കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണേന്ത്യന്‍ തേരോട്ടത്തിന് ബിജെപി.... കര്‍ണാടക പോലെ തെലങ്കാനയും, നീക്കങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ബിജെപി വമ്പന്‍ പ്രകടനം ദേശീയ തലത്തില്‍ നടത്തിയപ്പോഴും ഇത്തവണ ദക്ഷിണേന്ത്യയില്‍ നിന്ന് വലിയ നേട്ടം പാര്‍ട്ടിക്കുണ്ടായിരുന്നില്ല. എന്നാല്‍ കര്‍ണാടകത്തിലും തെലങ്കാനയിലും മികച്ച പ്രകടനം തന്നെയാണ് ബിജെപി നടത്തിയത്. ഇതോടെ ദക്ഷിണേന്ത്യയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ചെയ്യേണ്ട കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തുടങ്ങിയിരിക്കുകയാണ്. പ്രാദേശിക പാര്‍ട്ടികള്‍ക്ക് മേല്‍ വളരണമെന്നാണ് പാര്‍ട്ടി നേതാക്കളെ അമിത് ഷാ അറിയിച്ചിരിക്കുന്നത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വളരാന്‍ ഉപയോഗിച്ച അതേ തന്ത്രമാണ് ഇവിടെയും സ്വീകരിക്കുന്നത്. പാര്‍ട്ടിയുടെ ആശയങ്ങള്‍ക്ക് പോറലേല്‍ക്കാതെയും, അതോടൊപ്പം പ്രാദേശിക വിഷയങ്ങളുടെ വൈകാരികത നിലനിര്‍ത്തിയുമുള്ള തന്ത്രങ്ങളാണ് അമിത് ഷാ നേതാക്കള്‍ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. അതേസമയം ആദ്യം ഈ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത് തെലങ്കാനയിലാണ്. തിരഞ്ഞെടുപ്പ് നേട്ടമാണ് ഇതിന് പിന്നിലുള്ളതെന്നാണ് വിലയിരുത്തല്‍.

ദക്ഷിണേന്ത്യയിലെ നീക്കങ്ങള്‍

ദക്ഷിണേന്ത്യയിലെ നീക്കങ്ങള്‍

ദക്ഷിണേന്ത്യയില്‍ കേരളവും തമിഴ്‌നാടും ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ പെട്ടെന്ന് നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് അമിത് ഷായ്ക്ക് നേതാക്കള്‍ നല്‍കിയ റിപ്പോര്‍ട്ട്. കര്‍ണാടകത്തില്‍ ബിജെപിക്ക് നല്ല വേരോട്ടമുണ്ട്. തെലങ്കാനയിലും ആന്ധ്രപ്രദേശിലും ബിജെപിക്ക് ആധിപത്യം സ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ആന്ധ്രയില്‍ ടിഡിപി നേതാക്കളെ ബിജെപിയിലേക്ക് കൊണ്ടുവന്നതൊക്കെ ഈ നീക്കങ്ങളുടെ ഭാഗമായിട്ടാണ്. രാജ്യസഭയില്‍ ഭൂരിപക്ഷം തേടണമെങ്കില്‍ ദക്ഷിണേന്ത്യയില്‍ കൂടി സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്നാണ് അമിത് ഷാ വ്യക്തമാക്കിയിരിക്കുന്നത്.

തെലങ്കാന പിടിക്കും

തെലങ്കാന പിടിക്കും

തെലങ്കാനയില്‍ നാല് സീറ്റുകള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടാന്‍ ബിജെപി സാധിച്ചിരുന്നു. ഇതോടെ അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് ശക്തമായി മുന്നേറാനാണ് ബിജെപിയുടെ തീരുമാനം ദേശീയ നേതൃത്വം സംസ്ഥാനത്തെ പ്രകടനത്തില്‍ അമ്പരപ്പിലാണ്. സംസ്ഥാന നേതൃത്വുമായി ചര്‍ച്ച ചെയ്താണ് ദക്ഷിണേന്ത്യയില്‍ കൂടുതല്‍ മുന്നേറ്റം നടത്താന്‍ തീരുമാനിച്ചത്. തെലങ്കാനയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 65 സീറ്റുകളിലേക്ക് ഉയരാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

കെസിആറിനെ വീഴ്ത്താന്‍ ഷാ

കെസിആറിനെ വീഴ്ത്താന്‍ ഷാ

കെ ചന്ദ്രശേഖര റാവു പ്രതിപക്ഷം ദുര്‍ബലമായത് കൊണ്ട് നിലനില്‍ക്കുന്ന നേതാവാണെന്ന് അമിത് ഷാ നേതാക്കളെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദുര്‍ബലമായതോടെ ബിജെപി പ്രധാന പ്രതിപക്ഷമായി മാറാനാണ് ഒരുങ്ങുന്നത്. കോണ്‍ഗ്രസിന്റെയും ടിആര്‍എസിന്റെയും പ്രമുഖ നേതാക്കളെ ബിജെപിയിലെത്തിക്കാനുള്ള നീക്കങ്ങള്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് മുതല്‍ അമിത് ഷാ എല്ലാ മാസവും സംസ്ഥാനം സന്ദര്‍ശിക്കും. പത്തിലധികം നേതാക്കളാണ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന.

