദളിത്-മുന്നോക്ക വോട്ടുകളുടെ ഐക്യമാണ് ബിജെപിക്ക് മുന്നിലുള്ളത്. നിതീഷ് കുമാറിന്റെ മദ്യനിരോധനം സ്ത്രീകള്‍ക്കിടയില്‍ ക്ലിക്കായിട്ടുണ്ട്. ഇത് മധ്യവര്‍ഗത്തെ ലക്ഷ്യമിടുന്ന കോണ്‍ഗ്രസിന്റെ തകര്‍ച്ച ഉറപ്പിക്കും. ബിജെപി നിതീഷിന്റെ ജനപ്രിയ ഫോര്‍മുല തന്നെ ഉപയോഗിക്കുകയാണ് പ്രചാരണത്തില്‍. നിതീഷിനെ സഖ്യത്തിന്റെ മുഖമാക്കുന്നതും നേട്ടം ഉറപ്പിക്കുന്നതാണ്.

യുപിയിലെ തന്ത്രങ്ങള്‍

യുപിയിലെ തന്ത്രങ്ങള്‍

യുപിയില്‍ പ്രിയങ്കയെ പൂട്ടാന്‍ സ്മൃതി ഇറാനിയെ അമിത് ഷാ കളത്തിലിറക്കും. സ്മൃതി ഇറാനി പ്രിയങ്കയ്‌ക്കെതിരെയുള്ള പോരാട്ടം തുടങ്ങി കഴിഞ്ഞു. പാര്‍ട്ടിയില്‍ ഇടം കണ്ടെത്താന്‍ പ്രിയങ്ക കഷ്ടപ്പെടുകയാണെന്ന് സ്മൃതി പറഞ്ഞു. എസ്പിയെ ഒബിസി വോട്ടുകള്‍ ഇറക്കിയാണ് നേരിടുന്നത്. യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ ഏറ്റവുമധികം നേട്ടം ലഭിച്ച വിഭാഗമാണ് ഒബിസി. കോണ്‍ഗ്രസിന്റെ സഖ്യ രാഷ്ട്രീയം പൊളിക്കാന്‍, ബിഎസ്പിയെ ഒപ്പം ചേര്‍ക്കാനും സാധ്യതയുണ്ട്. ബിഎസ്പിയും മായാവതിയും ഇപ്പോള്‍ മോദി സര്‍ക്കാരിന്റെ വിമര്‍ശകരല്ല. മായാവതിക്കെതിരെയുള്ള കേസുകള്‍ ഇവരെ എന്‍ഡിഎ പാളയത്തില്‍ എത്തിക്കാനും സാധ്യതയുണ്ട്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍

ഗുജറാത്ത്, കര്‍ണാടക, ബംഗാള്‍, കേരളം, തമിഴ്‌നാട്, ബീഹാര്‍, ഉത്തര്‍പ്രദേശ്, അസം എന്നിവയാണ് ബിജെപി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നേരിടുന്ന തിരഞ്ഞെടുപ്പുകള്‍. ഗുജറാത്തില്‍ ബിജെപിയുടെ ഏറ്റവും വലിയ എതിരാളി കോണ്‍ഗ്രസാണ്. അല്‍പേഷ് താക്കൂറിനെ കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറ്റിയതോടെ ബിജെപി ഇവിടെ വലിയ നേട്ടം നേരത്തെ തന്നെ സ്വ്ന്തമാക്കിയിരുന്നു. പിന്നീട് ഉപതിരഞ്ഞെടുപ്പില്‍ താക്കൂറിനെ തോല്‍പ്പിച്ചതും ബിജെപിയുടെ തന്ത്രമായിരുന്നു. ഇതോടെ രണ്ട് പേരെയും ഒതുക്കാനായി. അധികാരമില്ലാതെ അല്‍പേഷും കോണ്‍ഗ്രസും ബിജെപിക്ക് ഒരു തരത്തിലും വെല്ലുവിളിയല്ല.

രാജ്യസഭാ തന്ത്രം

രാജ്യസഭാ തന്ത്രം

രാജ്യസഭയില്‍ അടുത്തിടെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി 15 സീറ്റുകള്‍ പുതുതായി നേടും. നിലവില്‍ 82 സീറ്റുള്ള ബിജെപിക്ക് ഇത് കൂടി ചേരുന്നതോടെ 97 സീറ്റാവും. സഖ്യ കക്ഷികള്‍ക്ക് 25 സീറ്റുണ്ട്. 122 സീറ്റ് അപ്പോള്‍ തന്നെ ലഭിക്കും. ഇതോടെ ഭൂരിപക്ഷവും ഉറപ്പിക്കാം. ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവര്‍ സ്ഥിരമായി ബിജെപി സഭയില്‍ പിന്തുണയ്ക്കുന്നവരാണ്. അപ്പോള്‍ ഏത് ബില്‍ വേണമെങ്കിലും പാസാക്കാന്‍ സാധിക്കും. ഇവിടെയും കോണ്‍ഗ്രസ് തുടച്ച് നീക്കപ്പെടും. രാജ്യസഭയില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസില്‍ നല്ല സ്ഥാനാര്‍ത്ഥികളില്ല എന്നതും നേട്ടമാണ്.

