കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ കൗണ്ടര്‍ അറ്റാക്കിനൊരുങ്ങി ബിജെപി.... ആദ്യ തിരിച്ചടി ഉപതിരഞ്ഞെടുപ്പില്‍!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബിജെപി തിരിച്ചുവരാന്‍ ശ്രമം തുടങ്ങി. രണ്ട് എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് പോയത് കാര്യമാക്കാതെ പുതിയ തിരിച്ചടി പ്ലാന്‍ ചെയ്യാനാണ് തീരുമാനം. അഗ്രസീവായ നീക്കങ്ങളാണ് ബിജെപി പ്ലാന്‍ ചെയ്യുന്നത്. ശിവരാജ് സിംഗ് ചൗഹാന്‍ ഏറെ കാലത്തിന് ശേഷം നേതാക്കളുമായി ചര്‍ച്ച നടത്തിയതോടെ ബിജെപി ക്യാമ്പ് ആവേശത്തിലാണ്.

അതുകൊണ്ട് കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാര്‍ ബിജെപിയിലെത്താനുള്ള സാധ്യതയും ഉണ്ട്. പക്ഷേ സംസ്ഥാനത്ത് നടക്കുന് ഉപതിരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് ബിജെപി സംസ്ഥാന-ദേശീയ നേതൃത്വങ്ങളുടെ തീരുമാനം. കോണ്‍ഗ്രസിന്റെ ശ്രദ്ധ മുഴുവന്‍ അപ്പോള്‍ മാറുമെന്നും, ഇതോടെ തിരിച്ചടിക്കാമെന്നുമാണ് ബിജെപി ലക്ഷ്യമിടുന്നത്. മറ്റ് ചില പ്ലാനിംഗുകളും ചൗഹാന്‍ നടത്തിയതായി സൂചനയുണ്ട്.

കൗണ്ടര്‍ അറ്റാക്കിംഗ്

കൗണ്ടര്‍ അറ്റാക്കിംഗ്

എതിരാളികള്‍ വിചാരിച്ചിരിക്കാത്ത സമയത്ത് തിരിച്ചടി കൊടുക്കുന്ന ശൈലിയാണ് ബിജെപി സ്വീകരിക്കുന്നത്. രണ്ട് എംഎല്‍എമാര്‍ പോയത് ബിജെപി ക്യാമ്പിനെ കുറച്ച് പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് തിരിച്ചുവന്നിരിക്കുകയാണ് ബിജെപി. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ശിവരാജ് സിംഗ് ചൗഹാന്‍ എല്ലാ എംഎല്‍എമാരെയും നേരിട്ട് കണ്ടിരുന്നു. നിയമസഭയിലെ കക്ഷി നില വളരെ നിര്‍ണായകമാണെന്ന് അമിത് ഷാ സംസ്ഥാന സമിതിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക്

ഉപതിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക്

സംസ്ഥാനത്ത് രണ്ട് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് മായ്ഹാറും ബിയോഹാരിയും. ഇത് രണ്ടും ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന ജയവുമായിട്ടാണ് ബിജെപി രംഗത്തിറങ്ങുന്നത്. ഇതില്‍ വിജയിച്ചാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ കെട്ടുറപ്പ് ദുര്‍ബലമാകും. ദേശീയ തലത്തില്‍ നിന്ന് ലഭിച്ചിട്ടുള്ള നിര്‍ദേശവും അത് തന്നെയാണ്.

വിമതരെ അനുനയിപ്പിക്കാന്‍ നീക്കം

വിമതരെ അനുനയിപ്പിക്കാന്‍ നീക്കം

വിമതര്‍ക്ക് മികച്ച പദവികള്‍ കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന. ഇവര്‍ അമിത് ഷായുമായും സംസ്ഥാന അധ്യക്ഷനുമായും സംസാരിച്ചിട്ടുണ്ട്. ശിവരാജ് സിംഗ് ചൗഹാന്റെ ഇടപെടലാണ് ഇതില്‍ നിര്‍ണായകമായത്. അതേസമയം നാല് നേതാക്കള്‍ നിരന്തര നിരീക്ഷണത്തിലാണ്. സഞ്ജയ് പഥക്, ദിനേഷ് റായ്, സന്ദീപ് ജെസ്വാള്‍, രാജേഷ് പ്രജാപതി എന്നിവരാണ് നിരീക്ഷണത്തിലുള്ളത്. ഇവരെ കോണ്‍ഗ്രസ് നേതൃത്വം സമീപിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