കേന്ദ്ര മന്ത്രിമാര്‍ സംസ്ഥാനത്തേക്ക്

കേന്ദ്ര മന്ത്രിമാര്‍ സംസ്ഥാനത്തേക്ക്

രണ്ട് കേന്ദ്ര മന്ത്രിമാരെയാണ് അമിത് ഷാ സംസ്ഥാനത്തെ കാര്യങ്ങള്‍ നിയന്ത്രിക്കാനായി പ്രത്യേകം ചുമതലപ്പെടുത്തിയത്. ദക്ഷിണേന്ത്യയില്‍ നിന്ന് അടുത്ത തവണ 50 സീറ്റുകള്‍ ലോക്‌സഭയിലേക്ക് ഉണ്ടാവണമെന്നാണ് നിര്‍ദേശം. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ സംസ്ഥാനത്ത് കൃത്യമായി നടപ്പിലാക്കുന്നുണ്ടോ എന്നാണ് അമിത് ഷാ ആദ്യം വിലയിരുത്തുന്നത്. കേന്ദ്ര മന്ത്രിമാര്‍ എല്ലാ മാസവും വിലയിരുത്തലിനായി സംസ്ഥാനത്തെത്തും. ഈ മാസം ബിജെപിയുടെ അംഗത്വ പദ്ധതിയും അമിത് ഷാ ആരംഭിച്ചിട്ടുണ്ട്.

18 ലക്ഷം അംഗങ്ങള്‍

18 ലക്ഷം അംഗങ്ങള്‍

18 ലക്ഷം അംഗങ്ങളാണ് ബിജെപി തെലങ്കാനയില്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് നിന്നുള്ള കേന്ദ്ര മന്ത്രി ജി കിഷന്‍ റെഡ്ഡി സംസ്ഥാനത്ത് പ്രത്യേകത പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. സംസ്ഥാനത്ത് ടിആര്‍എസിനെതിരെ ഭരണവിരുദ്ധ വികാരമുണ്ട്. അതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. പക്ഷേ അത് കോണ്‍ഗ്രസിന് മുതലെടുക്കാനാവാത്തത് ബിജെപിക്ക് നവേട്ടമായി മാറുകയാണ്. അതേസമയം മുസ്ലീം വോട്ടുകളില്‍ ബിജെപിക്ക് വലിയ സ്വാധീനം ചെലുത്താന്‍ സാധിച്ചതും കേന്ദ്ര നേതൃത്വത്തെ അമ്പരിപ്പിച്ചിരിക്കുകയാണ്.

ബിജെപിയുടെ ജയങ്ങള്‍

ബിജെപിയുടെ ജയങ്ങള്‍

ബിജെപി വിജയിച്ച സീറ്റുകളായ നിസാമാബാദ്, കരീംനഗര്‍, ആദിലാബാദ് എന്നിവ മുസ്ലീം ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങളാണ്. ഇത് ടിആര്‍എസ്സിന് വലിയ ആധിപത്യമുള്ള മേഖലയാണ്. മുസ്ലീം വോട്ടില്‍ വിള്ളല്‍ വീണത് ടിആര്‍എസ്സിനെ ദുര്‍ബലമാക്കിയിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ശതമാനം ഏഴായിരുന്നു. ഇത് ഇപ്പോള്‍ 20 ശതമാനത്തിലെത്തിയിരിക്കുകയാണ്. റെഡ്ഡി വിഭാഗത്തിന്റെ ശക്തമായ വോട്ടും ബിജെപിയിലെത്തിയിരിക്കുകയാണ്. ഒവൈസിയുടെ നിലപാടും വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുന്നതിന് ഇടയാക്കിയിരിക്കുകയാണ്. വിവിധ ജാതി വോട്ടുകളും ബിജെപിയിലേക്ക് ഒഴുകുന്നതായിട്ടാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്.

ഷീല ദീക്ഷിതിന്റെ സംസ്‌കാരം നടക്കുമ്പോള്‍ രാഹുല്‍ വിദേശത്ത്; കോണ്‍ഗ്രസില്‍ മുറുമുറുപ്പ്ഷീല ദീക്ഷിതിന്റെ സംസ്‌കാരം നടക്കുമ്പോള്‍ രാഹുല്‍ വിദേശത്ത്; കോണ്‍ഗ്രസില്‍ മുറുമുറുപ്പ്

English summary
bjp looking for growth in telengana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X