അസമില്‍ പരീക്ഷണം

അസമില്‍ പരീക്ഷണം

അസമില്‍ മുസ്ലീം വോട്ടുകളെ പൊളിക്കാന്‍, മദ്രസകളെയാണ് ബിജെപി ലക്ഷ്യമിടുന്നത്. അസമിലെ ഭരണം ഉപയോഗിച്ച് അതിനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. മതേതര വിദ്യാഭ്യാസം മദ്രസകളില്‍ നിര്‍ബന്ധമാക്കണമെന്ന് ഹിമന്ത ബിശ്വ ശര്‍മ ആവശ്യപ്പെട്ടു. സംസ്‌കൃതത്തിന് കൂടി അസമില്‍ പ്രാധാന്യം നല്‍കണമെന്നാണ് അദ്ദേഹം ഉന്നയിക്കുന്നത്. ഇതിലൂടെ പ്രാദേശിക രാഷ്ട്രീയത്തെ പൊളിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. മദ്രസകളുടെ ശക്തമായ പിന്തുണ കോണ്‍ഗ്രസിന് പലപ്പോഴായി ലഭിച്ചിട്ടുണ്ട്. ഇതിനെതിരെ ഹിന്ദു വോട്ടുകളുടെ വലിയൊരു ഏകീകരണത്തിനാണ് ഹിമന്ത ശര്‍മയുടെ ശ്രമം.

കെജ്‌രിവാളിന് നേട്ടമില്ല

കെജ്‌രിവാളിന് നേട്ടമില്ല

ബിജെപി ദില്ലിയില്‍ തോറ്റെങ്കിലും കെജ്രിവാളിനെതിരെ പടയൊരുക്കം തുടങ്ങി കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പല രീതിയിലുള്ള പരീക്ഷണങ്ങള്‍ ദില്ലിയില്‍ നടത്തും. കെജ്‌രിവാള്‍ അമിത് ഷായുമായി യോജിച്ച് പോകാനും ശ്രമം തുടങ്ങിയിട്ടുണ്ട്. ദില്ലിയില്‍ ബിജെപി പിടിച്ചെടുത്ത രണ്ട് മണ്ഡലങ്ങളിലെ അതേ പ്രവര്‍ത്തനം വിജയസാധ്യതയുള്ള സംസ്ഥാനങ്ങളില്‍ പ്രയോഗിക്കും. ഇവര്‍ കെജ്‌രിവാളിനെതിരെ വിവാദ പരാമര്‍ശങ്ങളൊന്നും നടത്തിയിരുന്നു. ഇനി മുതല്‍ മുഖ്യമന്ത്രിമാരെ നേരിട്ട് ആക്രമിക്കുന്നതിന് പകരം പാര്‍ട്ടിയെ വിമര്‍ശിക്കുന്ന തന്ത്രമാണ് ബിജെപി സ്വീകരിക്കുക.

അമിത് ഷാ തന്നെ

അമിത് ഷാ തന്നെ

തിരഞ്ഞെടുപ്പുകളില്‍ തുടരെ തിരിച്ചടിയേറ്റെങ്കിലും ഈ തന്ത്രങ്ങളെല്ലാം അമിത് ഷാ ഒരുക്കിയതാണ്. അദ്ദേഹം തന്നെ ബിജെപിയെ ഇനിയും നയിക്കും. കര്‍ണാടകത്തില്‍ വിമതര്‍ ഉയര്‍ത്തുന്ന ഭീഷണിയെ ഗൗരവത്തോടെയാണ് ബിജെപി കാണുന്നത്. എന്നാല്‍ യെഡിയൂരപ്പയെ മാറ്റാന്‍ തയ്യാറല്ല. പക്ഷേ അദ്ദേഹത്തെ മാറ്റണമെന്ന നിലപാടാണ് അമിത് ഷായ്ക്കുള്ളത്. കൂടുതല്‍ യുവത്വമുള്ള നേതാവിനെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്നാണ് ആവശ്യം. തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ തന്നെ ബിജെപിയുടെ മുഖമാവും. കേരളത്തില്‍ കെ സുരേന്ദ്രന്‍ വന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് അമിത് ഷാ.

പ്രാദേശിക രാഷ്ട്രീയം പൊളിയും

പ്രാദേശിക രാഷ്ട്രീയം പൊളിയും

പ്രാദേശിക കക്ഷികളെ പൊളിക്കാന്‍ അവരേക്കാള്‍ നന്നായി പ്രാദേശിക രാഷ്ട്രീയം കളിക്കുകയാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. ബംഗാളില്‍ മമത അവഗണിച്ച ഹിന്ദു വോട്ടുകളെ കേന്ദ്രീകരിച്ച് മുഖ്യ പ്രതിപക്ഷമായിരിക്കുകയാണ് ബിജെപി. ബംഗാളില്‍ ഇത്തവണ അധികാരം പിടിക്കാന്‍ എന്‍ആര്‍സിയെ കളത്തിലിറക്കും. അതിന് മുമ്പ് തന്നെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കും. കേന്ദ്രവും ബംഗാളും തമ്മിലുള്ള പോരാട്ടം വന്നാല്‍ അത് കടുത്ത ധ്രുവീകരണം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. അത് ബിജെപിക്കും നേട്ടമാകും. അസാദുദ്ദീന്‍ ഒവൈസി ബംഗാളില്‍ മ്ത്സരിക്കുന്നതോടെ മുസ്ലീം വോട്ടുകളും ഭിന്നിക്കും. ഇത് ബിജെപിയുടെ ജയം ഉറപ്പിക്കും.

പഞ്ചാബ് കോണ്‍ഗ്രസ് രണ്ട് തട്ടില്‍, അമരീന്ദറിനെതിരെ മന്ത്രിമാര്‍, സിദ്ദുവും കളത്തില്‍!!

English summary
bjp looking for gains in state elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X