പ്രവര്‍ത്തകര്‍ ഒരുങ്ങി

പ്രവര്‍ത്തകര്‍ ഒരുങ്ങി

ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ബിജെപി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് ഇപ്പോഴും അതിനെ കുറിച്ച് ആലോചിച്ച് തുടങ്ങിയിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസം കൂറുമാറി വോട്ട് ചെയ്ത നാരായണ്‍ ത്രിപാഠി ദില്ലിയിലെത്തി രാജി സമര്‍പ്പിച്ചിട്ടുണ്ട്. പാര്‍ട്ടിയിലേക്ക് തിരിച്ചുവരാനില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലും അദ്ദേഹത്തിനെതിരെ നടപടി വേണ്ടെന്നാണ് ബിജെപിയുടെ തീരുമാനം. അത് ചില നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ടാണ്.

മന്ത്രിസ്ഥാനം നല്‍കുമോ

മന്ത്രിസ്ഥാനം നല്‍കുമോ

ത്രിപാഠി പാര്‍ട്ടി വിട്ടത് അദ്ദേഹത്തിന് മന്ത്രിസ്ഥാനം നിരസിച്ചത് കൊണ്ടാണ്. ഈ പിഴവ് ശിവരാജ് സിംഗ് ചൗഹാന്‍ ഇനി ആവര്‍ത്തിക്കില്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയുള്ളവര്‍ക്ക് മത്സരിക്കാന്‍ ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കും. മറ്റുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ നിര്‍ണായക സ്ഥാനങ്ങള്‍ നല്‍കും. ചില നേതാക്കള്‍ക്ക് രാജ്യസഭാ സീറ്റും വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം ത്രിപാഠി പോയത് മുന്നോക്ക വോട്ടില്‍ ബിജെപിക്ക് ചെറിയ പ്രതിസന്ധിയുണ്ടാക്കും.

അവസാന നീക്കം ഇങ്ങനെ

അവസാന നീക്കം ഇങ്ങനെ

ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കുക എന്ന തന്ത്രമാണ് അമിത് ഷാ മുന്നോട്ട് വെച്ചത്. സത്‌ന ജില്ലാ പ്രസിഡന്റ് നരേന്ദ്ര ത്രിപാഠി മായ്ഹാറിലെത്തി പ്രവര്‍ത്തകര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ബിയോഹാരിയില്‍ സംഘടനാ പ്രവര്‍ത്തനവും മെമ്പര്‍ഷിപ്പ് ക്യാമ്പയിനുമായി ഇളക്കി മറിക്കുകയാണ് നേതൃത്വം. രാജിവെച്ച രണ്ട് പേരെയും പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. ഇതോടെ കോണ്‍ഗ്രസിന്റെ എല്ലാ തന്ത്രങ്ങളും പൊളിയും. അതേസമയം കോണ്‍ഗ്രസ് ക്യാമ്പിലെ ആറ് നേതാക്കളെ സംസ്ഥാന നേതൃത്വം ഉപതിരഞ്ഞെടുപ്പിലേക്ക് പോകുന്നതോടെ ബിജെപിയിലെത്തിക്കാനാണ് നീക്കം.

ശശി തരൂര്‍ ബിജെപിയിലേക്ക് പോകുമോ? കോണ്‍ഗ്രസില്‍ വഴിമുട്ടി, ജെയ്റ്റ്‌ലിക്ക് പകരക്കാരനായേക്കും!!ശശി തരൂര്‍ ബിജെപിയിലേക്ക് പോകുമോ? കോണ്‍ഗ്രസില്‍ വഴിമുട്ടി, ജെയ്റ്റ്‌ലിക്ക് പകരക്കാരനായേക്കും!!

English summary
bjp looking for payback in madhya pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X